അമ്മ ലൈല സുരേഷിന് ഷഷ്ടിപൂർത്തി ആശംസകൾ നേർന്ന് ഗായിക അമൃത സുരേഷ് പങ്കുവച്ച സമൂഹമാധ്യമ പോസ്റ്റ് ആരാധകശ്രദ്ധ നേടുന്നു. ‘ഉയിരും നീയേ ഉടലും നീയേ’ എന്ന അമ്മപ്പാട്ട് പാടിയാണ് അമൃത ആശംസകൾ നേർന്നത്. സംഗീതപരിപാടിയുമായി ബന്ധപ്പെട്ട് വിദേശത്ത് ആയതിനാൽ ഗായികയ്ക്ക് അമ്മയുടെ പിറന്നാളിന് വീട്ടിലെത്താനായില്ല.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അമ്മ ലൈല സുരേഷിന് ഷഷ്ടിപൂർത്തി ആശംസകൾ നേർന്ന് ഗായിക അമൃത സുരേഷ് പങ്കുവച്ച സമൂഹമാധ്യമ പോസ്റ്റ് ആരാധകശ്രദ്ധ നേടുന്നു. ‘ഉയിരും നീയേ ഉടലും നീയേ’ എന്ന അമ്മപ്പാട്ട് പാടിയാണ് അമൃത ആശംസകൾ നേർന്നത്. സംഗീതപരിപാടിയുമായി ബന്ധപ്പെട്ട് വിദേശത്ത് ആയതിനാൽ ഗായികയ്ക്ക് അമ്മയുടെ പിറന്നാളിന് വീട്ടിലെത്താനായില്ല. അകലെയായിരിക്കുന്നതിന്റെ സങ്കടവും അമൃത പങ്കുവച്ചിട്ടുണ്ട്. 

‘അമ്മാ... അറുപതാം ജന്മദിനാശംസകൾ. അമ്മേ... ഞാനില്ലെങ്കിലും എന്റെ ഹൃദയം എപ്പോഴും അമ്മയോടൊപ്പമുണ്ട്. അമ്മയെ ഒരുപാട് മിസ് ചെയ്യുന്നു. ഉമ്മ’ എന്നാണ് അമൃതയുടെ ഹൃദ്യമായ കുറിപ്പ്. ഗായികയുടെ പോസ്റ്റിനു പിന്നാലെ നിരവധി പേരാണ് ലൈലയ്ക്കു പിറന്നാൾ മംഗളങ്ങൾ നേർന്ന് രംഗത്തെത്തുന്നത്. അമൃതയുടെ പാട്ടിനെ പ്രശംസിച്ചവരും ഏറെ. 

ADVERTISEMENT

അമൃതയുടെ സഹോദരിയും ഗായികയുമായ അഭിരാമി സുരേഷ് അമ്മയ്ക്ക് ആശംസകൾ അറിയിച്ച് പങ്കുവച്ച കുറിപ്പും ശ്രദ്ധേയമായിരുന്നു. എത്രയൊക്കെ വേദനകളുണ്ടെങ്കിലും തങ്ങളെ ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും താങ്ങായും തണലായും കൂടെ നിൽക്കുന്നയാളാണ് അമ്മയെന്നായിരുന്നു അഭിരാമിയുടെ കുറിപ്പ്. അമൃത അടുത്തില്ലാത്തതിന്റെ വിഷമവും ഗായിക പ്രകടിപ്പിച്ചു. 

അമൃതയുടെയും അഭിരാമിയുടെയും സംഗീതജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തിയവരാണ് മാതാപിതാക്കളായ സുരേഷും ലൈലയും. സ്ട്രോക്കിനെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കവെ കഴിഞ്ഞ വർഷം സുരേഷ് അന്തരിച്ചു. പിന്നീടിങ്ങോട്ട് അമ്മ ലൈലയാണ് അമൃതയ്ക്കും അഭിരാമിക്കും പ്രചോദനം പകർന്ന് ഒപ്പം നിൽക്കുന്നത്. എപ്പോഴും പിന്തുണയുമായി അമ്മ കൂടെ നിൽക്കുന്നതാണ് തങ്ങളുടെ ധൈര്യമെന്ന് ഇരുവരും അഭിമുഖങ്ങളിൽ ഉൾപ്പെടെ തുറന്നു പറഞ്ഞിട്ടുണ്ട്. 

English Summary:

Amrutha Suresh conveys 60th birthday wishes to mother Laila