ക്രിസ്മസ് ആകുമ്പോൾ കരോൾ ഗാനങ്ങൾ കേൾക്കുന്നതും കരോൾ ഗ്രൂപ്പുകൾ വീടുകൾ തോറും കയറി ഇറങ്ങുന്നതും ഒരു പുതുമയുള്ള കാര്യമല്ല. എന്നാൽ ക്രിസ്മസിനായി വ്യത്യസ്തമായി കരോൾ ഗാനങ്ങൾ ചിട്ടപ്പെടുത്തി വീടുകളിൽ കയറി പാടുന്ന ഒരു കൂട്ടം ചെറുപ്പക്കാർ മറ്റ് കരോള് ഗാന ഗ്രൂപ്പുകാരിൽ നിന്നെല്ലാം വ്യത്യസ്തരാണ്. കാലാന്ത

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ക്രിസ്മസ് ആകുമ്പോൾ കരോൾ ഗാനങ്ങൾ കേൾക്കുന്നതും കരോൾ ഗ്രൂപ്പുകൾ വീടുകൾ തോറും കയറി ഇറങ്ങുന്നതും ഒരു പുതുമയുള്ള കാര്യമല്ല. എന്നാൽ ക്രിസ്മസിനായി  വ്യത്യസ്തമായി കരോൾ ഗാനങ്ങൾ ചിട്ടപ്പെടുത്തി വീടുകളിൽ കയറി പാടുന്ന ഒരു കൂട്ടം ചെറുപ്പക്കാർ മറ്റ് കരോള് ഗാന ഗ്രൂപ്പുകാരിൽ നിന്നെല്ലാം വ്യത്യസ്തരാണ്. കാലാന്ത വൈബ്സ് എന്ന ചെറുപ്പക്കാരുടെ കൂട്ടായ്മയാണ് സ്വന്തമായി വരികളെഴുതി ചിട്ടപ്പെടുത്തി കോട്ടയം നിവാസികളുടെ മുന്നിലേക്ക് വ്യത്യസ്തമായ കരോൾ വിരുന്നുമായി എത്തുന്നത്.

ADVERTISEMENT

2011ലാണ് ഈ സൗഹൃദ കൂട്ടായ്മ കരോൾ ഗാനങ്ങൾ ചെയ്യാൻ തുടങ്ങുന്നത്. അന്ന് നാലുപേരായിരുന്നു ഉണ്ടായിരുന്നത്. അറിയാവുന്നത് 2 പാട്ടുകൾ. ആദ്യ വീട്ടിൽ കയറിയപ്പോൾ തന്നെ ക്രിസ്മസ് പാപ്പ ഇല്ലേ? ബാൻഡ് ഇല്ലേ എന്നൊക്കെ ചോദിച്ചു. പക്ഷേ പാട്ടു കേട്ടപ്പോൾ വീട്ടുകാർക്ക് ഒരുപാട് സന്തോഷമായി നല്ല അഭിപ്രായം പറഞ്ഞു. അതിന്റെ അടുത്ത വർഷം സ്വന്തമായി കരോൾ ഗാനങ്ങൾ ഉണ്ടാക്കാൻ തുടങ്ങി. അങ്ങനെയുണ്ടായതാണ് "വിണ്ണിൽ നിന്നു" എന്നുതുടങ്ങുന്ന ഗാനം.

ADVERTISEMENT

പിന്നെ ആ സൗഹൃദ കൂട്ടായ്മയിൽ ആളുകളും സംഗീതോപകരണങ്ങളും കൂടി. ഓരോ ക്രിസ്മസ് കാലത്തിലും കൂടുതൽ പാട്ടുകൾ കരോൾ ഗാനങ്ങളി‍ൽ ഉൾപ്പെടുത്തി കൊണ്ടിരുന്നു. സ്ഥിരം കേൾക്കുന്ന കരോൾ ഗാനങ്ങളിൽ നിന്നു വ്യത്യസ്തമായി സ്വന്തമായി ഉണ്ടാക്കിയ ഗാനങ്ങൾക്ക് ആളുകൾ നല്ല അഭിപ്രായങ്ങൾ പറയാൻ തുടങ്ങിയത് തന്നെയായിരുന്നു കൂടുതൽ ഗാനങ്ങളുണ്ടാക്കാൻ പ്രചോദനമായത്. പിന്നെ ആളുകൾ കരോളിനായി  വിളിക്കാൻ തുടങ്ങി. ഒരുപാട് പേർ പുതുതായി ടീമിലെത്തി. ആളുകളുടെ സന്തോഷം എന്നത് മാത്രമാണ് ഈ കരോൾ ഗാനം കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് മുഖ്യ ഗായകനും കരോൾ ഗാനങ്ങൾ ചിട്ടപ്പെടുത്തുന്നതിൽ പ്രധാനിയുമായ ലിബിൻ രാജ് പറയുന്നു.

ADVERTISEMENT

കരോളിൽ പങ്കെടുക്കുന്ന എല്ലാവരും പലയിടങ്ങളിലാണ്.  പക്ഷേ ക്രിസ്മസ് കാലം ആകുമ്പോൾ ഒരു ഗെറ്റുഗതർ പോലെ എല്ലാവരും എത്തിച്ചേരും. കമ്പോസ് ചെയ്ത 5 ഗാനങ്ങൾ ഇപ്പോൾ കൈവശമുണ്ട്. നല്ല നിർമാതാവിനെ കിട്ടിയാൽ ഈ ഗാനങ്ങൾ ലോകത്തിന് മുന്നിലെത്തിക്കണമെന്ന് ആഗ്രഹമുണ്ട്. എന്നെങ്കിലും അത് നടക്കുമെന്ന് ഉറപ്പുണ്ടെന്നും ലിബിൻ പറയുന്നു.

പ്രിജിത് മാർട്ടിൻ, ഏബേൽ ഷാജി, പ്രദീപ് വിജയൻ, അഖിൽ, ജെറിൻ റോയി, മിഥുൻ, സിബി തോമസ്, ടോം എന്നിവരാണ് കാലാന്ത വൈബ്സിന്റെ മുഖ്യ ഗായകർ. ജയ്സൻ തോമസ്, ഏബേൽ ഷാജി, മനു, ലിബിൻ എന്നിവരുടെ സംഗീതോപകരണ വൈദഗ്ധ്യം കൂടി ഈ കരോളിന് ജീവവായുവാകുന്നു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT