സമൂഹമാധ്യമങ്ങളില്‍ അധിക്ഷേപ കമന്റുമായി എത്തിയവരോടു ശക്തമായ ഭാഷയിൽ പ്രതികരിച്ച് ഗായിക സയനോര ഫിലിപ്. പുത്തൻ ലുക്കിലുള്ള വേറിട്ട ചിത്രങ്ങൾ പങ്കുവച്ചതിനു പിന്നാലെയാണ് സയനോരയ്ക്കെതിരെ ചിലര്‍ രംഗത്തെത്തിയത്. വസ്ത്രം ചൂണ്ടിക്കാണിച്ചായിരുന്നു പലരുടെയും വിമർശനം. തന്റെ സ്വകാര്യ ജീവിതത്തിൽ ആരും ഇടപെടേണ്ടെന്ന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സമൂഹമാധ്യമങ്ങളില്‍ അധിക്ഷേപ കമന്റുമായി എത്തിയവരോടു ശക്തമായ ഭാഷയിൽ പ്രതികരിച്ച് ഗായിക സയനോര ഫിലിപ്. പുത്തൻ ലുക്കിലുള്ള വേറിട്ട ചിത്രങ്ങൾ പങ്കുവച്ചതിനു പിന്നാലെയാണ് സയനോരയ്ക്കെതിരെ ചിലര്‍ രംഗത്തെത്തിയത്. വസ്ത്രം ചൂണ്ടിക്കാണിച്ചായിരുന്നു പലരുടെയും വിമർശനം. തന്റെ സ്വകാര്യ ജീവിതത്തിൽ ആരും ഇടപെടേണ്ടെന്ന് ഗായിക താക്കീത് നൽകി. ബോഡി ഷെയ്മിങ് കമന്റുകളോടും രൂക്ഷമായിട്ടാണ് സയനോര പ്രതികരിച്ചത്. 

‘ഈ പേജിൽ വന്നു സദാചാരം വിളമ്പുന്ന ആളുകളോട് ഒരു ചെറിയ അഭ്യർഥന. എന്റെ ജീവിതം, എന്റെ വഴി, എന്റെ ശരീരം! ഇവിടുന്ന് ഒന്ന് ഒഴിഞ്ഞു തന്നാൽ വളരെ ഏറെ നന്ദി ഉണ്ടായിരിക്കും. എന്നെ ഇത്രയും ആളുകൾ ഫോളോ ചെയ്യണം എന്ന യാതൊരു മുൻവിധിയും എനിക്കില്ല. കറുത്ത കാലുകൾ ആണെങ്കിലും അത് എന്റെ കാലുകളാണ്. ഞാൻ അതിൽ അഭിമാനം കൊള്ളുന്നു. ഇനിയും കാണിക്കുന്നതായിരിക്കും. നിങ്ങൾ എന്നെക്കുറിച്ച് എന്തു വിചാരിച്ചാലും ഒരും ചുക്കും ഇല്ല. ആരെയും നിർബന്ധിച്ച് ഇവിടെ പിടിച്ചു നിർത്തിയിട്ടില്ല. Live and let live! ഇതിന്റെ അർഥം മനസ്സിലാകാത്ത ഒരാൾ ആണ് നിങ്ങളെങ്കിൽ ഈ പേജ് നിങ്ങള്‍ക്കുള്ളതല്ല’, സയനോര കുറിച്ചു.

ADVERTISEMENT

സയനോരയുടെ പ്രതികരണക്കുറിപ്പ് ഇതിനോടകം ആരാധകർക്കിടയിൽ ചർച്ചയായിക്കഴിഞ്ഞു. നിരവധി പേരാണു ഗായികയ്ക്കു പിന്തുണയറിയിച്ചു രംഗത്തെത്തുന്നത്. മുൻപും ദയയില്ലാത്തവിധം ബോഡി ഷെയ്മിങ്ങിന് ഇരയായിട്ടുണ്ട് സയനോര. ഇതിനോടെല്ലാം ശക്തമായി പ്രതികരിക്കുന്ന ഗായികയുടെ വാക്കുകൾ ചർച്ച ചെയ്യപ്പെടാറുമുണ്ട്. 

English Summary:

Singer Sayanora reacts against the body shaming comments