ഞാൻ അങ്ങനെ പറഞ്ഞിട്ടില്ല, ഒറ്റപ്പെടുത്തി തകർത്തുകളയാമെന്നത് ചിലരുടെ വ്യാമോഹം: പൊട്ടിത്തെറിച്ച് മധുപാൽ
വ്യാജവാർത്താ പ്രചാരണത്തിൽ ശക്തമായി പ്രതികരിച്ച് സംവിധായകനും നടനുമായ മധുപാൽ. രാമക്ഷേത്ര പ്രതിഷ്ഠാദിനം നാമം ജപിച്ചും വിളക്കു കൊളുത്തിയും ആചരിക്കണമെന്നു പറഞ്ഞതിനെത്തുടർന്ന് സൈബർ ആക്രമണത്തിനിരയായ ഗായിക കെ.എസ്.ചിത്രയ്ക്കെതിരെ മധുപാൽ രംഗത്തെത്തിയെന്ന തരത്തിലായിരുന്നു വാർത്ത പ്രചരിച്ചത്. ചിത്ര പാടുന്ന

വ്യാജവാർത്താ പ്രചാരണത്തിൽ ശക്തമായി പ്രതികരിച്ച് സംവിധായകനും നടനുമായ മധുപാൽ. രാമക്ഷേത്ര പ്രതിഷ്ഠാദിനം നാമം ജപിച്ചും വിളക്കു കൊളുത്തിയും ആചരിക്കണമെന്നു പറഞ്ഞതിനെത്തുടർന്ന് സൈബർ ആക്രമണത്തിനിരയായ ഗായിക കെ.എസ്.ചിത്രയ്ക്കെതിരെ മധുപാൽ രംഗത്തെത്തിയെന്ന തരത്തിലായിരുന്നു വാർത്ത പ്രചരിച്ചത്. ചിത്ര പാടുന്ന സിനിമയിൽ താൻ അഭിനയിക്കില്ലെന്നു മധുപാൽ പറഞ്ഞതായി ചില മാധ്യമങ്ങൾ വാർത്ത പ്രചരിപ്പിച്ചു. ഇതിനെതിരെയാണ് പ്രതികരണവുമായി നടൻ എത്തിയത്.
തനിക്കെതിരെ സൈബർ ആക്രമണവും വ്യാജ വാർത്തയും പ്രചരിക്കുകയാണെന്നും കുപ്രചാരകർക്കെതിരെ താൻ ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ടെന്നും മധുപാൽ സമൂഹമാധ്യമ കുറിപ്പിലൂടെ അറിയിച്ചു. ചിത്രയും കുടുംബവുമായി തനിക്ക് വളരെ അടുത്ത ബന്ധമുണ്ടെന്നും ഗായിക എന്ന നിലയിൽ തനിക്ക് ചിത്രയോടു വലിയ ബഹുമാനമുണ്ടെന്നും നടൻ കുറിച്ചു. ആളുകളെ ഒറ്റതിരിച്ചു ആക്രമിച്ചു തകർത്തുകളയാമെന്നുള്ള ചില പ്രത്യേക കോക്കസുക്കളുടെ വ്യാമോഹമാണ് ഇത്തരം വാർത്തകളിലൂടെ പുറത്തുവരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മധുപാലിന്റെ കുറിപ്പ് ചുരുങ്ങിയ സമയം കൊണ്ട് ശ്രദ്ധേയമായിക്കഴിഞ്ഞു.
രാമക്ഷേത്ര പ്രതിഷ്ഠാദിനത്തെക്കുറിച്ചുള്ള വിഡിയോ പങ്കുവച്ചതോടെ കഴിഞ്ഞ ഏതാനും ദിവസങ്ങളായി കെ.എസ്.ചിത്ര ദയയില്ലാതെ സൈബർ ആക്രമണങ്ങൾ നേരിട്ടുകൊണ്ടിരിക്കുകയാണ്. ഇതോടെ ചിത്രയ്ക്കു പിന്തുണയുമായി പ്രമുഖരടക്കം നിരവധിപേർ രംഗത്തെത്തുകയും ചെയ്തു. ഗായകൻ ജി.വേണുഗോപാൽ, നടി കൃഷ്ണപ്രഭ, സംവിധായകന്‍ പ്രകാശ് ബാരെ തുടങ്ങിയവർ ചിത്രയെ പിന്തുണച്ച് എഴുതിയ കുറിപ്പ് ഏറെ ശ്രദ്ധേയമായിരുന്നു.