നിർമാണത്തിലെ പിഴവുകൾ മൂലം ചോർന്നൊലിച്ച ലൊസാഞ്ചലസിലെ വീട്ടിൽ നിന്നും മാറിത്താമസിക്കേണ്ടി വന്ന ഗായകൻ നിക് ജൊനാസും നടി പ്രിയങ്ക ചോപ്രയും ഒടുവിൽ സ്വഭവനത്തിലേക്കു തിരികെയെത്തി. വീടിന്റെ അകത്തളത്തിൽ നിന്നുള്ള ഏതാനും ചിത്രങ്ങൾ പ്രിയങ്ക സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. ‘വീട്ടിലായിരിക്കുക എന്നാൽ സ്വന്തം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നിർമാണത്തിലെ പിഴവുകൾ മൂലം ചോർന്നൊലിച്ച ലൊസാഞ്ചലസിലെ വീട്ടിൽ നിന്നും മാറിത്താമസിക്കേണ്ടി വന്ന ഗായകൻ നിക് ജൊനാസും നടി പ്രിയങ്ക ചോപ്രയും ഒടുവിൽ സ്വഭവനത്തിലേക്കു തിരികെയെത്തി. വീടിന്റെ അകത്തളത്തിൽ നിന്നുള്ള ഏതാനും ചിത്രങ്ങൾ പ്രിയങ്ക സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. ‘വീട്ടിലായിരിക്കുക എന്നാൽ സ്വന്തം ആത്മാവിനെ പരിപോഷിപ്പിക്കും പോലെ’ എന്നു കുറിച്ചുകൊണ്ടാണ് നടിയുടെ പോസ്റ്റ്. വീടിന്റെ ബാൽക്കണിയിൽ നിന്നുള്ള അവ്യക്തമായ സെൽഫിയും പ്രിയങ്ക പങ്കുവച്ചു. 

മഴ പെയ്ത് വീട് ചോർന്നൊലിച്ച് വാസയോഗ്യമല്ലാതായതോടെ ജനുവരിയിലാണ് നിക് ജൊനാസും പ്രിയങ്ക ചോപ്രയും മകൾ മാൾട്ടി മേരിയും ലൊസാഞ്ചലസിലെ വീടു വിട്ടത്. നാല് മാസത്തോളം വീടിന്റെ നവീകരണപ്രവർത്തനങ്ങൾ നീണ്ടു. ഇക്കാലമത്രയും താരദമ്പതികളും മകളും താൽകാലിക വസതിയിലായിരുന്നു താമസം. അറ്റകുറ്റപ്പണികൾ പൂർത്തിയായതോടെ മകൾക്കൊപ്പം ഇരുവരും സ്വവസതിയിലേക്കു തിരികെയെത്തുകയായിരുന്നു. നിർമാണത്തിലെ പിഴവുകൾ ചൂണ്ടിക്കാട്ടി വിൽപ്പനക്കാര്‍ക്കെതിരെ താരദമ്പതികൾ നിയമയുദ്ധത്തിലേർപ്പെട്ടിരിക്കുകയാണ്. മഴ പെയ്തതോടെ വീട് ചോര്‍ന്നൊലിച്ച് പൂപ്പല്‍ബാധയുണ്ടായെന്നും തന്മൂലം ആരോഗ്യപ്രശ്നങ്ങൾ നേരിടേണ്ടിവന്നുവെന്നും പരാതിയിൽ പറയുന്നു. വീടിന്റെ അറ്റകുറ്റപ്പണികൾക്കു വേണ്ട മുഴുവൻ തുകയും ദമ്പതികളാണു മുടക്കിയത്. ഈ തുക തങ്ങൾക്കു തിരികെ നൽകണമെന്നും ഇരുവരും ആവശ്യപ്പെട്ടിട്ടുണ്ട്. 

ADVERTISEMENT

വിവാഹശേഷം തൊട്ടടുത്ത വർഷമാണ് നിക് ജൊനാസും പ്രിയങ്ക ചോപ്രയും ചേർന്ന് ലൊസാഞ്ചലസില്‍ പുത്തൻ വീട് വാങ്ങിയത്. ശേഷം അതിന്റെ മിനുക്കു പണികൾ പൂർത്തിയാക്കാൻ വേണ്ടി മാത്രം ഇരുവരും മാസങ്ങൾ ചെലവഴിച്ചു. ഏഴ് കിടപ്പുമുറികള്‍, ഒമ്പത് കുളിമുറികള്‍, താപനില നിയന്ത്രിക്കാവുന്ന വൈന്‍ സ്റ്റോറേജ്, അത്യാധുനിക അടുക്കള, ഹോം തിയറ്റര്‍, ബൗളിങ് ആലി, സ്പാ, സ്റ്റീം ഷവര്‍, ജിം, ബില്യാർഡ് റൂം എന്നിവയുള്ള ആഡംബര ഭവനമാണിത്. ഗൃഹപ്രേവശന ചടങ്ങുകളുടെ ചിത്രങ്ങൾ പ്രിയങ്ക ചോപ്രയും നിക് ജൊനാസും സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഹൈന്ദവ ആചാരപ്രകാരമായിരുന്നു ചടങ്ങുകൾ.

ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് തിരക്കിലാണെങ്കിലും ഇടവേളകളിൽ പ്രിയങ്ക ചോപ്ര ലൊസാഞ്ചലസിലെ തങ്ങളുടെ സ്വപ്നവീട്ടിലേക്കു പതിവായി എത്തിയിരുന്നു. പിറന്നാള്‍ ആഘോഷങ്ങളും മറ്റും നടത്തിയിരുന്നതും അവിടെത്തന്നെ. മകളുടെ ജനനശേഷവും നിക്കും പ്രിയങ്കയും ഏറെ നാളുകൾ ലൊസാഞ്ചലസിലെ വീട്ടിൽ ചെലവഴിച്ചിട്ടുണ്ട്. ദമ്പതികളും മകളും വളർത്തുമൃഗങ്ങളും മാത്രമായിരുന്നു ആഡംബരവസതിയിലെ താമസക്കാർ. 1600 കോടി രൂപയാണ് ഈ വീടിന്റെ വില. 

English Summary:

Nick Jonas and Priyanka Chopra moved back to LA home