ഗർഭകാലം ആഘോഷമാക്കി നിത്യയും പാർവതിയും പത്മപ്രിയയും; വണ്ടർ വുമണിലെ പാട്ട് ശ്രദ്ധേയം
പാർവതി തിരുവോത്ത്, പത്മപ്രിയ, നിത്യ മേനൻ, സയനോര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അഞ്ജലി മേനോൻ സംവിധാനം ചെയ്യുന്ന വണ്ടർ വുമണിലെ പുത്തൻ ഗാനം ആസ്വാദശ്രദ്ധ നേടുന്നു. ‘നൈന ഝാരോകെ’ എന്ന പേരിലൊരുക്കിയ ഗാനം കീർത്തന വൈദ്യനാഥനും ഗോവിന്ദ് വസന്തയും ചേർന്നാണ് ആലപിച്ചിരിക്കുന്നത്. അഞ്ജലി മേനോനും

പാർവതി തിരുവോത്ത്, പത്മപ്രിയ, നിത്യ മേനൻ, സയനോര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അഞ്ജലി മേനോൻ സംവിധാനം ചെയ്യുന്ന വണ്ടർ വുമണിലെ പുത്തൻ ഗാനം ആസ്വാദശ്രദ്ധ നേടുന്നു. ‘നൈന ഝാരോകെ’ എന്ന പേരിലൊരുക്കിയ ഗാനം കീർത്തന വൈദ്യനാഥനും ഗോവിന്ദ് വസന്തയും ചേർന്നാണ് ആലപിച്ചിരിക്കുന്നത്. അഞ്ജലി മേനോനും അഗ്യത്‍മിത്രയും ചേർന്നു വരികൾ കുറിച്ചിരിക്കുന്നു.
പാട്ട് ചുരുങ്ങിയ സമയം കൊണ്ടാണു ശ്രദ്ധ നേടിയത്. പാർവതി തിരുവോത്ത്, പദ്മപ്രിയ, നിത്യ മേനൻ, സയനോര എന്നിവർ തങ്ങളുടെ ഗർഭകാലം ആസ്വദിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പാട്ടിൽ അവതരിപ്പിച്ചിരിക്കുന്നത്. സ്വാകാര്യ വേദനയുടെ നൊമ്പരക്കാഴ്ചകളും ഗാനരംഗത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ‘നൈന ഝാരോകെ’ ഇതിനകം പ്രേക്ഷകർ ഏറ്റെടുത്തുകഴിഞ്ഞു.
2018ൽ പുറത്തിറങ്ങിയ ‘കൂടെ’ എന്ന ചിത്രത്തിനു ശേഷം അഞ്ജലി മേനോൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘വണ്ടർ വുമണ്‍’. സോണി ലിവ്വിലൂടെ നവംബർ 18ന് ചിത്രം റിലീസിനെത്തും. നദിയ മൊയ്തു, അർച്ചന പത്മിനി, അമൃത സുഭാഷ് എന്നിവരാണു ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. ഗർഭിണികളായ ആറ് സ്ത്രീകൾ ഒരു ഗർഭകാല ക്ലാസിൽ പങ്കെടുക്കാനെത്തുന്നതാണ് ചിത്രത്തിന്റെ പ്രമേയം.