പാട്ടായാലും ഒരു പരിധിയില്ലേ? ടെയ്‌ലർ സ്വിഫ്റ്റിന്റെ സംഗീതപരിപാടി ശല്യമായെന്ന് പരാതി
റയൽ മഡ്രിഡിന്റെ സ്വന്തം തട്ടകമായ ബെർനബയോ സ്റ്റേഡിയത്തിൽ യുഎസ് പോപ് താരം ടെയ്‌ലർ സ്വിഫ്റ്റിന്റെ സംഗീതപരിപാടിക്കു ശേഷം ശബ്ദശല്യത്തിനു പരാതി കേട്ടു വലഞ്ഞിരിക്കുകയാണ് സ്പാനിഷ് അധികൃതർ. അനുവദിച്ചിരിക്കുന്ന ശബ്ദപരിധിയായ 53 ഡെസിബെലിനും മീതെ 80 വരെ ‘ഒച്ചപ്പാടു’ണ്ടായെന്നാണ് നാട്ടുകാർ ബഹളം വച്ചത്. സ്പാനിഷ്

റയൽ മഡ്രിഡിന്റെ സ്വന്തം തട്ടകമായ ബെർനബയോ സ്റ്റേഡിയത്തിൽ യുഎസ് പോപ് താരം ടെയ്‌ലർ സ്വിഫ്റ്റിന്റെ സംഗീതപരിപാടിക്കു ശേഷം ശബ്ദശല്യത്തിനു പരാതി കേട്ടു വലഞ്ഞിരിക്കുകയാണ് സ്പാനിഷ് അധികൃതർ. അനുവദിച്ചിരിക്കുന്ന ശബ്ദപരിധിയായ 53 ഡെസിബെലിനും മീതെ 80 വരെ ‘ഒച്ചപ്പാടു’ണ്ടായെന്നാണ് നാട്ടുകാർ ബഹളം വച്ചത്.
സ്പാനിഷ് ഫുട്ബോൾ ക്ലബ്ബായ റയൽ മഡ്രിഡിന്റെ സ്വന്തം സ്റ്റേഡിയത്തിൽ സംഗീതപരിപാടി ആസ്വദിക്കാൻ വരുന്നവർക്ക് അത് എക്കാലവും മധുരമായൊരു ഓർമയായിരിക്കണമെന്നു കരുതിയായിരിക്കണം 90 കോടി യൂറോയ്ക്കു സ്റ്റേഡിയം പുതുക്കിപ്പണിത് ഗംഭീരമാക്കിയത്. ശബ്ദവീചികളുടെ ശാസ്ത്രീയ വിന്യാസമൊക്കെ ഉറപ്പാക്കി പണി തീർന്നപ്പോൾ നാട്ടുകാർ പക്ഷേ ബഹളം തുടങ്ങിയെന്നു മാത്രം,
ഉച്ചത്തിലെ പാട്ടു കാരണം സമാധാനത്തോടെ ജീവിക്കാൻ പറ്റുന്നില്ലെന്നു പറഞ്ഞ് ബെർനബയോ കൊണ്ടു ജീവിതം ദുസ്സഹമായവർ എന്നർഥം വരുന്ന പേരുമായി അവരൊരു സംഘടനയും തുടങ്ങി. ഈ സംഘടനയാണ് സ്വിഫ്റ്റിന്റെ ബുധനാഴ്ചത്തെ പരിപാടിക്കു ശേഷം പ്രതിഷേധവുമായി രംഗത്തുവന്നത്.