കര്‍ണാടക സംഗീതത്തിൽ തകർപ്പൻ 'ഇൻകേം ഇൻകേം കാവലേ'

ആസ്വാദക മനം കീഴടക്കിയ ഗാനമാണു ഗോപി സുന്ദറിന്റെ 'ഇൻകേം ഇൻകേം കാവലേ'. ഈ ഗാനത്തിൽ കർണാടക സംഗീതം ചേർത്ത് വ്യത്യസ്തമായ രീതിയിൽ അവതരിപ്പിക്കുകയാണ് കല്യാൺ വസന്ത്. മികച്ച പ്രതികരണമാണ് കല്യാൺ വസന്തിന്റെ ഗാനത്തിനു ലഭിക്കുന്നത്. 

കര്‍ണാടക സംഗീതം ഈ ഗാനവുമായി ചേർക്കുമ്പോൾ മനോഹരമെന്നല്ലാതെ മറ്റൊന്നും പറയാനില്ലെന്നാണു പലരുടെയും കമന്റുകൾ. ഗാനത്തിന്റെ തനതു ഈണത്തോടു ഇണങ്ങിനിൽക്കുന്ന മാറ്റങ്ങളാണ് കല്യാൺ കവർസോങിൽ വരുത്തിയിരിക്കുന്നത്. 

'ഗീതാഗോവിന്ദം' എന്ന തെലുങ്ക് ചിത്രത്തിലേതാണു ഗാനം. റിലീസ് ചെയ്തു മണിക്കൂറുകൾക്കകം തന്നെ സമൂഹമാധ്യമങ്ങളിൽ തരംഗമായിരുന്നു. സിദ്ധ് ശ്രീറാം ആണ് ഗാനം ആലപിച്ചിരിക്കുന്നത്. പരശുറാം ആണ് ചിത്രത്തിന്റെ സംവിധാനം. വിജയ് ദേവർകോണ്ട, രശ്മിക മന്ധാനെ എന്നിവരാണു ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്.