തൊണ്ടയ്ക്കു സുഖമില്ലാത്തതിനാൽ വോയ്സ് റെസ്റ്റിൽ ആണെന്ന് അറിയിച്ചതിനെത്തുടർന്നുണ്ടായ വ്യാജവാർത്തകളോടു പ്രതികരിച്ച് ഗായകൻ ഹരീഷ് ശിവരാമകൃഷ്ണൻ. തനിക്ക് മാറാരോഗമോ പ്രശ്നമോ ഇല്ലെന്നും സാധാരണ എല്ലാവർക്കും വരുന്ന ചെറിയ രോഗാവസ്ഥ മാത്രമേയുള്ളുവെന്നും ഹരീഷ് സമൂഹമാധ്യമങ്ങളിൽ കുറിച്ചു. ശബ്ദത്തിനു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൊണ്ടയ്ക്കു സുഖമില്ലാത്തതിനാൽ വോയ്സ് റെസ്റ്റിൽ ആണെന്ന് അറിയിച്ചതിനെത്തുടർന്നുണ്ടായ വ്യാജവാർത്തകളോടു പ്രതികരിച്ച് ഗായകൻ ഹരീഷ് ശിവരാമകൃഷ്ണൻ. തനിക്ക് മാറാരോഗമോ പ്രശ്നമോ ഇല്ലെന്നും സാധാരണ എല്ലാവർക്കും വരുന്ന ചെറിയ രോഗാവസ്ഥ മാത്രമേയുള്ളുവെന്നും ഹരീഷ് സമൂഹമാധ്യമങ്ങളിൽ കുറിച്ചു. ശബ്ദത്തിനു പ്രശ്നമുണ്ടെന്ന് അറിഞ്ഞതോടെ ‘നന്നായി ഇവൻ ഇനി പാട്ട് പാടില്ലല്ലോ’ എന്നു പ്രതികരിച്ചവർക്ക് ഹരീഷ് ശക്തമായ ഭാഷയിൽ മറുപടി നൽകുന്നുമുണ്ട്. കുറിപ്പ് ഇങ്ങനെ

ADVERTISEMENT

‘പ്രിയപ്പെട്ടവരെ, എനിക്ക് അത്ര വലിയ പ്രശ്നം/മാറാ രോഗം ഒന്നും ഇല്ല എന്നു പറയാൻ ആണ് ഈ പോസ്റ്റ്. ത്രോട്ട് ഇൻഫക്ഷൻ എന്ന സാധാരണ അസുഖം മാത്രമേ എനിക്കുള്ളൂ. പാടുന്നവർക്കും അല്ലാത്തവർക്കും വന്നു പോവുന്ന ഒന്ന്. കലശലായി വന്നതു കൊണ്ട് ശബ്ദം പോയി എന്നതു ശരി ആണ്. 15 ദിവസം കൊണ്ടു ശരിയാവും എന്ന് ഡോക്ടർ പറഞ്ഞിട്ടുമുണ്ട്.

ADVERTISEMENT

സംഗീത ലോകത്തിനെ നടുക്കി, ആരാധക ഹൃദയങ്ങളെ 165241 കഷണങ്ങളായി നുറുക്കുന്ന അതി ദാരുണമായ വാർത്ത ഒന്നും അല്ല ഇത് എന്നു പറയാൻ ആഗ്രഹിക്കുന്നു. (അങ്ങനെ കുറെ വാർത്ത കണ്ടു പേടിച്ച് എന്നെയും എന്റെ അച്ഛനെയും അമ്മയെയും വരെ ഫോൺ വിളിച്ചിരുന്നു എന്നോട് സ്നേഹമുള്ള കുറെ പേർ). പിന്നെ മെസ്സേജുകളിലൂടെ എന്റെ സുഖം അന്വേഷിച്ച, എനിക്കു വേണ്ടി സമയം ചിലവഴിച്ച എല്ലാം വേഗം ശരിയാവും എന്ന് ആവർത്തിച്ചു പറഞ്ഞ ഒരുപാടു പേരുണ്ട്. നിങ്ങളുടെ സ്നേഹത്തിനു തിരികെ തരാൻ എന്റെ കയ്യിൽ എന്റെ സംഗീതം മാത്രമേയുള്ളു. അതു തന്നു കൊണ്ടേയിരിക്കും. നിങ്ങളുടെ ഈ സ്നേഹവും കരുതലും മാത്രമാണ് എന്റെ മൂലധനം. ഒരുപാടു സ്നേഹം, നന്ദി. 

ADVERTISEMENT

പിന്നെ പ്രസ്തുത വാർത്തയുടെ താഴെ വന്നു ‘നന്നായി, ഇനി അവൻ പാടില്ലല്ലോ. ശുദ്ധ സംഗീത പ്രേമികളുടെ ശാപം ആണ്, സംഗീത സംവിധായകരുടെ പ്രാക്കാണ്’ എന്നൊക്കെ മെഴുകിയ ചേട്ടന്മാരെ- 15 ദിവസത്തിൽ എന്റെ തൊണ്ട ശരിയാകും, ഇല്ലെങ്കിൽ ഒരു മാസം അല്ലെങ്കിൽ രണ്ടു മാസം. എന്നായാലും ഞാൻ ഇനീം എനിക്ക് ഇഷ്ടമുള്ളതുപോലെ എനിക്ക് ഇഷ്ടമുള്ള സകല പാട്ടുകളും എന്റെ രീതിയിൽ തന്നെ പാടും. നിങ്ങൾക്ക് അത് ഒരു ബുദ്ധിമുട്ടാണെങ്കി, നിങ്ങൾ കേക്കണ്ടാന്നെ’.