അദ്നാൻ സമിയുടെ മകന് പ്രണയത്തിൽ? പാക് നടിക്കൊപ്പമുള്ള ചിത്രങ്ങൾ വൈറൽ
ഗായകൻ അദ്നാൻ സമിയുടെ മകനും സംഗീതംവിധായകനുമായ ആസാൻ സമിയും പാക് നടി മഹിറ ഖാനും തമ്മിൽ പ്രണയത്തിലാണെന്ന് അഭ്യൂഹം. ആസാന്റെ പിറന്നാളിന് സമൂഹമാധ്യമത്തിൽ മഹിറ ഹൃദ്യമായ കുറിപ്പും റൊമാന്റിക് നൃത്തരംഗങ്ങളും പങ്കിട്ടതോടെയാണ് ഇരുവരും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അഭ്യൂഹങ്ങൾ പരന്നത്. ആസാനെ കെട്ടിപ്പിടിച്ചു

ഗായകൻ അദ്നാൻ സമിയുടെ മകനും സംഗീതംവിധായകനുമായ ആസാൻ സമിയും പാക് നടി മഹിറ ഖാനും തമ്മിൽ പ്രണയത്തിലാണെന്ന് അഭ്യൂഹം. ആസാന്റെ പിറന്നാളിന് സമൂഹമാധ്യമത്തിൽ മഹിറ ഹൃദ്യമായ കുറിപ്പും റൊമാന്റിക് നൃത്തരംഗങ്ങളും പങ്കിട്ടതോടെയാണ് ഇരുവരും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അഭ്യൂഹങ്ങൾ പരന്നത്. ആസാനെ കെട്ടിപ്പിടിച്ചു നിൽക്കുന്ന ചിത്രവും മഹിറ ഖാൻ പങ്കുവച്ചു.
‘എന്റെ ഏറ്റവും പ്രിയപ്പെട്ട ആസാൻ, നമുക്കിടയിലുള്ളത് എന്താണോ അത് ഇനിയും തുടരട്ടെ. കൂടുതൽ സ്നേഹവും കൂടുതൽ സംഗീതവും ഉണ്ടാകട്ടെ. ഞാൻ നിന്നെ ഒരുപാട് സ്നേഹിക്കുന്നു. നിനക്ക് ഗ്രാമി നോമിനേഷൻ ലഭിക്കട്ടെയെന്നു ദൈവത്തോടു പ്രാർഥിക്കുകയാണ്. നിനക്കായി ഞാൻ കാത്തിരിക്കുന്നു. ജന്മദിനാശംസകൾ’, മഹിറ ഖാൻ സമൂഹമാധ്യമങ്ങളിൽ കുറിച്ചു.
മഹിറയുടെ കുറിപ്പ് ഇതിനകം ആരാധകർക്കിടയിൽ ചർച്ചയായിക്കഴിഞ്ഞു. രണ്ടു വർഷം മുൻപ് ആസാൻ സമിയുമായി ഒരു സ്വതന്ത്രസംഗീത ആൽബത്തിൽ മഹിറ ഖാൻ ഒരുമിച്ചു പ്രവർത്തിച്ചിരുന്നു. പിന്നീടിങ്ങോട്ട് ഇരുവരും നല്ല സുഹൃത്തുക്കളായി. ഇപ്പോൾ പ്രണയത്തിലാണെന്ന അഭ്യൂഹവും ശക്തമായിക്കഴിഞ്ഞു. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും പുറത്തുവന്നിട്ടില്ല.
2007ൽ അലി അസ്ഖരിയുമായി വിവാഹിതയായെങ്കിലും എട്ടു വർഷങ്ങൾക്കിപ്പുറം മഹിറ വിവാഹമോചനം നേടിയിരുന്നു. പിന്നീട്, 2023ൽ സലിം കരീമിനെ വിവാഹം കഴിച്ചു. ഇപ്പോൾ ആസാനുമായുള്ള റൊമാന്റിക് ദൃശ്യങ്ങൾ പുറത്തുവന്നതോടെ മഹിറ രണ്ടാം വിവാഹബന്ധവും ഉപേക്ഷിച്ചോ എന്ന തരത്തിൽ ചർച്ചകള്‍ ശക്തമായി. എന്നാൽ ആസാന്‍ സമിയും മഹിറയും സുഹൃത്തുക്കൾ മാത്രമാണെന്ന തരത്തിലും ചർച്ചകൾ സജീവമാണ്. മഹിറയ്ക്ക് പതിമൂന്നുകാരനായ മകനുണ്ട്.