‘എന്നെ എപ്പോൾ കണ്ടാലും കമല്‍ സർ ആ പാട്ട് പാടിത്തരും; അദ്ദേഹത്തിന് അതൊരുപാടിഷ്ടമാണ്’
അല്ലു അർജുൻ നായകനായെത്തിയ പുഷ്പയിലെ ‘ശ്രീവല്ലി’ പാട്ട് ദേശീയ പുരസ്കാരത്തിളക്കത്തിൽ നിൽക്കുന്നതിന്റെ സന്തോഷം അടക്കാനാകാതെ സംഗീതസംവിധായകൻ ദേവി ശ്രീ പ്രസാദ്. തികച്ചും അപ്രതീക്ഷിതമായാണ് പാട്ടിന് ദേശീയ അംഗീകാരം ലഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു. അടുത്തിട പാട്ടുവിശേഷങ്ങൾ പങ്കിട്ട് മാധ്യമങ്ങളോടു സംസാരിക്കവെയാണ്

അല്ലു അർജുൻ നായകനായെത്തിയ പുഷ്പയിലെ ‘ശ്രീവല്ലി’ പാട്ട് ദേശീയ പുരസ്കാരത്തിളക്കത്തിൽ നിൽക്കുന്നതിന്റെ സന്തോഷം അടക്കാനാകാതെ സംഗീതസംവിധായകൻ ദേവി ശ്രീ പ്രസാദ്. തികച്ചും അപ്രതീക്ഷിതമായാണ് പാട്ടിന് ദേശീയ അംഗീകാരം ലഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു. അടുത്തിട പാട്ടുവിശേഷങ്ങൾ പങ്കിട്ട് മാധ്യമങ്ങളോടു സംസാരിക്കവെയാണ് ദേവി ശ്രീ പ്രസാദ് ‘ശ്രീവല്ലി’യെക്കുറിച്ചു വാചാലനായത്.
‘ഞാന്‍ ഇതുവരെ പാട്ടുകള്‍ ചെയ്തത് പുരസ്കാരം മോഹിച്ചായിരുന്നില്ല. എന്‍റെ മനസ്സു ആത്മാവും കൊടുത്താണ് ഓരോ പാട്ടും ചെയ്തത്. ശ്രീവല്ലി പുറത്തിറങ്ങിയ ശേഷം എന്നെ എപ്പോൾ കണ്ടാലും കമല്‍ ഹാസന്‍ സർ ശ്രീവല്ലിയിലെ കുറച്ച് വരികള്‍ പാടും. അദ്ദേഹത്തിന് ആ പാട്ട് ഒരുപാടിഷ്ടമാണെന്ന് എന്നോടു പറഞ്ഞിട്ടുണ്ട്. ശ്രീവല്ലി കൂടാതെ പുഷ്പയിലെ ഊ അന്തവാ പാട്ടും പ്രമുഖരുള്‍പ്പെടെ ഏറ്റെടുത്ത് കവര്‍ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും ഉഷാ ഉതുപ്പ് പാടിയ പാട്ടിന്‍റെ ബംഗാളി പതിപ്പാണ് എനിക്ക് ഏറ്റവും ഇഷ്ടമായത്’, ദേവി ശ്രീ പ്രസാദ് പറഞ്ഞു.
‘ആര്യ’ എന്ന ചിത്രത്തിലൂടെ അല്ലു അര്‍ജുനെ സൂപ്പര്‍താരമാക്കിയ സുകുമാര്‍ സംവിധാനം ചെയ്ത ചിത്രമാണ് ‘പുഷ്പ’. ചിത്രത്തിലെ എല്ലാ പാട്ടുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ‘ശ്രീവല്ലി’ രാജ്യാതിര്‍ത്തികൾ കടന്ന് തരംഗമായതാണ്. ഗാനരംഗത്തിലെ അല്ലു അർജുന്റെ ചുവടുകളും വസ്ത്രധാരണവും ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. 2022ൽ ഇന്ത്യക്കാർ ഇന്റർനെറ്റിൽ ഏറ്റവുമധികം തിരഞ്ഞ പാട്ടും ‘ശ്രീവല്ലി’യാണ്.