അമേരിക്കൻ ഗായിക ബെറ്റി റൈറ്റ് അന്തരിച്ചു
അമേരിക്കൻ ഗായികയും ഗാനരചയിതാവുമായ ബെറ്റി റൈറ്റ് (66) അന്തരിച്ചു. അർബുദബാധയെ തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു. രോഗം മൂർഛിച്ചതിനെ തുടർന്ന് ഞായറാഴ്ച മിയാമിയിലെ വീട്ടിലായിരുന്നു അന്ത്യമെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. 1953–ൽ അമേരിക്കയിലെ ഫ്ലോറിഡയിൽ ജനിച്ച ബെറ്റി, കുട്ടിക്കാലം മുതൽ

അമേരിക്കൻ ഗായികയും ഗാനരചയിതാവുമായ ബെറ്റി റൈറ്റ് (66) അന്തരിച്ചു. അർബുദബാധയെ തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു. രോഗം മൂർച്ഛിച്ചതിനെ തുടർന്ന് ഞായറാഴ്ച മിയാമിയിലെ വീട്ടിലായിരുന്നു അന്ത്യമെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.
1953–ൽ അമേരിക്കയിലെ ഫ്ലോറിഡയിൽ ജനിച്ച ബെറ്റി, കുട്ടിക്കാലം മുതൽ സംഗീതത്തോട് ആഭിമുഖ്യം കാണിച്ചിരുന്നു. പന്ത്രണ്ടാം വയസിൽ ‘മൈ ഫസ്റ്റ് ടൈം എറൗണ്ട്’ എന്ന പേരിൽ ആദ്യ സംഗീത ആൽബം പുറത്തിറക്കി. ‘ഗേൾസ് കാന്റ് ഡൂ വാട്ട് ബോയ്സ് കാൻ ഡൂ' എന്ന ആൽബത്തിലൂടെ ബെറ്റി ഏറെ ശ്രദ്ധേയയായി.
1971–ൽ പുറത്തിറക്കിയ ‘ക്ലീൻ അപ്പ് വുമൺ’ എന്ന ആൽബത്തിലൂടെ ഗായിക പ്രശസ്തിയിലേക്കുയർന്നു. 1975 ൽ പുറത്തിറങ്ങിയ ‘വേർ ഈസ് മൈ ലൗവ്’ എന്ന ആൽബത്തിന് ബെറ്റി ഗ്രാമി പുരസ്കാരം സ്വന്തമാക്കി. ബേബി സിറ്റർ, മദർ വിറ്റ്, നോ പെയിൻ (നോ ഗെയിൻ) എന്നിവയാണ് ബെറ്റി റൈറ്റിന്റെ മറ്റു പ്രശസ്തമായ ആൽബങ്ങൾ.