മാമവതുശ്രീ കീർത്തനം പാടി അപർണ രാജീവ്
വിശ്വാസികൾ വ്യത്യസ്തമായ പൂജകളിലൂടെ സരസ്വതി ദേവിയെ ഓർക്കുന്ന സമയമാണ് നവരാത്രി. ‘മാമവതുശ്രീ സരസ്വതി’ എന്ന മനോഹരമായ കീർത്തനം പാടി ഈ നവരാത്രി നവരാത്രി ദിനങ്ങളിൽ സരസ്വതീ ദേവിയെ ഓർക്കുകയാണ് പ്രശസ്തഗായിക അപർണ രാജീവ്. മനോരമ മ്യൂസിക്കിന്റെ കർണാടിക്ക് ക്ലാസിക് ചാനലിലൂടെയാണ് പാട്ട് പുറത്ത്

വിശ്വാസികൾ വ്യത്യസ്തമായ പൂജകളിലൂടെ സരസ്വതി ദേവിയെ ഓർക്കുന്ന സമയമാണ് നവരാത്രി. ‘മാമവതുശ്രീ സരസ്വതി’ എന്ന മനോഹരമായ കീർത്തനം പാടി ഈ നവരാത്രി നവരാത്രി ദിനങ്ങളിൽ സരസ്വതീ ദേവിയെ ഓർക്കുകയാണ് പ്രശസ്തഗായിക അപർണ രാജീവ്. മനോരമ മ്യൂസിക്കിന്റെ കർണാടിക്ക് ക്ലാസിക് ചാനലിലൂടെയാണ് പാട്ട് പുറത്ത് വന്നിട്ടുള്ളത്.
ഹിന്ദോള രാഗത്തിൽ മൈസൂർ വാസുദേവാചാര്യർ ചിട്ടപ്പെടുത്തിയ കീർത്തനമാണ് മാമവതു ശ്രീ സരസ്വതി. ആ കീർത്തനത്തിന്റെ തനിമ ചോരാതെ ഭക്തിസാന്ദ്രമായാണ് അപർണ ആലപിചിട്ടുള്ളത്. നവരാത്രികാലത്തിന്റെ ഭക്തിസാന്ദ്രമായ അന്തരീക്ഷം പാട്ടിൽ ഉടനീളം തെളിഞ്ഞുനിൽക്കുന്നുണ്ട്. ഒരുപാട് ആരോഹണ അവരോഹണങ്ങൾ ഉള്ള പാട്ടിനെ അപർണ വളരെ മനോഹരമായി കൈകാര്യം ചെയ്തിട്ടുണ്ട്. പാട്ട് കേൾക്കുന്ന ഏത് സാധാരണക്കാർക്കും ദൈവികമായ അനുഭൂതി പകർന്നു തരാൻ അപര്ണക്കായിട്ടുണ്ട്.
അനന്തരാമൻ അനിൽ ഓർക്കസ്‌ട്രേഷനും പ്രോഗ്രാമിങ്ങും നിർവഹിച്ച ഈ കവറിനു മിക്സിങ്ങ് ഒരുക്കിയത് ജെയിംസ് അനോസ് ആണ്. ഒ എൻ വി കുറുപ്പിന്റെ കൊച്ചുമകൾ കൂടിയായ അപർണ വർഷങ്ങളായി സിനിമാ പിന്നണി ഗാന രംഗത്തും സംഗീതരംഗത്തും ശ്രദ്ധേയമായ സാന്നിധ്യമാണ്.