അകമലർ; പൊന്നിയിൻ സെൽവൻ രണ്ടാം ഭാഗത്തിലെ കാത്തിരുന്ന ഗാനമെത്തി
മണിരത്നത്തിന്റെ ബ്രഹ്മാണ്ഡ ചിത്രം പൊന്നിയിൻ സെല്‍വൻ രണ്ടാം ഭാഗത്തിലെ ആദ്യ ഗാനം റിലീസ് ചെയ്തു. ഏറെ പ്രണയാർദ്രമായ ‘അകമലർ’ എന്നു തുടങ്ങുന്ന പാട്ട് ആണ് അണിയറ പ്രവർത്തകർ റിലീസ് ചെയ്തിരിക്കുന്നത്. അകമലർ അകമലർ ഉണരുകയായോ മുഖമൊരു കമലമായ് വിരിയുകയായോ പുതുമഴ പുതുമഴ ഉതിരുകയായോ തരുനിര

മണിരത്നത്തിന്റെ ബ്രഹ്മാണ്ഡ ചിത്രം പൊന്നിയിൻ സെല്‍വൻ രണ്ടാം ഭാഗത്തിലെ ആദ്യ ഗാനം റിലീസ് ചെയ്തു. ഏറെ പ്രണയാർദ്രമായ ‘അകമലർ’ എന്നു തുടങ്ങുന്ന പാട്ട് ആണ് അണിയറ പ്രവർത്തകർ റിലീസ് ചെയ്തിരിക്കുന്നത്.
അകമലർ അകമലർ ഉണരുകയായോ
മുഖമൊരു കമലമായ് വിരിയുകയായോ
പുതുമഴ പുതുമഴ ഉതിരുകയായോ
തരുനിര മലരുകളണിവു
ആരത്.... ആരത് എൻ ചിരി കോർത്തത്...
എന്നു തുടങ്ങുന്ന മെലഡി ഗാനത്തിന് മലയാളത്തിൽ വരികൾ എഴുതിയിരിക്കുന്നത് റഫീക്ക് അഹമ്മദ് ആണ്. എ.ആർ.റഹ്മാൻ സംഗീതം നൽകിയ ഗാനം ആലപിച്ചിരിക്കുന്നത് ശക്തിശ്രീ ഗോപാലനാണ്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലാണ് പാട്ട് പുറത്തിറങ്ങിയത്.
സാഹിത്യകാരൻ കൽക്കി കൃഷ്‍ണമൂര്‍ത്തിയുടെ വിശ്വ പ്രസിദ്ധ ചരിത്ര നോവൽ പൊന്നിയിൻ സെല്‍വൻ' ആധാരമാക്കിയാണ് മണിരത്‍നം അതേ പേരിൽ തന്നെ ദൃശ്യ സാക്ഷത്ക്കാരം നൽകിയിരിക്കുന്നത്. വിക്രം,കാർത്തി, ജയം രവി, ഐശ്വര്യാ റായ് ബച്ചൻ, തൃഷകൃഷ്ണ, റഹ്മാൻ, പ്രഭു, ജയറാം, ശരത് കുമാർ, വിക്രം പ്രഭു ,ബാബു ആന്റണി, റിയാസ് ഖാൻ , ലാൽ,അശ്വിന്‍ കാകുമാനു, റിയാസ് ഖാന്‍, ശോഭിതാ ധൂലിപാല,ഐശ്വര്യ ലക്ഷ്മി, ജയചിത്ര എന്നിവരാണ് അഭിനേതാക്കൾ. ഏപ്രിൽ 28-ന് ലോകമെമ്പാടും പിഎസ്2 റിലീസ് ചെയ്യും.
പൊന്നിയിൻ സെല്‍വൻ ആദ്യഭാഗം ബോക്സ്ഓഫിസിൽ വൻ ചരിത്രമാണ് സൃഷ്‍ടിച്ചത്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി ആകാംഷയോടെ കാത്തിരിക്കുകയാണ് ആരാധകർ. ലൈക്കാ പ്രൊഡക്‌ഷൻസും മദ്രാസ് ടാക്കീസും സംയുക്തമായി നിർമിച്ച ബ്രഹ്മാണ്ഡ ചിത്രത്തിന്റെ രണ്ടാം ഭാഗമായ പൊന്നിയിൻ സെൽവൻ-2 (പിഎസ്2) തമിഴ്,മലയാളം, തെലുങ്ക്,കന്നഡ, ഹിന്ദി എന്നീ അഞ്ചു ഭാഷകളിൽ റിലീസ് ചെയ്യും. പിആർഒ സി.കെ.അജയ് കുമാർ.