മുകേഷ് നായകനായെത്തുന്ന ‘ഫിലിപ്സ്’ എന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്ത്. ‘വിഴിഗൽ സേരാ’ എന്നു തുടങ്ങുന്ന ഗാനം സംഗീതസംവിധായകൻ എ.ആർ.റഹ്മാന്റെ മകൾ ഖദീജയാണ് ആലപിച്ചത്. സംഗീത് രവീന്ദ്രന്‍ ആണ് ഈ തമിഴ് ഗാനത്തിനു വേണ്ടി വരികൾ കുറിച്ചത്. ഹിഷാം അബ്ദുൽ വഹാബ് ഈണമൊരുക്കി. ഖദീജയുടെ ആലാപനമികവിൽ തിളങ്ങിയ ഗാനം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുകേഷ് നായകനായെത്തുന്ന ‘ഫിലിപ്സ്’ എന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്ത്. ‘വിഴിഗൽ സേരാ’ എന്നു തുടങ്ങുന്ന ഗാനം സംഗീതസംവിധായകൻ എ.ആർ.റഹ്മാന്റെ മകൾ ഖദീജയാണ് ആലപിച്ചത്. സംഗീത് രവീന്ദ്രന്‍ ആണ് ഈ തമിഴ് ഗാനത്തിനു വേണ്ടി വരികൾ കുറിച്ചത്. ഹിഷാം അബ്ദുൽ വഹാബ് ഈണമൊരുക്കി. 

ഖദീജയുടെ ആലാപനമികവിൽ തിളങ്ങിയ ഗാനം ഇപ്പോൾ ട്രെൻഡിങ്ങിലും ഇടം പിടിച്ചിരിക്കുകയാണ്. മികച്ച പ്രതികരണങ്ങളാണു ലഭിക്കുന്നത്. ചിത്രത്തിലെ നേരത്തേ പുറത്തിറങ്ങിയ ‘ഈ ലോകം’ എന്നു തുടങ്ങുന്ന ഗാനവും പ്രേക്ഷകസ്വീകാര്യത നേടിയിരുന്നു. 

ADVERTISEMENT

മുകേഷിന്റെ മുന്നൂറാം ചിത്രമാണ് ‘ഫിലിപ്സ്’. അനശ്വര നടൻ ഇന്നസെന്റ് അവസാനമായി അഭിനയിച്ച ചിത്രമെന്ന പ്രത്യേകതയും ഫിലിപ്സിനുണ്ട്. നോബിൾ ബാബു തോമസ്, നവനി ദേവാനന്ദ്, ക്വിൻ വിബിൻ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കൾ. 

ആൽഫ്രഡ് കുര്യൻ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഫിലിപ്സ്’. മാത്തുക്കുട്ടി സേവ്യറും ആൽഫ്രഡും ചേർന്നു ചിത്രത്തിന്റെ രചന നിർവഹിക്കുന്നു. ലിറ്റിൽ  ബിഗ് ഫിലിംസിന്റെ ബാനറിൽ സുവിൻ.കെ.വർക്കി, പ്രശോഭ് കൃഷ്ണ എന്നിവർ ചേർന്നാണു ചിത്രത്തിന്റെ നിർമാണം. 

ADVERTISEMENT

ശ്രീധന്യ, അജിത് കോശി, അൻഷാ മോഹൻ, ചാർലി, സച്ചിൻ നാച്ചി എന്നിവരും ഫിലിപ്സിൽ വേഷമിടുന്നു. മൂന്നു മക്കളുമൊത്ത് ബെംഗളൂരുവിൽ സ്ഥിരതാമസമാക്കിയ ഫിലിപ്പ് എന്ന ടൈറ്റിൽ കഥാപാത്രത്തെയാണ് മുകേഷ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ബെംഗളൂരു, കൊച്ചി എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാക്കിയ ‘ഫിലിപ്സ്’ റിലീസിനു തയ്യാറെടുക്കുകയാണ്. 

English Summary:

Vizhigal Seraa Song from the movie Philip's