Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘മച്ചാനെ വാ എൻ മച്ചാനെ വാ...’: ആണായി ഒരുങ്ങി പേളിയുടെ ചിരിപ്പിക്കും ഡാൻസ്

മഴവിൽ മനോരമയിലെ നായികാ നായകൻ പരിപാടിയിൽ ആണായി ഉടുത്തൊരുങ്ങി പേളി മാണിയുടെ അടിപൊളി പ്രകടനം. പരിപാടിയുടെ അവതാരകരായ പേളിയും ഡെയ്നുമാണ് മച്ചാനെ വാ എൻ മച്ചാനെ വാ എന്ന ഗാനത്തിനൊത്ത് മിന്നും പ്രകടനം കാഴ്ച വച്ചത്.

വിവിധ ഭാഗങ്ങളുള്ള നായികാ നായകനിൽ അവ്വൈ ഷൺമുഖി എന്ന റൗണ്ട് പ്രധാനപ്പെട്ട ഒന്നാണ്. ആൺകുട്ടി ഒരു പെൺകഥാപാത്രമായും പെൺകുട്ടി ഒരു പുരുഷകഥാപാത്രമായും ഒന്നിച്ചു വേദിയിലെത്തുന്നതാണ് ഇൗ പരിപാടിയുടെ പ്രത്യേകത. ഇതേ റൗണ്ട് അനുകരിച്ചാണ് പേളിയും ഡെയ്നും വേദിയിലെത്തയത്. മാന്നാർ മത്തായി സ്പീക്കിങ് എന്ന ചിത്രത്തിൽ വാണി വിശ്വനാഥ്, മുകേഷ്, സായ്കുമാർ, ഇന്നസെന്റ് തുടങ്ങിയവർ നടത്തിയ പ്രകടനം അതിമനോഹരമായി ഇവർ വേദിയിൽ അവതരിപ്പിച്ചു. മച്ചാനെ വാ എൻ മച്ചാനെ വാ എന്ന സൂപ്പർ ഹിറ്റ് ഗാനത്തിനൊപ്പം ഇരുവരും ഗംഭീര ചുവടുകളാണ് വച്ചത്.

വിധികർത്താക്കളായ ലാൽ ജോസ്, കുഞ്ചാക്കോ ബോബൻ, സംവൃത സുനിൽ തുടങ്ങിയവർ മികച്ച അഭിപ്രായമാണ് ഇവരുടെ പ്രകടനത്തെക്കുറിച്ച് പറഞ്ഞത്. ഇതേ എപ്പിസോഡിൽ വിശിഷ്ടാതിഥിയായെത്തിയ നടൻ‌ ജയസൂര്യയും വളരെ മികച്ച അഭിപ്രായ പ്രകടനമാണ് പരിപാടിയെക്കുറിച്ച് നടത്തിയത്.