മുടി മുറിച്ച് പ്രിയങ്ക, പ്രതികരിച്ച് നിക് ജൊനാസ്; മേക്കോവർ ചിത്രം വൈറൽ
നടി പ്രിയങ്ക ചോപ്രയുടെ മേക്കോവർ ലുക്കിനോടു പ്രതികരിച്ച് പങ്കാളിയും ഗായകനുമായ നിക് ജൊനാസ്. ഇറ്റാലിയൻ ആഡംബര ഫാഷൻ ബ്രാൻഡ് ആയ ബൽഗേറിയുടെ ഔദ്യോഗിക പരിപാടിയിലാണ് പുത്തൻ ലുക്കിൽ പ്രിയങ്ക എത്തിയത്. നടിയുടെ ചിത്രം കണ്ട് അമ്പരപ്പോടെ ‘വൗ’ എന്ന് നിക് ജൊനാസ് കുറിച്ചു. പ്രിയങ്കയുടെ ചിത്രം നിക് ജൊനാസ്

നടി പ്രിയങ്ക ചോപ്രയുടെ മേക്കോവർ ലുക്കിനോടു പ്രതികരിച്ച് പങ്കാളിയും ഗായകനുമായ നിക് ജൊനാസ്. ഇറ്റാലിയൻ ആഡംബര ഫാഷൻ ബ്രാൻഡ് ആയ ബൽഗേറിയുടെ ഔദ്യോഗിക പരിപാടിയിലാണ് പുത്തൻ ലുക്കിൽ പ്രിയങ്ക എത്തിയത്. നടിയുടെ ചിത്രം കണ്ട് അമ്പരപ്പോടെ ‘വൗ’ എന്ന് നിക് ജൊനാസ് കുറിച്ചു. പ്രിയങ്കയുടെ ചിത്രം നിക് ജൊനാസ് ഇൻസ്റ്റഗ്രാമിൽ സ്റ്റോറി ആക്കിയിട്ടുണ്ട്.
ബ്ലാക് ആൻഡ് വൈറ്റ് ഓഫ്ഷോൾഡർ വസ്ത്രം ധരിച്ചാണ് പ്രിയങ്ക ചോപ്ര പരിപാടിയിൽ പങ്കെടുക്കാനെത്തിയത്. നടി അണിഞ്ഞ ഡയമണ്ട് നെക്‌ലേസും ആരാധകമനം കവർന്നു. പ്രിയങ്കയുടെ ബോബ് കട്ട് ഹെയർസ്റ്റൈൽ ആണ് മുഖ്യ ആകർഷണം. അത് നിക് ജൊനാസിനെ മാത്രമല്ല, ആരാധകരെയും അമ്പരപ്പിച്ചു.
പ്രിയങ്ക ചോപ്ര പങ്കുവയ്ക്കുന്ന ചിത്രങ്ങളോടെല്ലാം നിക് ജൊനാസ് പ്രതികരിക്കുന്നത് പതിവാണ്. മകൾ മാൾട്ടി മേരിക്കൊപ്പം സമയം ചെലവഴിക്കുന്ന നടിയുടെ ചിത്രങ്ങളും വിഡിയോകളും നിക് പങ്കുവയ്ക്കാറുമുണ്ട്. 2018 ഡിസംബറിലാണ് നിക് ജൊനാസും പ്രിയങ്ക ചോപ്രയും വിവാഹിതരായത്. ഇരുവരും തമ്മിൽ പത്ത് വയസ്സിന്റെ വ്യത്യാസമാണുള്ളത്.