'എന്തു രസമാണ് കണ്ടിരിക്കാൻ'; കയ്യടി നേടി പാരിസ് ലക്ഷ്മിയുടെ ഡാൻസ് വിഡിയോ
കോവിഡ് പ്രതിരോധത്തിനു സംഗീതനൃത്തരൂപത്തിൽ ആദരമർപ്പിച്ച് പാരിസ് ലക്ഷ്മി. ‘ഓടിപ്പോയിട് കൊറോണാവേ’ എന്ന പേരിലുള്ള ആൽബം മോഹൻലാലിന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെയാണ് റിലീസ് ചെയ്തത്. മനുഷ്യനും വൈറസും തമ്മിലുള്ള അതിശക്തമായ പോരാട്ടമാണ് നൃത്തരൂപത്തിലൂടെ പാരിസ് ലക്ഷ്മി

കോവിഡ് പ്രതിരോധത്തിനു സംഗീതനൃത്തരൂപത്തിൽ ആദരമർപ്പിച്ച് പാരിസ് ലക്ഷ്മി. ‘ഓടിപ്പോയിട് കൊറോണാവേ’ എന്ന പേരിലുള്ള ആൽബം മോഹൻലാലിന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെയാണ് റിലീസ് ചെയ്തത്. മനുഷ്യനും വൈറസും തമ്മിലുള്ള അതിശക്തമായ പോരാട്ടമാണ് നൃത്തരൂപത്തിലൂടെ പാരിസ് ലക്ഷ്മി അവതരിപ്പിച്ചിരിക്കുന്നത്.
വ്യത്യസ്തമായ രണ്ടു വേഷപ്പകർച്ചയിലെത്തിയ നർത്തകി, അതിമനോഹരമായാണ് നൃത്താവിഷ്കാരം നടത്തിയത്. കോവിഡിനെ പൊരുതി തോൽപ്പിക്കുന്നതിനു സ്വീകരിക്കേണ്ട മുൻകരുതലുകളും പാലിക്കേണ്ട മാർഗനിർദേശങ്ങളും വിഡിയോയിൽ പറഞ്ഞുവയ്ക്കുന്നു. ഭാവാഭിനയവും ചടുലമായ ചുവടുകളുംകൊണ്ട് ആസ്വാദകഹൃദയം തൊട്ട പ്രകടനം ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.
കോവിഡ് എത്രത്തോളം ഭീതിജനകമാണെന്നും ഗൗരവമുള്ളതാണെന്നും അതിനെ ചെറുത്തു തോൽപ്പിക്കാൻ എത്രത്തോളം പടപൊരുതണമെന്നുമുള്ള സന്ദേശം നൃത്തരൂപത്തിലൂടെ അതിഗംഭീരമായി പാരിസ് ലക്ഷ്മി അവതരിപ്പിച്ചു. പോരാട്ടത്തിന്റെ നാളുകൾക്കിപ്പുറം പ്രതീക്ഷയുടെ പുലരി പിറക്കുമെന്നും എല്ലാവരും ശാന്തിയോടെയും സന്തോഷത്തോടെയും ജീവിക്കുമെന്നുമുള്ള ശുഭസൂചന നൽകിയാണ് ലക്ഷ്മി നൃത്തം അവസാനിപ്പിക്കുന്നത്.
കോവിഡിനെതിരെ പൊരുതുന്ന മാനവരാശിയുടെയും കോവിഡ് എന്ന മഹാമാരിയെയുമാണ് രണ്ടു വേഷവിധാനങ്ങളിലൂടെ ലക്ഷ്മി അവതരിപ്പിച്ചത്. വിരസത അനുഭവപ്പെടാത്ത രീതിയിൽ ഉമേഷ് പി.നായർ വിഡിയോ എഡിറ്റ് ചെയ്തു മനോഹരമാക്കിയിട്ടുണ്ട്.
നൃത്താവിഷ്കാരത്തിന്റെ ആശയം പാരിസ് ലക്ഷ്മിയുടേതു തന്നെയാണ്. ഏറെ അർഥവത്തായ ഗാനത്തിനു വരികളൊരുക്കിയത് കലൈസെല്‍വി. മധുര നാട്യ മാമണി സംഗീത പകർന്ന ഗാനം ആലപിച്ചത് ഭാഗ്യലക്ഷ്മി ഗുരുവായൂർ. ലക്ഷ്മിയുടെ നൃത്താവിഷ്കാരത്തിനു മികച്ച പ്രതികരണങ്ങളാണു ലഭിക്കുന്നത്. പ്രകടനം വിശേഷണങ്ങൾക്കുമപ്പുറമാണെന്നാണ് ആസ്വാദകരുടെ വിലയിരുത്തല്‍.