Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രിയങ്ക തട്ടിയെടുത്തത് ഡെമിയുടെ സ്വർഗം? ലഹരിക്ക് അടിമയായി അവൾ

Nick-Demi-Priyanka

ഇന്ത്യ എന്നല്ല, ലോകമാകെ ആഘോഷമാക്കിയിരുന്നു പ്രശസ്ത അമേരിക്കൻ ഗായകൻ നിക് ജോനാസിന്റെയും ബോളിവുഡ് താരം പ്രിയങ്കാ ചോപ്രയുടെയും വിവാഹം. നിരവധി പ്രമുഖർ ഇരുവരുടെയും വിവാഹത്തിലും തുടർന്നു നടത്തിയ റിസപ്ഷനിലും പങ്കെടുത്തു. എന്നാൽ നിക്കുമായി അടുത്ത ബന്ധമുള്ള പ്രശസ്ത ഗായിക ഡെമി ലൊവാറ്റോ മാത്രം വിവാഹത്തിന് എത്തിയില്ല. ഡെമി ലവാറ്റോയുടെ അസാന്നിധ്യം ആരാധകരിൽ അമ്പരപ്പുണ്ടാക്കി. 

ഡെമി ലവാറ്റോയെ നിക് ജോനാസ് വിവാഹത്തിനു ക്ഷണിച്ചില്ലെന്നാണ് ഒടുവില്‍ പുറത്തു വരുന്ന റിപ്പോർട്ടുകൾ. പ്രിയങ്കയുമായുള്ള നിക്കിന്റെ അടുപ്പം ഇരുവർക്കുമിടയിൽ അസ്വാരസ്യങ്ങൾ ഉണ്ടാക്കിയിരുന്നു. നിക് ജോനാസിനോട് അവർ അതൃപ്തി അറിയിച്ചതായും വാർത്തകൾ ഉണ്ടായിരുന്നു. പ്രിയങ്ക തട്ടിയെടുത്തത് ഡെമിയുടെ സ്വർഗമാണെന്നാണ് ഡെമി ലവാറ്റോയുടെ ആരാധകര്‍ പറയുന്നത്.

Nick-jonas-Demi-lovato

നിക്കുമായുള്ള ബന്ധം വഷളായതിനെ തുടർന്നു ജൂലയിൽ ഡെമി മാരകമായി മയക്കുമരുന്നിന് അടിമയായിരുന്നതായും റിപ്പോർട്ടുണ്ട്. തുടർന്ന് ആഴ്ചകളോളം ചികിത്സയിലായി. എന്നാൽ, ഈ കാലഘട്ടത്തില്‍ ഡെമിക്കായി പ്രാർഥിച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ നിക് ജോനാസിന്റെ വൈകാരിക പോസ്റ്റുണ്ടായിരുന്നു. ' ഡെമി ഒരു പോരാളിയാണെന്നും അവൾക്കു വേണ്ടി എല്ലാവരുടെയും സ്നേഹവും പ്രാർഥനയുമുണ്ടാകണമെന്നുമായിയിരുന്നു നിക് ജോനാസിന്റെ പോസ്റ്റ്. 

ആഴ്ചകളോളം നീണ്ട ചികിത്സയ്ക്കു ശേഷം ഡെമി ജീവിതത്തിലേക്കു തിരിച്ചു വന്നു. വിവാഹ ദിനത്തിൽ നിക് ജോനാസിനും പ്രിയങ്കാ ചോപ്രയ്ക്കും ഡെമി ആശംസകള്‍ അറിയിച്ചെങ്കിലും തുടർന്ന് നിക് ജോനാസിനെ സോഷ്യൽ  മീഡിയയിൽ അവർ അൺഫോളോ ചെയ്തു. 

demi-nick

സമൂഹമാധ്യമങ്ങളിൽ നിരവധി പേർ ഫോളോ ചെയ്യുന്ന വ്യക്തിയാണ് ഡെമി ലവാറ്റോ. കൂൾഫോർ ദ് സമ്മർ, ഹാർട്ട് അറ്റാക്ക്, കോൺഫിഡന്റ് എന്നിവ ഡെമിയുടെ ആഗോളതലത്തിൽ തന്നെ ശ്രദ്ധ നേടിയ ആൽബങ്ങളാണ്. റിലീസ് ചെയ്തു മണിക്കൂറുകൾക്കകം തന്നെ നിരവധി രാജ്യങ്ങളിൽ യൂട്യൂബ് ട്രന്റിങ്ങിൽ ഒന്നാമതെത്തിയിരുന്നു ഡെമിയുടെ ആൽബങ്ങൾ.

related stories