മദ്യപിച്ച് വാഹനമോടിച്ചതിന് പോപ് ഗായകനും നടനുമായ ജസ്റ്റിൻ ടിംബർലെക് ന്യൂയോർക്കിൽ അറസ്റ്റിൽ. ചൊവ്വാഴ്ച രാവിലെ അറസ്റ്റിലായ ജസ്റ്റിനെ പിന്നീട് വിട്ടയച്ചതായി സഫോക്ക് കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോണിയുടെ ഓഫിസ് പ്രസ്താവനയിലൂടെ അറിയിച്ചു. പുതിയ സംഗീത ആൽബത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ടുള്ള ഗ്ലോബൽ ടൂറിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മദ്യപിച്ച് വാഹനമോടിച്ചതിന് പോപ് ഗായകനും നടനുമായ ജസ്റ്റിൻ ടിംബർലെക് ന്യൂയോർക്കിൽ അറസ്റ്റിൽ. ചൊവ്വാഴ്ച രാവിലെ അറസ്റ്റിലായ ജസ്റ്റിനെ പിന്നീട് വിട്ടയച്ചതായി സഫോക്ക് കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോണിയുടെ ഓഫിസ് പ്രസ്താവനയിലൂടെ അറിയിച്ചു. 

പുതിയ സംഗീത ആൽബത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ടുള്ള ഗ്ലോബൽ ടൂറിന്റെ ഭാഗമായി ഹാംപ്റ്റണിലെ സാഗ് ഹാർബറിലായിരുന്നു ടിംബർലെക്. പ്രമുഖരുടെ ഇഷ്ട വിനോദസഞ്ചാര കേന്ദ്രമാണ് ഇവിടം. മദ്യപിച്ചതിനു ശേഷം പ്രാദേശിക സമയം പുലർച്ചെ 5ന് വാഹനമോടിച്ച് ടിംബർലെക് പൊതുനിരത്തിലേക്കിറങ്ങി. തുടർന്നാണ് അറസ്റ്റിലായത്. റോഡിലെ സ്റ്റോപ്പ് ചിഹ്നത്തിലൂടെ വാഹനമോടിച്ചതും തെറ്റായ ദിശയിലൂടെ നീങ്ങിയതുമാണ് ഗായകനു വിനയായത്. 

ADVERTISEMENT

പൊലീസ് ഉദ്യോഗസ്ഥർ കാർ നിർത്തിച്ചപ്പോൾ കണ്ണുകൾ ചുവന്നിരുന്നെന്നും മദ്യത്തിന്റെ രൂക്ഷഗന്ധം അനുഭവപ്പെട്ടിരുന്നെന്നും രേഖകളിലുണ്ടെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ബ്രെത് അനലൈസർ ഉപയോഗിച്ചുള്ള പരിശോധനയ്ക്ക് ടിംബർലെക് വിസമ്മതിച്ചുവെന്നും റിപ്പോർട്ടുകളിൽ പറയുന്നു. 

പാട്ടിനു പുറമേ അഭിനയത്തിലും സജീവമാണ് ജസ്റ്റിൻ ടിംബർലെക്. ദ് സോഷ്യൽ നെറ്റ് വർക്ക്, ഫ്രണ്ട്സ് വിത്ത് ബെനിഫിറ്റ്സ് തുടങ്ങിയവയാണ് ടിംബർലേക്ക് അഭിനയിച്ച ചിത്രങ്ങൾ. നടി ജസിക്ക ബിയെൽ ആണ് പങ്കാളി. 

English Summary:

Pop Star Justin Timberlake Arrested for Drink Driving

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT