ടൊവിനോ തോമസ് നായകനായെത്തിയ ‘മിന്നൽ മുരളി’ കണ്ട പലരുടെയും മനസ്സിൽ ഉടക്കിക്കിടക്കുന്ന ഒരു ചോദ്യമുണ്ടായിരിക്കും. ചിത്രത്തിന്റെ ടീസർ ബിജിഎം എന്തുകൊണ്ട് സിനിമയിൽ നിന്നും ഒഴിവാക്കപ്പെട്ടു എന്നത്. ഒരു വർഷം മുൻപ് പുറത്തിറങ്ങിയ ടീസര്‍ പ്രേക്ഷലക്ഷങ്ങളെ വാരിക്കൂട്ടിയതിനു പിന്നില്‍ ആ സംഗീതത്തിന്റെ പങ്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ടൊവിനോ തോമസ് നായകനായെത്തിയ ‘മിന്നൽ മുരളി’ കണ്ട പലരുടെയും മനസ്സിൽ ഉടക്കിക്കിടക്കുന്ന ഒരു ചോദ്യമുണ്ടായിരിക്കും. ചിത്രത്തിന്റെ ടീസർ ബിജിഎം എന്തുകൊണ്ട് സിനിമയിൽ നിന്നും ഒഴിവാക്കപ്പെട്ടു എന്നത്. ഒരു വർഷം മുൻപ് പുറത്തിറങ്ങിയ ടീസര്‍ പ്രേക്ഷകലക്ഷങ്ങളെ വാരിക്കൂട്ടിയതിനു പിന്നില്‍ ആ സംഗീതത്തിന്റെ പങ്ക് ചെറുതല്ല. സിനിമയില്‍ അതു കേട്ട് ആസ്വദിക്കാൻ കാത്തിരുന്ന ആരാധകർക്കരിലേയ്ക്കു പക്ഷേ, ടീസർ ബിജിഎം എത്തിയില്ല. ‘മിന്നൽ മുരളി’യെ ആദ്യമായി അടയാളപ്പെടുത്തിയ ട്രാക്ക് ഒഴിവാക്കിയതെന്തുകൊണ്ടെന്നു വെളിപ്പെടുത്തുകയാണ് ചിത്രത്തിന്റെ നിർമാതാവ് സോഫിയ പോൾ. മനോരമ ഓൺലൈനിനു നൽകിയ പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സോഫിയ. 

ADVERTISEMENT

‘അത് ചിത്രത്തിന്റെ ടീസറിനു വേണ്ടി മാത്രം ചെയ്ത മ്യൂസിക് ആണ്. സിനിമയിൽ ആ സംഗീതം ഉപയോഗിക്കുന്നതിനോടു താത്പര്യമില്ലായിരുന്നു. തുടക്കത്തിൽ തന്നെ അത് തീരുമാനിച്ചതാണ്. കഴിഞ്ഞ വർഷത്തെ ഓണത്തിന്റെ സമയത്താണ് ടീസർ റിലീസ് ചെയ്തത്. ആ സംഗീതം പ്രതീക്ഷച്ചതിനേക്കാളേറെ ഹിറ്റായി. ഷാൻ (ഷാൻ റഹ്മാൻ) ട്രാക്ക് പൂർത്തിയാക്കി അയച്ചു തന്നപ്പോള്‍ തന്നെ ഞങ്ങൾക്കെല്ലാവർക്കും ഒരുപാട് ഇഷ്ടമായിരുന്നു. ടീസർ പുറത്തിറങ്ങിയ ശേഷം ലഭിച്ച പ്രേക്ഷകപ്രതികരണങ്ങൾ അദ്ഭുതപ്പെടുത്തി. 

ADVERTISEMENT

സിനിമയിൽ ആ സംഗീതം ഉപയോഗിക്കാത്തത് എന്തുകൊണ്ടാണെന്ന് ഒരുപാട് പേർ സമൂഹമാധ്യമങ്ങളിലൂടെയും മറ്റും ചോദിക്കുന്നുണ്ട്. ചിത്രത്തിന്റെ ക്ലൈമാക്സിനു യോജിക്കുന്ന തരത്തിൽ വേണമല്ലോ പശ്ചാത്തലസംഗീതം ഒരുക്കാൻ. തികച്ചും വേറിട്ട രീതിയിൽ അവസാനിക്കുന്ന ചിത്രമായതുകൊണ്ട് ടീസറിലെ ആ സംഗീതം ഉപയോഗിച്ചാൽ ശരിയാകില്ല. അതുകൊണ്ടാണ് സുഷിൻ ശ്യാമിനെക്കൊണ്ട് വേറെ ഈണം ചെയ്യിപ്പിച്ചത്. ‘മിന്നൽ മുരളി’യുടെ പ്രമോഷനു വേണ്ടി ടീസറിലെ ആ മ്യൂസിക് പലയിടത്തായി ഉപയോഗിച്ചു. അത് ചിത്രത്തിന്റെ പ്രചാരണത്തെ ഒരുപാട് സഹായിച്ചിട്ടുമുണ്ട്’, സോഫിയ പോൾ പറഞ്ഞു.