മോൺസ്റ്ററിലെ പഞ്ചാബി പാട്ടിന് ചുവടുവച്ച് വൈശാഖും; വൈറൽ വിഡിയോ
ചുരുങ്ങിയ സമയം കൊണ്ടാണ് മോഹൻലാൽ ചിത്രം മോൺസ്റ്ററിലെ 'ഘൂം ഘൂം' എന്ന ഗാനം യൂട്യൂബിൽ ഹിറ്റായത്. പഞ്ചാബി പാട്ടിന് അനായാസമായി ചുവടുകൾ വയ്ക്കുന്ന മോഹൻലാലിനെയും ഒപ്പമുള്ള ആറു വയസ്സുകാരിയെയും പ്രേക്ഷകർ ഒന്നടങ്കം ഏറ്റെടുത്തു. ചിത്രത്തിലെ ഈ പാട്ടിന്റെ കൊറിയോഗ്രാഫറായ പ്രസന്ന മാസ്റ്റർ പുറത്തുവിട്ടിരിക്കുന്ന

ചുരുങ്ങിയ സമയം കൊണ്ടാണ് മോഹൻലാൽ ചിത്രം മോൺസ്റ്ററിലെ 'ഘൂം ഘൂം' എന്ന ഗാനം യൂട്യൂബിൽ ഹിറ്റായത്. പഞ്ചാബി പാട്ടിന് അനായാസമായി ചുവടുകൾ വയ്ക്കുന്ന മോഹൻലാലിനെയും ഒപ്പമുള്ള ആറു വയസ്സുകാരിയെയും പ്രേക്ഷകർ ഒന്നടങ്കം ഏറ്റെടുത്തു. ചിത്രത്തിലെ ഈ പാട്ടിന്റെ കൊറിയോഗ്രാഫറായ പ്രസന്ന മാസ്റ്റർ പുറത്തുവിട്ടിരിക്കുന്ന വിഡിയോയാണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്.
ചിത്രത്തിന്റെ സംവിധായകനായ വൈശാഖ് ഉൾപ്പടെയുള്ളവർ പ്രസന്ന മാസ്റ്ററിനും മോഹൻലാലിനുമൊപ്പവും ആടി തകർക്കുമ്പോൾ അതിന് വലിയ സ്വീകാര്യതയാണ് ഇപ്പോൾ ലഭിക്കുന്നത്. ഫുൾ എനർജി ലെവലിലാണ് സുദേവും ഹണി റോസും ലക്ഷ്മി മഞ്ജുവും ഈ ഡാൻസിന് ചുവട് വയ്ക്കുന്നത്. കുട്ടി താരത്തോടൊപ്പം പാട്ടിൽ അഭിനയിക്കുമ്പോൾ മോഹൻലാലിന്റെ മുഖത്ത് വിടരുന്ന കുട്ടിത്തവും ലാളിത്വവും നിറഞ്ഞു തുളുമ്പുന്ന അഭിനയത്തെ പ്രശംസിച്ചും ഒരുപാട് പ്രേക്ഷകർ ഇപ്പൊൾ രംഗത്തെത്തുന്നുണ്ട്.
തനിക്ക് കിട്ടുന്ന നൃത്തചുവടുകൾ തന്മയത്വത്തോടെ അവതരിപ്പിക്കുന്ന മോഹൻലാലിനെ പലപ്പോഴും സ്ക്രീനിൽ നമ്മൾ എല്ലാവരും കണ്ടിട്ടുണ്ട്. അനായാസമായി ചുവടുവെക്കുന്ന അദ്ദേഹത്തെ മലയാളികൾ നിറകയ്യോടെയാണ് സ്വീകരിച്ചിട്ടുമുള്ളത്.
ദീപക് ദേവാണ് ഈ പാട്ടിന് ഈണമൊരുക്കിയിരിക്കുന്നത്.മലയാളത്തിലും ഹിന്ദിയിലും പാട്ടിനു വരികളെഴുതിയിട്ടുണ്ട്. ഹരി നാരായണൻ ആണ് മലയാളം വരികൾ കുറിച്ചത്. തനിഷ്ക് നബർ ഹിന്ദിയിൽ വരികളെഴുതി. പ്രകാശ് ബാബു മലയാളത്തിലും അലി ക്വിലി മിർസ ഹിന്ദിയിലും ഗാനം ഈ ഗാനം ആലപിച്ചിരിക്കുന്നു.