ഇത് നിവിൻ പോളിയുടെ ആറാട്ട്! തകർപ്പൻ പാട്ടുമായി ‘വർഷങ്ങൾക്കു ശേഷം’, ട്രെൻഡിങ്
വിനീത് ശ്രീനിവാസനും പ്രണവ് മോഹൻലാലും ഒന്നിക്കുന്ന ‘വർഷങ്ങൾക്കു ശേഷം’ എന്ന ചിത്രത്തിലെ പുതിയ ഗാനം യൂട്യൂബിൽ തരംഗമാകുന്നു. ‘പ്യാരാ മേരാ വീരാ’ എന്ന പാട്ടിന്റെ ലിറിക്കൽ വിഡിയോ ആണ് പ്രേക്ഷകർക്കു മുന്നിലെത്തിയത്. വിനീത് ശ്രീനിവാസൻ വരികൾ കുറിച്ച പാട്ടിന് ഗായിക ബോംബെ ജയശ്രീയുടെ മകൻ അമൃത് രാംനാഥ്

വിനീത് ശ്രീനിവാസനും പ്രണവ് മോഹൻലാലും ഒന്നിക്കുന്ന ‘വർഷങ്ങൾക്കു ശേഷം’ എന്ന ചിത്രത്തിലെ പുതിയ ഗാനം യൂട്യൂബിൽ തരംഗമാകുന്നു. ‘പ്യാരാ മേരാ വീരാ’ എന്ന പാട്ടിന്റെ ലിറിക്കൽ വിഡിയോ ആണ് പ്രേക്ഷകർക്കു മുന്നിലെത്തിയത്. വിനീത് ശ്രീനിവാസൻ വരികൾ കുറിച്ച പാട്ടിന് ഗായിക ബോംബെ ജയശ്രീയുടെ മകൻ അമൃത് രാംനാഥ് ഈണമൊരുക്കി. സിദ്ധാർഥ് ബസ്റുർ ആണ് ഗാനം ആലപിച്ചത്.
‘പ്യാരാ മേരാ വീരാ’ ഇതിനകം ആസ്വാദകശ്രദ്ധ നേടിക്കഴിഞ്ഞു. മികച്ച പ്രതികരണങ്ങളോടെ ട്രെൻഡിങ്ങിൽ മുൻനിരയിലുണ്ട് പാട്ട്. നിവിൻ പോളിയുടെ ആഘോഷത്തിമിർപ്പ് ആണ് ഗാനരംഗത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിലെ നേരത്തേ പുറത്തിറങ്ങിയ പാട്ടുകളും ആസ്വാദകശ്രദ്ധ നേടിയിരുന്നു.
ഹൃദയത്തിനു ശേഷം വിനീത് ശ്രീനിവാസനും പ്രണവ് മോഹൻലാലും ഒന്നിക്കുന്ന ചിത്രമാണ് ‘വർഷങ്ങൾക്കു ശേഷം’. ഹൃദയം നിർമിച്ച മെറിലാൻഡ് സിനിമാസിന്റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യം തന്നെയാണ് ‘വർഷങ്ങൾക്കു ശേഷം’ നിർമിക്കുന്നത്.
വിനീത് ശ്രീനിവാസൻ തന്നെ തിരക്കഥ ഒരുക്കുന്ന ചിത്രത്തിൽ പ്രണവിനെ കൂടാതെ ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ്, കല്യാണി പ്രിയദർശൻ, ബേസിൽ ജോസഫ്, നീരജ് മാധവ്, നീത പിള്ളൈ, അർജുൻ ലാൽ, നിഖിൽ നായർ, ഷാൻ റഹ്മാൻ, നിവിൻ പോളി തുടങ്ങിയവരും വേഷമിടുന്നു. ഏപ്രിൽ 11ന് ചിത്രം പ്രദർശനത്തിനെത്തും.