അടിപൊളി ലുക്കിൽ മീന; പാട്ടുമായി ‘ആനന്ദപുരം ഡയറീസ്’, ലിറിക്കല്‍ വിഡിയോ
നടി മീനയുടെ പുതിയ ചിത്രമായ ‘ആനന്ദപുരം ഡയറീസി’ലെ പാട്ടുകളുടെ റൈറ്റ്സ് സ്വന്തമാക്കി മനോരമ മ്യൂസിക്. ‘ഇന്നീ ജീവിതം’, ‘സത്യമേവ ജയതേ’, ‘അങ്കം വെട്ടാൻ മുന്നിൽ’, ‘ആര് നീ കൺമണി’, ‘പഞ്ചമി രാവിൻ പൂത്തിങ്കൾ’ എന്നിങ്ങനെ ചിത്രത്തിലെ ഏഴ് പാട്ടുകളുടെ അവകാശമാണ് മനോരമ മ്യൂസിക് നേടിയത്. ചിത്രത്തിലെ ‘ഇന്നീ ജീവിതം’

നടി മീനയുടെ പുതിയ ചിത്രമായ ‘ആനന്ദപുരം ഡയറീസി’ലെ പാട്ടുകളുടെ റൈറ്റ്സ് സ്വന്തമാക്കി മനോരമ മ്യൂസിക്. ‘ഇന്നീ ജീവിതം’, ‘സത്യമേവ ജയതേ’, ‘അങ്കം വെട്ടാൻ മുന്നിൽ’, ‘ആര് നീ കൺമണി’, ‘പഞ്ചമി രാവിൻ പൂത്തിങ്കൾ’ എന്നിങ്ങനെ ചിത്രത്തിലെ ഏഴ് പാട്ടുകളുടെ അവകാശമാണ് മനോരമ മ്യൂസിക് നേടിയത്. ചിത്രത്തിലെ ‘ഇന്നീ ജീവിതം’ എന്ന പാട്ടിന്റെ ലിറിക്കൽ വിഡിയോ പ്രേക്ഷകർക്കരികിലെത്തിക്കഴിഞ്ഞു. കോളജ് വിദ്യാർഥിയായ സിനാൻ എബ്രഹാമാണ് പാട്ടിനു വരികൾ കുറിച്ചത്. ജാക്‌സൺ വിജയൻ പാട്ടിന് ഈണമൊരുക്കി ആലപിച്ചു. ‘ഇന്നീ ജീവിതം’ ഇതിനകം ആസ്വാദകഹൃദയങ്ങൾ ഏറ്റെടുത്തുകഴിഞ്ഞു. മികച്ച പ്രതികരണങ്ങളാണു ലഭിക്കുന്നത്.
മനു മഞ്ജിത്ത്, റഫീഖ് അഹമ്മദ്, സുരേഷ് മാത്യു എന്നിവരാണ് ചിത്രത്തനു വേണ്ടി മറ്റു ഗാനങ്ങൾ എഴുതിയിരിക്കുന്നത്. ഷാൻ റഹ്മാനും ആൽബർട്ട് വിജയനും സംഗീതസംവിധാനത്തിൽ പങ്കാളികളായി. കെ.എസ്.ചിത്ര, സുജാത, സൂരജ് സന്തോഷ്, റാണി സജീവ്, ദക്ഷിണ ഇന്ദു മിഥുൻ, ജാക്‌സൺ വിജയൻ, അശ്വിൻ വിജയ്, ശ്രീജിത്ത് സുബ്രഹ്മണ്യൻ, യാസിൻ നിസാർ, മിഥുൻ ജയരാജ് എന്നിവര്‍ പിന്നണിയിൽ സ്വരമായി.
‘ഇടം’ എന്ന ചിത്രത്തിനു ശേഷം ജയ ജോസ് രാജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ആനന്ദപുരം ഡയറീസ്’. കലാലയ പശ്ചാത്തലത്തിൽ കുടുംബബന്ധങ്ങളുടെ കഥ പറയുന്ന ചിത്രത്തിൽ, മീനയ്ക്കൊപ്പം തമിഴ് നടൻ ശ്രീകാന്തും മനോജ്.കെ.ജയനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പോസ്റ്റ് പ്രൊഡക്‌ഷൻ ജോലികൾ പുരോഗമിക്കുന്ന ചിത്രം ഫെബ്രുവരി അവസാന വാരത്തോടെ തിയറ്ററുകളിലെത്തുമെന്ന് അണിയറപ്രവർത്തകർ പറയുന്നു.
സിദ്ധാർഥ് ശിവ, ജാഫർ ഇടുക്കി, സുധീർ കരമന, റോഷൻ അബ്ദുൾ റഹൂഫ്, മാലാ പാർവതി, സിബി തോമസ്, രാജേഷ് അഴീക്കോടൻ, അഭിഷേക് ഉദയകുമാർ, ശിഖ സന്തോഷ്, നിഖിൽ സഹപാലൻ, സഞ്ജന സാജൻ, രമ്യ സുരേഷ്, ഗംഗ മീര, കുട്ടി അഖിൽ, ആർജെ അഞ്ജലി, വൃദ്ധി വിശാൽ, മീര നായർ, അർജുൻ പി അശോകൻ, അഞ്ജു മേരി, ജയരാജ് കോഴിക്കോട്, മുരളി വിദ്യാധരൻ, ഷൈന ചന്ദ്രൻ, ഉഷ കരുനാഗപ്പള്ളി, മനു ജോസ്, സൂരജ് തേലക്കാട്, ദേവിക ഗോപാൽ നായർ, ആർലിൻ ജിജോ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കൾ.