അകാലത്തിൽ വിട പറഞ്ഞ തന്റെ പ്രിയതമ ശാന്തിയുടെ ജന്മദിനത്തിൽ അവർക്കായി പാട്ടു പാടി ബിജിബാൽ. 'ഠമാർ പടാർ' എന്ന ചിത്രത്തിനു വേണ്ടി റഫീഖ് അഹമ്മദ് എഴുതി ബിജിബാൽ തന്നെ ഈണമിട്ട 'നീയില്ലാതെ ജീവിതം വേണ്ടാ പൊന്നേ വേണ്ടാ' എന്ന ഗാനമാണ് അദ്ദേഹം ശാന്തിക്കായി ആലപിച്ചത്. ശാന്തിയുടെ മനോഹരമായ ചിത്രങ്ങൾ ഉൾപ്പെടുത്തി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അകാലത്തിൽ വിട പറഞ്ഞ തന്റെ പ്രിയതമ ശാന്തിയുടെ ജന്മദിനത്തിൽ അവർക്കായി പാട്ടു പാടി ബിജിബാൽ. 'ഠമാർ പടാർ' എന്ന ചിത്രത്തിനു വേണ്ടി റഫീഖ് അഹമ്മദ് എഴുതി ബിജിബാൽ തന്നെ ഈണമിട്ട 'നീയില്ലാതെ ജീവിതം വേണ്ടാ പൊന്നേ വേണ്ടാ' എന്ന ഗാനമാണ് അദ്ദേഹം ശാന്തിക്കായി ആലപിച്ചത്. ശാന്തിയുടെ മനോഹരമായ ചിത്രങ്ങൾ ഉൾപ്പെടുത്തി തയാറാക്കിയ വിഡിയോ സമൂഹമാധ്യമത്തിൽ ബിജിബാൽ പങ്കുവയ്ക്കുകയും ചെയ്തു.

ഹൃദയസ്പർശിയായ കമന്റുകളാണ് ബിജിബാലിന്റെ വിഡിയോയ്ക്ക് ആരാധകരിൽ നിന്നു ലഭിക്കുന്നത്. 'ബിജിയേട്ടാ... നിങ്ങളോടു ബഹുമാനം തോന്നുന്നു' എന്നാണ് ഒരാളുടെ കമന്റ്. ബിജിബാലിന്റെ സംഗീതത്തിലൂടെ ശാന്തി ഇന്നും ജീവിക്കുകയാണെന്ന് ആരാധകർ പറയുന്നു. അതേസമയം, ഇത്രയും സ്േനഹിക്കുന്ന ഒരാളുടെ വിയോഗം എങ്ങനെ സഹിക്കുന്നു മാഷെ എന്ന ചോദ്യമാണ് മറ്റു ചിലർ ആരാധകർ ഉന്നയിക്കുന്നത്. ഓർമയിലെന്നും നിറഞ്ഞു നിൽക്കുന്ന ശാന്തിക്ക് നിരവധി പേർ ജന്മദിനാശംസകൾ പങ്കുവച്ചു. 

ADVERTISEMENT

2017 ഓഗസ്റ്റിലാണ് ശാന്തി ബിജിബാൽ അന്തരിച്ചത്. തലച്ചോറിലുണ്ടായ രക്തസ്രാവത്തെത്തുടർന്നായിരുന്നു മരണം. അതിനു ശേഷമുള്ള ഓരോ വിശേഷ ദിവസങ്ങളിലും ബിജിബാൽ ശാന്തിയുടെ ഓർമകൾ പങ്കുവയ്ക്കുന്ന വിഡിയോകൾ പുറത്തിറക്കാറുണ്ട്. പ്രത്യേകിച്ചും, ശാന്തിയുടെ ജന്മദിനത്തിൽ! മികച്ച നർത്തകിയായിരുന്നു ശാന്തി. 2002ലാണ് ബിജിബാലും ശാന്തിയും വിവാഹിതരായത്. രണ്ടു മക്കളുണ്ട്. നൃത്തരംഗത്ത് സജീവമാകുന്നതിനിടെ ആയിരുന്നു അപ്രതീക്ഷിതമായി ശാന്തിയെ മരണം കവർന്നെടുത്തത്. 

English Summary:

Music Director Bijibal's emotional tribute to his late wife Santhi melts hearts on her birthday.