അവർ വിളിച്ചു; പ്രഭുദേവ വന്നു; തകർപ്പൻ ഡാൻസ്

ദിത്യ ബാന്ദെക്കും കൂട്ടുകാർക്കുമൊപ്പം  വേദിയിൽ തകർപ്പൻ ചുവടുകളുമായി പ്രഭുദേവ. 'ലക്ഷ്മി' എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടെയായിരുന്നു പ്രഭുദേവ കുട്ടികൾക്കൊപ്പം ചുവടു വച്ചത്. ചിത്രത്തിലെ തന്നെ മൊറാക്ക എന്ന ഗാനത്തിനായിരുന്നു തകർപ്പന്‍ ഡാൻസ്.

ഡാൻസ് ചെയ്തിരുന്ന കുട്ടികൾ സദസിലിരുന്ന പ്രഭുദേവയെ വേദിയിലേക്ക് വിളിച്ചു. തുടർന്ന്  വേദിയിലെത്തിയ പ്രഭുദേവ കുട്ടികൾക്കൊപ്പം ഡാൻസ് ചെയ്തു. 

നൃത്തത്തിന് ഏറെ പ്രാധാന്യം നൽകുന്ന ചിത്രമാണ് ലക്ഷ്മി. ഐശ്വര്യ രാജേഷ്, കരുണാകരൻ, കോവൈ സരള, ദിത്യ ഭണ്ഡെ, കരുണാകരൻ, സൽമാൻ യൂസഫ് ഖാൻ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. സാം സി എസ് ആണ് ചിത്രത്തിന്റെ സംഗീതം നിർവഹിച്ചിരിക്കുന്നത്. വിജയ് ആണ് ചിത്രത്തിന്റെ സംവിധാനം.