സംഗീത സദസ്സിനെ ഇളക്കി മറിച്ച് പ്രശസ്ത ഗായികയും നടിയുമായ ജെനിഫർ ലോപ്പസ്. ന്യൂയോർക്ക് മ്യൂസിക് അവാർഡ് നിശയിലായിരുന്നു ജെന്നിഫറിന്റെ അമ്പരപ്പിക്കുന്ന പ്രകടനം.തന്റെ പ്രശസ്തമായ മൂന്നു സംഗീത ആൽബങ്ങളാണ് ജെന്നിഫർ വേദിയിൽ അവതരിപ്പിച്ചത്.
വെയ്റ്റിങ് ഫോർ ടു നൈറ്റ്, ഗെറ്റ് ഓൺ ദ ഫ്ലോർ, ലൗ ഡോണ്ട് കോസ്റ്റ് എന്നീ ഗാനങ്ങളുമായാണ് ജെന്നിഫർ ലൂപ്പസ് വേദിയിലെത്തിയത്. ഗാനങ്ങൾക്കൊപ്പമുള്ള ചടുലമാർന്ന ചുവടുവെപ്പ് സദസിനെ ഇളക്കി മറിച്ചു.
മൈക്കിൾ ജാക്സൺ സംഗീത പുരസ്കാരം സ്വന്തമാക്കിയതിനു ശേഷമായിരുന്നു ലോപ്പസിന്റെ തകർപ്പൻ പ്രകടനം. ഇത് ഒരു സ്വപ്ന സാക്ഷാത്കാരമാണെന്നായിരുന്നു പുരസ്കാരം കരസ്ഥമാക്കിയതിനു ശേഷം ജെന്നിഫർ ലോപ്പസിന്റെ പ്രതികരണം. എല്ലാവിജയങ്ങൾക്കും കാരണം ആസ്വാദകരുടെ പ്രോത്സാഹനമാണെന്നും ലോപ്പസ് കൂട്ടിച്ചേർത്തു.
2009ലാണ് ജെനിഫർ ലൂപ്പസിന്റെ വെയ്റ്റിങ് ടു നൈറ്റ് എത്തുന്നത്. 2011ൽ ഗെറ്റ് ഓൺ ദ ഫ്ലോറും ലൗ ഡോണ്ട് കോസ്റ്റും ആസ്വാദക മനം കീഴടക്കി.
ലോകമെമ്പാടും ആരാധകരുള്ള താരമാണ് ജെനിഫർ ലോപ്പസ്. സംഗീതം, നൃത്തം, അഭിനയം എന്നിങ്ങനെ വ്യത്യസ്ത മേഖലകളിൽ കഴിവു തെളിയിച്ചു.