നട്ടപ്പാതിരയ്ക്ക് 'ഓഹോ നരൻ' പാടി ധ്യാനും ബേസിലും അജുവും; എക്സ്പ്രഷനിട്ട് പ്രണവ്
വർഷങ്ങൾക്കു ശേഷം സിനിമയുടെ ഷൂട്ടിനിടയിലെ രസകരമായ വിഡിയോ പുറത്തു വിട്ട് നിർമാതാവ് വിശാഖ് സുബ്രഹ്മണ്യം. പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ, ബേസിൽ ജോസഫ്, അജു വർഗീസ്, അഭയ് വാര്യർ, വിശാഖ് സുബ്രഹ്മണ്യം എന്നിവർ ചേർന്നു ‘നരൻ’ സിനിമയിൽ വിനീത് ശ്രീനിവാസൻ പാടിയ 'ഓഹോ ഓ നരൻ' എന്ന പാട്ടു ഉറക്കെ പാടുന്നതാണ് വിഡിയോ.

വർഷങ്ങൾക്കു ശേഷം സിനിമയുടെ ഷൂട്ടിനിടയിലെ രസകരമായ വിഡിയോ പുറത്തു വിട്ട് നിർമാതാവ് വിശാഖ് സുബ്രഹ്മണ്യം. പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ, ബേസിൽ ജോസഫ്, അജു വർഗീസ്, അഭയ് വാര്യർ, വിശാഖ് സുബ്രഹ്മണ്യം എന്നിവർ ചേർന്നു ‘നരൻ’ സിനിമയിൽ വിനീത് ശ്രീനിവാസൻ പാടിയ 'ഓഹോ ഓ നരൻ' എന്ന പാട്ടു ഉറക്കെ പാടുന്നതാണ് വിഡിയോ. 'ഞങ്ങൾ പാടും, ഡയറക്ടർ ഉറങ്ങും' എന്ന അടിക്കുറിപ്പോടെയാണ് വിശാഖ് ഈ വിഡിയോ സമൂഹമാധ്യമത്തിൽ പങ്കുവച്ചത്.
മോഹൻലാലിന്റെ കഥാപാത്രത്തിനായി വിനീത് ശ്രീനിവാസൻ പാടിയ പാട്ട് മോഹൻലാലിന്റെ മകനും വിനീതിന്റെ അനുജനും ചേർന്നു പാടി ട്രോളുന്നതിലെ കൗതുകമായിരുന്നു ആരാധകർ ആഘോഷമാക്കിയത്. സംവിധായകൻ വിനീതിനെ ട്രോൾ ചെയ്തു വിശാഖ് പോസ്റ്റ് ചെയ്ത വിഡിയോയ്ക്കു താഴെ രസകരമായ കമന്റുകളുമായി ആരാധകരും കളം നിറഞ്ഞു. ഇതോടെ, ‘വർഷങ്ങൾക്കു ശേഷം’ ടീമിന്റെ പാട്ടും വിഡിയോയും വൈറലായി.
അച്ഛന്റെ പാട്ട് കട്ട ആത്മാർഥതയോടെ പാടുന്ന പ്രണവിനെ കണ്ട് ആരാധകൻ കുറിച്ചൊരു കമന്റ് ഇങ്ങനെ: "ലെ പ്രണവ്: പുഴ എന്റെ അമ്മൂമ്മയാണ്." പ്രണവ് നല്ലൊരു പയ്യനായിരുന്നുവെന്നും കൂട്ടുകെട്ടു കാരണം വഴി തെറ്റിപ്പോയെന്നും 'ആശങ്ക'പ്പെടുന്ന ആരാധകരുമേറെ. 'ഇവരുടെ കൂടെ കൂടി പയ്യനും വഷളായി' എന്നായിരുന്നു ഒരു ആരാധകന്റെ കമന്റ്. 'പുറകിൽ കാണുന്നത് വേലായുധന്റെ മോനല്ലേ', 'ആ പിറകിൽ നിൽക്കുന്ന താടിക്കാരൻ ഈ ടൈപ്പ് എടുക്കാത്തത് ആണല്ലോ', 'ഒറിജിനൽ നരന്റെ കുഞ്ഞ് പൊളി' എന്നിങ്ങനെ പോകുന്നു ആരാധകരുടെ കമന്റുകൾ.
വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത് വിശാഖ് സുബ്രഹ്മണ്യം നിർമിച്ച ‘വർഷങ്ങൾക്കു ശേഷം’ എന്ന സിനിമ മികച്ച പ്രതികരണം നേടി തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ, ബേസിൽ ജോസഫ്, നിവിൻ പോളി, അജു വർഗീസ് എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രം, സിനിമയുടെ പശ്ചാത്തലത്തിൽ രണ്ടു സുഹൃത്തുക്കളുടെ ആത്മബന്ധം ആഘോഷിക്കുന്ന സിനിമയാണ്.