ശബ്ദിക്കരുതെന്ന് പറഞ്ഞ് നിക് ജൊനാസ്, മകളെ നെഞ്ചോടു ചേർത്ത് പ്രിയങ്ക: വിഡിയോ
മകൾ മാൾട്ടിക്കും പങ്കാളി പ്രിയങ്ക ചോപ്രയ്ക്കുമൊപ്പം മുംബൈ വിമാനത്താവളത്തിലേക്കെത്തുന്ന ഗായകൻ നിക് ജൊനാസിന്റെ വിഡിയോ പുറത്ത്. പ്രിയങ്ക മകളെ നെഞ്ചോടു ചേർത്തു വച്ചു നടക്കുമ്പോൾ നിക് ഇരുവർക്കും സുരക്ഷയൊരുക്കി ഒപ്പം നടക്കുന്നത് വിഡിയോയിൽ കാണാം. തങ്ങളുടെ അടുത്തേക്ക് ഓടിയെത്തിയ പാപ്പരാസികളോട്

മകൾ മാൾട്ടിക്കും പങ്കാളി പ്രിയങ്ക ചോപ്രയ്ക്കുമൊപ്പം മുംബൈ വിമാനത്താവളത്തിലേക്കെത്തുന്ന ഗായകൻ നിക് ജൊനാസിന്റെ വിഡിയോ പുറത്ത്. പ്രിയങ്ക മകളെ നെഞ്ചോടു ചേർത്തു വച്ചു നടക്കുമ്പോൾ നിക് ഇരുവർക്കും സുരക്ഷയൊരുക്കി ഒപ്പം നടക്കുന്നത് വിഡിയോയിൽ കാണാം. തങ്ങളുടെ അടുത്തേക്ക് ഓടിയെത്തിയ പാപ്പരാസികളോട് ശബ്ദിക്കരുതെന്ന് നിക് ജൊനാസ് ആഗ്യം കാണിക്കുന്നുണ്ട്.
മകളോട് ഇരുവരും കാണിക്കുന്ന പ്രത്യേക കരുതൽ എല്ലായ്പ്പോഴും ചർച്ചയാകാറുണ്ട്. അപൂർവമായി മാത്രമേ നിക്കും പ്രിയങ്കയും മകളെ പൊതു ഇടങ്ങളിൽ കൊണ്ടുവരാറുള്ളു. ഒരു വയസ്സ് ആകുന്നതുവരെ മാൾട്ടിയുടെ മുഖം പോലും ഇരുവരും വെളിപ്പെടുത്തിയിരുന്നില്ല. കഴിഞ്ഞ ജനുവരിയിൽ ജൊനാസ് ബ്രദേഴ്സിന്റെ ഔദ്യോഗിക പരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് മാൾട്ടിയുടെ മുഖം താരദമ്പതികൾ ക്യാമറയ്ക്കു മുന്നിൽ കാണിച്ചത്. ഇപ്പോൾ മാൾട്ടി മേരിക്ക് സമൂഹമാധ്യമങ്ങളിൽ ആരാധകർ ഏറെയുണ്ട്.
2022 ജനുവരിയിലാണ് നിക്കിനും പ്രിയങ്കയ്ക്കും വാടകഗർഭപാത്രത്തിലൂടെ പെൺകുഞ്ഞ് പിറന്നത്. മാൾട്ടി മേരി ചോപ്ര ജൊനാസ് എന്നാണ് മകളുടെ മുഴുവൻ പേര്. ‘മാൾട്ടി’ എന്ന വാക്ക് സംസ്കൃതത്തിൽ നിന്നും ഉത്ഭവിച്ചതാണ്. ചെറിയ സുഗന്ധമുള്ള പുഷ്പം അല്ലെങ്കിൽ ചന്ദ്രപ്രകാശം എന്നാണ് വാക്കിന്റെ അർഥം. കടലിലെ നക്ഷത്രം എന്നർഥം വരുന്ന സ്റ്റെല്ല മാരിസ് എന്ന ലാറ്റിൻ പദത്തിൽ നിന്നാണ് മേരി എന്ന പേര് സ്വീകരിച്ചത്. യേശുക്രിസ്തുവിന്റെ മാതാവായ മേരി എന്ന ബിബ്ലിക്കൽ അർഥവുമുണ്ട് പേരിന്.