സംഗീതജീവിതത്തിൽ ഇതുവരെ ലഭിച്ച പുരസ്കാരങ്ങളെല്ലാം ദുബായിൽ ഭദ്രമായി സൂക്ഷിച്ചു വച്ചിട്ടുണ്ടെന്നു വെളിപ്പെടുത്തി സംഗീതസംവിധായകൻ എ.ആർ.റഹ്മാൻ. അമ്മ കരീമ ബീഗമാണ് തനിക്ക് പുരസ്കാരമായി ലഭിച്ച ശില്പങ്ങളെല്ലാം സൂക്ഷിച്ചിരുന്നതെന്നും അമ്മയുടെ മരണശേഷം അതെല്ലാം മറ്റൊരിടത്തേക്കു മാറ്റിയെന്നും റഹ്മാൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സംഗീതജീവിതത്തിൽ ഇതുവരെ ലഭിച്ച പുരസ്കാരങ്ങളെല്ലാം ദുബായിൽ ഭദ്രമായി സൂക്ഷിച്ചു വച്ചിട്ടുണ്ടെന്നു വെളിപ്പെടുത്തി സംഗീതസംവിധായകൻ എ.ആർ.റഹ്മാൻ. അമ്മ കരീമ ബീഗമാണ് തനിക്ക് പുരസ്കാരമായി ലഭിച്ച ശില്പങ്ങളെല്ലാം സൂക്ഷിച്ചിരുന്നതെന്നും അമ്മയുടെ മരണശേഷം അതെല്ലാം മറ്റൊരിടത്തേക്കു മാറ്റിയെന്നും റഹ്മാൻ വെളിപ്പെടുത്തി. അടുത്തിടെ ഫിലിം കംപാനിയനു നൽകിയ അഭിമുഖത്തിലാണ് എ.ആർ.റഹ്മാൻ ഇക്കാര്യങ്ങൾ തുറന്നു പറഞ്ഞത്. 

‘എനിക്കു ലഭിച്ച ഓസ്കർ, ഗോൾഡൻ ഗ്ലോബ്, ഗ്രാമി, ബാഫ്റ്റ തുടങ്ങിയ എല്ലാ പുരസ്കാര ശിൽപങ്ങളും അമ്മ തുണിയിൽ പൊതിഞ്ഞാണ് ഞങ്ങളുടെ ദുബായിലെ വീട്ടിലെ മുറിയിൽ സൂക്ഷിച്ചിരുന്നത്. ആ ശിൽപങ്ങളെല്ലാം സ്വർണത്തിൽ നിര്‍മിച്ചതാണെന്നായിരുന്നു അമ്മയുടെ വിചാരം. അമ്മ മരിച്ചതിനു ശേഷം വീട്ടിൽ നിന്നും എടുത്ത് ദുബായിലെ ഫിർദൗസ് സ്റ്റുഡിയോയിൽ കൊണ്ടുവച്ചു. സ്റ്റുഡിയോയിലെ ഷോകേസിൽ അതിമനോഹരമായി അവ ക്രമീകരിച്ചു വച്ചിട്ടുണ്ട് ഇപ്പോൾ’, റഹ്മാൻ പറഞ്ഞു. 

ADVERTISEMENT

അമ്മയുടെ സ്വർണാഭരണങ്ങൾ വിറ്റുകിട്ടിയ പണം കൊണ്ടാണ് താൻ ആദ്യമായി റെക്കോർഡർ വാങ്ങിയതെന്ന് അടുത്തിടെ റഹ്മാൻ വെളിപ്പെടുത്തിയത് ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. മ്യൂസിക് സ്റ്റുഡിയോ തുടങ്ങിയപ്പോൾ അവിടേക്കാവശ്യമായ ഉപകരണങ്ങൾ വാങ്ങാൻ തന്റെ കയ്യിൽ പണം ഇല്ലായിരുന്നുവെന്നും ആ കഷ്ടത നിറഞ്ഞ കാലത്തും കുടുംബം തനിക്കൊപ്പം നിന്നുവെന്നും റഹ്മാൻ വെളിപ്പെടുത്തി. 

2020 ഡിസംബറിലാണ് എ.ആർ.റഹ്മാന്റെ മാതാവ് കരീമ ബീഗം അന്തരിച്ചത്. റഹ്മാനിലെ സംഗീതജ്ഞനെ ആദ്യം തിരിച്ചറിഞ്ഞത് അമ്മയാണ്. ഔദ്യോഗിക വിദ്യാഭ്യാസം പാതിവഴിയിൽ നിർത്തി സംഗീതത്തിൽ പൂർണമായി മുഴുകാനുള്ള റഹ്മാന്റെ തീരുമാനത്തിനു പിന്നിലും കരീമയായിരുന്നു. ഓസ്കർ പുരസ്കാരം അദ്ദേഹം സമർപ്പിച്ചതും മാതാവിനാണ്.

English Summary:

AR Rahman says his mom wrapped trophies in towel