തരംഗമായി പുഷ്പ 2 ദ റൂളിലെ ലെ പുതിയ ഗാനം. 'സൂടാനാ' എന്നു തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കൽ വിഡിയോ പുറത്തിറങ്ങി. അല്ലു അർജുൻ–രശ്മിക മന്ദാന കോംബോയുടെ ഗംഭീര ചുവടുകളാണ് ഗാനത്തിന്റെ പ്രധാന ആകർഷണം. പുഷ്പയുടെ ആദ്യഭാഗത്തിൽ ഹിറ്റടിച്ച 'സാമി' ഗാനത്തിനോടു കിട പിടക്കും വിധം സിഗ്നേച്ചർ ചുവടുകൾ ഉൾപ്പെടുത്തിയാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തരംഗമായി പുഷ്പ 2 ദ റൂളിലെ ലെ പുതിയ ഗാനം. 'സൂടാനാ' എന്നു തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കൽ വിഡിയോ പുറത്തിറങ്ങി. അല്ലു അർജുൻ–രശ്മിക മന്ദാന കോംബോയുടെ ഗംഭീര ചുവടുകളാണ് ഗാനത്തിന്റെ പ്രധാന ആകർഷണം. പുഷ്പയുടെ ആദ്യഭാഗത്തിൽ ഹിറ്റടിച്ച 'സാമി' ഗാനത്തിനോടു കിട പിടക്കും വിധം സിഗ്നേച്ചർ ചുവടുകൾ ഉൾപ്പെടുത്തിയാണ് പുതിയ ഗാനത്തിന്റെ ചിത്രീകരണം. 

പ്രേക്ഷകർ ഏറ്റെടുത്ത അല്ലു അർജുൻ–രശ്മിക മന്ദാന ജോടിയെ പുതിയ രൂപത്തിൽ ആരാധകർക്കു മുൻപിൽ അവതരിപ്പിക്കുന്ന ഗാനത്തിന് മികച്ച പ്രതികരണമാണ് സമൂഹമാധ്യമങ്ങളിൽ നിന്നു ലഭിക്കുന്നത്. ദേവി ശ്രീ പ്രസാദ് ഈണം നൽകിയ ഗാനത്തിന്റെ തെലുങ്ക്, തമിഴ്, ഹിന്ദി, കന്നഡ, മലയാളം, ബംഗാളി പതിപ്പുകൾ റിലീസ് ആയി. ശ്രേയ ഘോഷാലാണ് എല്ലാ പതിപ്പുകൾക്കും ശബ്ദം നൽകിയിരിക്കുന്നത്. ഗണേശ് ആചാര്യയാണ് കൊറിയോഗ്രഫി. 

ADVERTISEMENT

2021ല്‍ പുറത്തിറങ്ങി പാൻ ഇന്ത്യൻ തലത്തിൽ വിജയം നേടിയ അല്ലു അർജുൻ ചിത്രം പുഷ്പയുടെ രണ്ടാം ഭാഗമായാണ് പുഷ്പ 2 ദ റൂൾ എത്തുന്നത്. പുഷ്പയിലെ മാസ് ഡയലോഗുകളും ഗാനങ്ങളും ഇന്ത്യയിൽ ഉടനീളമുള്ള സിനിമാപ്രേമികള്‍ ആഘോഷമാക്കിയിരുന്നു. മലയാളി നടന്‍ ഫഹദ് ഫാസിലും പുഷ്പയിൽ ശ്രദ്ധേയമായ വേഷം ചെയ്തിരുന്നു. 

പുഷ്പയുടെ ഒന്നാം ഭാഗത്തിനു ലഭിച്ചതിനു സമാനമായ സ്വീകരണമാണ് 'പുഷ്പ 2'വിന്റെ പോസ്റ്ററിനും ടീസറിനും പ്രേക്ഷകരിൽ നിന്നു ലഭിച്ചത്. സുകുമാർ സംവിധാനം ചെയ്യുന്ന ചിത്രം 2024 ഓഗസ്റ്റ്‌ 15നു സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചാണ് തിയറ്ററിലെത്തുക. 

English Summary:

Discover Allu Arjun and Rashmika Mandanna's electrifying moves in Pushpa 2's new song 'Soodana'