Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എന്റെ കട, എന്റെ പരസ്യം: പ്രാഞ്ചിയേട്ടൻ ഫ്രം ചെന്നൈ

arul-sarvanan

സ്വന്തം സ്വർണക്കടയുടെ പരസ്യത്തിൽ മോഡലുകൾക്കൊപ്പം അഭിനയിച്ച പ്രാഞ്ചിയേട്ടനെ ഒാർമയില്ലേ ? മമ്മൂട്ടിയുടെ ഇൗ ചിരിപ്പിക്കും കഥാപാത്രത്തിന്റെ മറ്റൊരു പതിപ്പ് ചെന്നൈയിലുണ്ട്. സരവണ സ്റ്റോഴ്സ് ഉടമസ്ഥൻ അരുള്‍ സരവണന്‍ ആണ് കക്ഷി. 

സരവണ സ്റ്റോഴ്സ് എന്ന തന്റെ തുണിക്കടയുടെ പുതിയ പരസ്യത്തിൽ അഭിനയിക്കാൻ കക്ഷി സിനിമാ താരങ്ങളെയൊന്നും വിളിച്ചില്ല. സ്വന്തമായി തന്നെ അങ്ങ് അഭിനയിച്ചു. കോട്ടൊക്കെ ഇട്ട് മോഡലുകൾക്കൊപ്പം അരുൾ‌ അറിഞ്ഞങ്ങ് അഭിനയിച്ചു. ട്രോളുകളൊക്കെ വരാൻ തുടങ്ങിയെങ്കിലും പുതിയ പരസ്യത്തിന് തമിഴ് നാട്ടിൽ വൻ വരവേൽപാണ് ലഭിക്കുന്നത്. 

മറ്റു കടമുതലാളിമാരും സരവണന്റെ ‘സൈക്കോളജിക്കൽ മൂവ്’ കണ്ട് അന്തം വിട്ടിരിക്കുകയാണ്. റോൾസ് റോയ്സ് കാറിനും സുന്ദരികൾക്കും ഒപ്പം സരവണന്റെ നൃത്തം കൂടിയാകുമ്പോൾ പരസ്യം ഒരൊന്നൊന്നര പരസ്യമായി മാറുന്നു.