Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അമ്മ പറഞ്ഞു; ഒരുപാട് ആകുലതകൾ പരിചയമില്ലാത്ത ആളാണ് ലക്ഷ്മി: ഇഷാൻ ദേവ്

laksshmi-ishan

അന്തരിച്ച വയലിനിസ്റ്റ് ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മിയുടെ ആരോഗ്യനില മെച്ചപ്പെട്ടു വരുന്നതായി സംഗീത സംവിധായകനും ഗായകനുമായ ഇഷാൻ ദേവ്. ഒരുപാട് ആകുലതകളും വേദനകളും പരിചയമില്ലാത്ത ആളാണ് ലക്ഷ്മി. ചികിത്സയും വിശ്രമവും ആവശ്യമാണെന്നും ഇഷാൻ ഫെയ്സ്ബുക്കിൽ കുറിച്ചു. ബാലഭാസ്കർ ഇല്ലാത്ത തിരുവനന്തപുരം നഗരത്തോടു വിടപറയുകയാണെന്നും ഇഷാൻ പറഞ്ഞു. 

ഇഷാൻ ദേവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

'ലക്ഷ്മി ചേച്ചിയുടെ ആരോഗ്യസ്ഥിതി എങ്ങനാ എന്നു ഒരുപാടു സുമനസുകൾ ചോദിക്കുന്നുണ്ട്,ചേച്ചിയുടെ മുറിവുകളും ,ഒടിവുകളും എല്ലാം ഭേദമായി വരുന്നു .എല്ലാവർക്കും അറിയാവുന്നത് പോലെ ശസ്ത്രക്രിയകളും,മരുന്നുകളുമായി ഇത്രയും ചുരുങ്ങിയ സമയം കൊണ്ട് എത്ര ഭേദമാകുമോ അത്രയും , ഒരുപാട് ചികിത്സയും,വിശ്രമവും ആവശ്യമാണ് .ഒരുപാട് ആകുലതകളും,വേദനയും പരിചയമില്ലാത്ത ആളാണ് എനിക്കറിയാവുന്ന ലക്ഷ്മിചേച്ചി.ഇന്നലെ അമ്മയെ കണ്ടപ്പോഴും അമ്മ ഇതുതന്നെ ആവർത്തിച്ചു പറഞ്ഞു .മനശക്തി ആർജിക്കാൻ ഈ അവസ്ഥയിലെ ഒരു ഭാര്യക്ക് ,അമ്മക്ക് എങ്ങനെ കഴിയും എന്ന ചോദ്യം മാത്രം ഉള്ളിൽ വച്ച് "അളിയാ എന്തുവാടേ"എന്ന ആ വിളി കാത്തിരിക്കുന്ന ഷാനിൽ ഒരു അർദ്ധവിരാമം കുറിച്ച് ,ബാലു അണ്ണൻ ഇല്ലാത്ത അനന്തപുരിയോട് വിടചൊല്ലുന്നു.പ്രാർത്ഥനകൾ ഉണ്ടായിരിക്കണം ആ അമ്മക്കൊപ്പം .....'

സപ്തംബർ അവസാന ആഴ്ചയിലാണ് ബാലഭാസ്കറും കുടുംബവും സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെട്ടത്. അപകടത്തിൽ ബാലഭാസ്കറിന്റെ രണ്ടുവയസ്സുകാരി മകൾ തേജസ്വിനി ബാല തത്ക്ഷണം മരിച്ചു. ഗുരുതരാവസ്ഥയിൽ പരുക്കേറ്റു ചികിത്സയിൽ കഴിഞ്ഞിരുന്ന ബാലഭാസ്കർ ഒക്ടോബർ രണ്ടിനു മരണത്തിനു കീഴടങ്ങി.