Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അമ്മ പാടിയാൽ ചിരി, അച്ഛൻ പാടിയാലോ ?

baby

സമൂഹമാധ്യമങ്ങളിൽ കുറച്ചു ദിവസങ്ങളായി താരമാണ് ഇൗ കുഞ്ഞ്. പേരോ മറ്റു വിവരങ്ങളോ അറിയില്ലെങ്കിലും അച്ഛന്റെയും അമ്മയുടെയും പാട്ടിനൊപ്പിച്ച് ഭാവങ്ങൾ മാറ്റുന്ന കുഞ്ഞിന്റെ വിഡിയോ വൈറലാണ്.

അമ്മ പാട്ടു പാടുമ്പോൾ അതീവ സന്തോഷത്തോടെ ചിരിക്കുന്ന കുട്ടി അതേ പാട്ട് അച്ഛൻ പാടുമ്പോൾ കരയാൻ തുടങ്ങും. വീണ്ടും അമ്മ പാടുമ്പോൾ വീണ്ടും ചിരി. പാട്ട് അച്ഛൻ ഏറ്റെടുക്കുമ്പോൾ വീണ്ടും കരച്ചിൽ. സമൂഹമാധ്യമങ്ങളിൽ ചിരി പടർത്തുകയാണ് ഇൗ കുഞ്ഞിന്റെ ചിരിയും കരച്ചിലും. 

കന്നഡ ചിത്രമായ ശ്രീ ശ്രീനിവാസ കല്യാണ എന്ന ചിത്രത്തിലേതാണ് കുട്ടിയുടെ മാതാപിതാക്കൾ പാടുന്ന ‘നാനേ ഭാഗ്യവതി...’ എന്ന ഗാനം. രാജൻ–നാഗേന്ദ്ര കൂട്ടുകെട്ട് ഇൗണം പകർന്ന ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത് ഉദയ് ശങ്കറാണ്. രാജ്കുമാറും എസ്. ജാനകിയും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.