ഇളയരാജാ ചിഞ്ചുവായി സുധീർ കരമനയുടെ പൊട്ടിച്ചിരിപ്പിക്കും ഡാൻസ്

വില്ലൻ വേഷങ്ങളിലൂടെയാണ് സുധീർ കരമന മലയാള സിനിമയിൽ കാലുറപ്പിച്ചത്. ഏതാനം ചില ചിത്രങ്ങളിൽ ഹാസ്യം കൈകാര്യം ചെയ്ത അദ്ദേഹത്തിന്റെ അമ്മ മഴവില്ലിലെ പ്രകടനം പക്ഷെ പൊട്ടിച്ചിരിപ്പിക്കുന്നതായിരുന്നു. മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും ഡാൻസിനെ പുകഴ്ത്തിയപ്പോൾ‌ ആരും അദ്ദേഹത്തിന്റെ പ്രകടനം ആദ്യം ശ്രദ്ധിച്ചില്ലെന്നതു വാസ്തവം. 

ടൊവീനോയും സരയുവും ബാബുരാജും ഉൾപ്പെടുന്ന ചൈനീസ് ആക്ടിലായിരുന്നു സുധീർ‌ കരമനയുടെ ഗംഭീര പ്രകടനം. ഇളയാരാ ചിഞ്ചുവായി എത്തിയ താരം ആട് 2–ലെ കൊടികയറണ പൂരമായി എന്ന ഗാനത്തിനൊപ്പം ചുവടു വച്ചു. സിനിമയിൽ പോലും ഒരു നൃത്തരംഗത്തിൽ അഭിനയിച്ചിട്ടില്ലാത്ത സുധീർ പക്ഷെ ആയിരങ്ങളെ സാക്ഷിയാക്കി പതർച്ചകളേതുമില്ലാതെ മികച്ച പ്രകടനം പുറത്തെടുത്തു.

അദ്ദേഹത്തിന്റെ പല സ്റ്റെപ്പുകളും കാഴ്ചക്കാരിൽ വലിയ ചിരി പടർത്തി. ഇത്ര വലിയൊരു വേദിയിൽ അധ്യാപകൻ കൂടിയായ അദ്ദേഹം നടത്തിയ പ്രകടനത്തെയും അതിനു കാണിച്ച ധൈര്യത്തെയം വാനോളം പുകഴ്ത്തുകയാണ് കാഴ്ചക്കാർ.