മലയാളികളുടെ പ്രിയതാരം മമ്മൂട്ടി നായകനാകുന്ന ‘പരോൾ’ സിനിമയുടെ ഒാഡിയോ ലോഞ്ച് കഴിഞ്ഞ ദിവസമാണ് കൊച്ചിയിൽ വച്ച് നടന്നത്. വർണാഭമായ ചടങ്ങിൽ ചിത്രത്തിലെ താരങ്ങളും അണിയറപ്രവർത്തകരും പങ്കെടുത്തിരുന്നു.
ചടങ്ങിൽ വച്ച് മമ്മൂട്ടി ചിത്രത്തിന്റെ മുന്നണിയിലും പിന്നണിയിലും പ്രവർത്തിച്ചവരെ പരിചയപ്പെടുത്തുകയായിരുന്നു. എല്ലാവരെയും പേരെടുത്ത് പറഞ്ഞ് സദസ്സിന് പരിചയപ്പെടുത്തിയ മമ്മൂട്ടി തന്റെ ഒപ്പം വേദിയിൽ നിന്ന കൊച്ചു പെൺകുട്ടിയോട് ‘നീയേതാ കൊച്ചേ ? ’ എന്നു ചോദിച്ചു. എന്നിട്ട് ഉടനെ തന്നെ ചിത്രത്തിൽ മിയയുടെ മകളായി അഭിനയിക്കുന്ന കുട്ടിയാണെന്ന് സദസ്സിനോട് പറയുകയും ചെയ്തു. അപ്പോൾ പെണ്‍കുട്ടി താൻ മകളുടെ വേഷമല്ല മിയയുടെ ചെറുപ്പകാലമാണ് അഭിനയിക്കുന്നതെന്ന് മമ്മൂട്ടിയോടു പറഞ്ഞു. നിനക്ക് മോളായി അഭിനയിക്കാൻ ഒക്കത്തില്ലെ എന്ന് മമ്മൂട്ടിയുടെ മറുചോദ്യം ഉടനെ വന്നു. ഇരുവരുടെയും ഇൗ സംഭാഷണം സദസ്സിൽ വലിയ ചിരി പടർത്തി.
പ്രശസ്ത പരസ്യസംവിധായകനായ ശരത്ത് സന്ധിത്താണ് പരോൾ ഒരുക്കുന്നത്. ബാഹുബലിയിലെ 'കാലകേയ' എന്ന കഥാപാത്രത്തെ അവതരിപ്പിച്ച പ്രഭാകരന്‍ ഈ ചിത്രത്തിലും സുപ്രധാനമായൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. 'ബുള്ളറ്റ് രാഘവന്‍' എന്ന കഥാപാത്രത്തെയാണ് പ്രഭാകരന്‍ അവതരിപ്പിക്കുന്നത്. മിയാ ജോര്‍ജും ഇനിയയുമാണ് നായികമാര്‍.
ലാലു അലക്‌സ്, സിദ്ദിഖ്, സുരാജ് വെഞ്ഞാറമ്മൂട്, സുധീര്‍ കരമന, അശ്വിന്‍ കുമാര്‍, സോഹന്‍ സീനുലാല്‍, അലന്‍സിയര്‍, കലാഭവന്‍ ഹനീഷ്, കലാശാല ബാബു, കൃഷ്ണകുമാര്‍, സിജോയ് വര്‍ഗീസ്, ചെമ്പില്‍ അശോകന്‍, ഇര്‍ഷാദ്, കലിംഗ ശശി, അരിസ്‌റ്റോ സുരേഷ്, മുത്തുമണി, ബിനു പപ്പു എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.