സംഗീത സംവിധായകൻ ഗോപി സുന്ദറിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിനെ പരിഹസിച്ച് മുൻഭാര്യ പ്രിയ ഗോപിസുന്ദർ രംഗത്ത്. ഗോപിസുന്ദറിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെയും താഴെ വന്ന കമന്റുകളുടെയും സ്ക്രീൻഷോട്ട് ഷെയർ ചെയ്തുകൊണ്ടാണ് പ്രിയ മുൻഭർത്താവിനെ പരിഹസിച്ചത്.
'9 years of togetherness' എന്ന അടിക്കുറിപ്പോടെ ഗോപി സുന്ദർ തന്റെ സുഹൃത്തായ ഹിരൺമയിക്കൊപ്പമുള്ള ചിത്രം ഫെയ്സ് ബുക്കില്‍ കഴിഞ്ഞ ദിവസം പങ്കുവച്ചിരുന്നു. ആ പോസ്റ്റിന്റെ സ്ക്രീൻ ഷോട്ട് തന്റെ ഫെയ്സ്ബുക്ക് പ്രൊഫൈലിലിട്ട പ്രിയ ഒപ്പം എഴുതിയത് ഇപ്രകാരമാണ്. 'ചിലർ ചിലകാര്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ വളച്ചൊടിക്കുന്നത് ഇങ്ങനെയാണ്. ഇത് സത്യമാണോ എന്നറിയില്ല. എന്തായാലും ഇതുവരെ ഇക്കാര്യം കോടതിയിൽ അറിയിച്ചിരുന്നില്ല. ചിലരെ ഇങ്ങനെ സംരക്ഷിക്കുന്നതിൽ അഭിനന്ദനം. ഭാവിയിലും നല്ലത് വരട്ടെ'.