പിറന്നാൾ ആഘോഷമാക്കി ഗായിക നേഹ കക്കർ. കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കുമൊപ്പമുള്ള ആഘോഷ ചിത്രങ്ങളും വിഡിയോകളും ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. നിരവധി പേരാണു ഗായികയ്ക്ക് ആശംസകൾ അറിയിച്ചു രംഗത്തെത്തിയത്. പിറന്നാൾ ദിനത്തിൽ നേഹ കക്കർ മൊബൈൽ ഫോൺ ഓഫ് ചെയ്തു വച്ചത് ആരാധകർക്കിടയിൽ ചർച്ചയായിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പിറന്നാൾ ആഘോഷമാക്കി ഗായിക നേഹ കക്കർ. കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കുമൊപ്പമുള്ള ആഘോഷ ചിത്രങ്ങളും വിഡിയോകളും ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. നിരവധി പേരാണു ഗായികയ്ക്ക് ആശംസകൾ അറിയിച്ചു രംഗത്തെത്തിയത്. പിറന്നാൾ ദിനത്തിൽ നേഹ കക്കർ മൊബൈൽ ഫോൺ ഓഫ് ചെയ്തു വച്ചത് ആരാധകർക്കിടയിൽ ചർച്ചയായിരുന്നു. ഇപ്പോൾ അതിനുള്ള വിശദീകരണം ഗായിക തന്നെ നൽകുന്നുമുണ്ട്. 

ADVERTISEMENT

മൊബൈൽ ഫോൺ വഴിയുള്ള എല്ലാ ബന്ധങ്ങളില്‍ നിന്നും അകന്നു മാറി യഥാർഥ ലോകത്തെ അടുത്തറിയാനും ആസ്വദിക്കാനും വേണ്ടിയാണ് ഫോൺ സ്വിച്ച് ഓഫ് ചെയ്തതെന്ന് നേഹ വെളിപ്പെടുത്തി. പിറന്നാളിന്റെ പിറ്റേ ദിവസം ഫോൺ ഓൺ ചെയ്തപ്പോൾ പ്രിയപ്പെട്ടവരുടെ ആശംസാ സന്ദേശങ്ങളെല്ലാം കണ്ടെന്നും എല്ലാവരോടും ഒരുപാട് നന്ദിയും സ്നേഹവും അറിയിക്കുകയാണെന്നും നേഹ കൂട്ടിച്ചേർത്തു. 

ADVERTISEMENT

നേഹയുടെ ഭർത്താവും ഗായകനുമായ രോഹൻപ്രീത് സിങ് പങ്കുവച്ച ആശംസാകുറിപ്പ് ഇതിനകം ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു. ‘എന്റെ പ്രിയപ്പെട്ടവളേ, നീ എത്ര സുന്ദരിയാണ്. നിന്നെക്കുറിച്ചു പറയാൻ എനിക്കു വാക്കുകൾ തികയുന്നില്ല. നീ എന്നും സന്തോഷത്തോടെയും സമാധാനത്തോടെയും ആരോഗ്യത്തോടെയുമിരിക്കണമെന്നു ഞാൻ ആഗ്രഹിക്കുന്നു. ഇപ്പോൾ നിന്റെ മുഖത്തുള്ള ഈ സന്തോഷം ജീവിതകാലം മുഴവൻ നീണ്ടുനിൽക്കട്ടെ. നീയാണ് എന്റെ ദേവത’, എന്നാണ് രോഹൻ കുറിച്ചത്. 

ADVERTISEMENT

വിവാഹശേഷമുള്ള നേഹ കക്കറിന്റെ രണ്ടാം പിറന്നാൾ ആണ് കഴിഞ്ഞ ദിവസം ആഘോഷിച്ചത്. 2020 ഒക്ടോബറിലാണ് നേഹ കക്കറും രോഹൻപ്രീത് സിങ്ങും വിവാഹിതരായത്. ‌ഒരു സംഗീത ആൽബം ഒരുക്കുന്നതുമായി ബന്ധപ്പെട്ടുള്ള പ്രവർത്തനങ്ങൾക്കിടയിൽ ഇരുവരും അപ്രതീക്ഷിതായി കണ്ടുമുട്ടുകയും തുടർന്ന് പ്രണയത്തിലാവുകയുമായിരുന്നു. സ്വകാര്യ ചാനലിലെ സംഗീത റിയാലിറ്റി ഷോയിലൂടെ ശ്രദ്ധിക്കപ്പെട്ട ഗായകനാണ് രോഹൻപ്രീത് സിങ്. നേഹ കക്കറിന്റെ സംഗീതജീവിതത്തിന്റെ തുടക്കവും റിയാലിറ്റി ഷോയിലൂടെയായിരുന്നു.