‘9 പെഗ്ഗ് കുടിച്ച ഞാൻ 9 മിനിറ്റ് കൊണ്ട് പാട്ടെഴുതി’; ഹിറ്റ് ഗാനം പിറന്ന വഴി പറഞ്ഞ് ജാവേദ് അക്തർ
1982ൽ പുറത്തിറങ്ങി സൂപ്പർ ഹിറ്റായ ‘തും രോ ദേഖാ തോ യേ ഖയാൽ ആയാ’ എന്ന ഗാനം പിറന്ന കഥ വിവരിച്ച് ഗാനരചയിതാവ് ജാവേദ് അക്തർ. വെറും ഒൻപത് മിനിറ്റുകൊണ്ടാണ് താൻ ആ പാട്ടിനു വരികൾ കുറിച്ചതെന്നും മദ്യാസക്തിയിലിരുന്നപ്പോഴാണ് എഴുതിയതെന്നും ജാവേദ് അക്തർ പറഞ്ഞു. കൊൽക്കത്തയിലെ ഫിക്കി (FICCI)യുടെ പ്രത്യേക പരിപാടിയിൽ

1982ൽ പുറത്തിറങ്ങി സൂപ്പർ ഹിറ്റായ ‘തും കോ ദേഖാ തോ യേ ഖയാൽ ആയാ’ എന്ന ഗാനം പിറന്ന കഥ വിവരിച്ച് ഗാനരചയിതാവ് ജാവേദ് അക്തർ. വെറും ഒൻപത് മിനിറ്റുകൊണ്ടാണ് താൻ ആ പാട്ടിനു വരികൾ കുറിച്ചതെന്നും മദ്യാസക്തിയിലിരുന്നപ്പോഴാണ് എഴുതിയതെന്നും ജാവേദ് അക്തർ പറഞ്ഞു. കൊൽക്കത്തയിലെ ഫിക്കി (FICCI)യുടെ പ്രത്യേക പരിപാടിയിൽ പങ്കെടുക്കവെ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഒൻപത് മിനിറ്റ് കൊണ്ടൊക്കെ ഞാൻ പാട്ടുകളെഴുതിയിട്ടുണ്ട്. യഷ് ചോപ്രയുടെ സിൽസിലയ്ക്കു ശേഷം അദ്ദേഹത്തിന്റെ അസിസ്റ്റന്റ് എന്നോട് തന്റെ പുതിയ ചിത്രത്തിലേക്കു പാട്ടുകളെഴുതി കൊടുക്കാമോ എന്നു ചോദിച്ചു. അപ്പോൾ അദ്ദേഹത്തിന്റെ കയ്യിൽ പണം ഇല്ലായിരുന്നു. എങ്കിലും എഴുതി കൊടുക്കാമെന്നു ഞാൻ സമ്മതിച്ചു. സൗജന്യമായി എഴുതി കൊടുക്കുന്നതുകൊണ്ടു തന്നെ അവസാനത്തെ ഒരു ഗാനം എഴുതുന്നതിൽ കാലതാമസം വരുത്തി. ആ പാവം എല്ലാ ദിവസവും വൈകുന്നേരങ്ങളിൽ വന്ന് എന്നോടു പാട്ട് ചോദിക്കും. അക്കാലത്ത് ഞാൻ സ്ഥിരമായി മദ്യപിച്ചിരുന്നു.
എല്ലാ ദിവസങ്ങളിലും ഞങ്ങൾ മദ്യപിച്ച് വർത്തമാനമൊക്കെ പറഞ്ഞിരിക്കും. അങ്ങനെ ഒരു ദിവസം പുലർച്ചെ 2 മണിയോടെ ഞങ്ങൾ തീരുമാനിച്ചു, പാട്ട് പിറ്റേ ദിവസം പൂർത്തിയാക്കുമെന്ന്. എന്നിട്ടും ഞാനത് വൈകിപ്പിച്ചു. തൊട്ടടുത്ത ദിവസം രാത്രിയിൽ അദ്ദേഹം പാട്ട് ചോദിച്ചപ്പോൾ ഞാൻ എട്ടോ ഒൻപതോ പെഗ് കുടിച്ചിട്ടിരിക്കുകയായിരുന്നു. എങ്കിലും പാട്ടെഴുതി പൂർത്തിയാക്കാൻ തന്നെ ഞാൻ തീരുമാനിച്ചു. അങ്ങനെ കടലാസും പേനയും എടുത്തെഴുതി. അടുത്ത ട്രെയിനിൽ തനിക്കു പോകേണ്ടിയിരുന്നതിൽ അദ്ദേഹം ഇടയ്ക്കിടെ വാച്ചിലേക്കു നോക്കുന്നുണ്ടായിരുന്നു. വെറും ഒൻപത് മിനിറ്റിൽ ഞാൻ പാട്ടെഴുതി പൂർത്തീകരിച്ച് അദ്ദേഹത്തിനു കൈമാറി. ‘‘തും കോ ദേഖാ തോ യേ ഖയാൽ ആയാ’ പിറന്നത് അങ്ങനെയാണ്’, ജാവേദ് അക്തർ പറഞ്ഞു.
‘സാത്ത് സാത്ത്’ എന്ന ചിത്രത്തിലേതാണ് ‘തും കോ ദേഖാ തോ യേ ഖയാൽ ആയാ’ എന്ന ഗാനം. കുൽദീപ് സിങ് പാട്ടിന് ഈണമൊരുക്കി. ജഗ്ജീത് സിങ്ങും ചിത്ര സിങ്ങും ചേർന്നാണു ഗാനം ആലപിച്ചത്. ഫാറൂഖ് ഷെയ്ഖ്, ദീപ്തി നവൽ, സതീഷ് ഷാ, നീന ഗുപ്ത തുടങ്ങിയവർ മുഖ്യ വേഷങ്ങളിലെത്തിയ ചിത്രമാണ് ‘സാത്ത് സാത്ത്’.