ശാരീരികവും മാനസികവും ആധ്യാത്മികവുമായ സന്തോഷത്തിന് സംഗീത ആസ്വാദനം ഏറ്റവും മികച്ച ഒരു ഉപാധിയാണെന്നതിൽ സംശയമില്ല. രോഗത്തിനു മരുന്നായും സംഗീതം ഏറെ ഫലപ്രദം. മനുഷ്യന്റെ ആത്മീയ അനുഭവങ്ങളിൽ ഉൾപ്പെടുന്ന ഒന്നാണ് സംഗീതാസ്വാദനം എന്ന് ചാൾസ് ഡാർവിൻ പറഞ്ഞിരിക്കുന്നു. ആധുനിക കാലഘട്ടത്തിൽ അനുദിനം

ശാരീരികവും മാനസികവും ആധ്യാത്മികവുമായ സന്തോഷത്തിന് സംഗീത ആസ്വാദനം ഏറ്റവും മികച്ച ഒരു ഉപാധിയാണെന്നതിൽ സംശയമില്ല. രോഗത്തിനു മരുന്നായും സംഗീതം ഏറെ ഫലപ്രദം. മനുഷ്യന്റെ ആത്മീയ അനുഭവങ്ങളിൽ ഉൾപ്പെടുന്ന ഒന്നാണ് സംഗീതാസ്വാദനം എന്ന് ചാൾസ് ഡാർവിൻ പറഞ്ഞിരിക്കുന്നു. ആധുനിക കാലഘട്ടത്തിൽ അനുദിനം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ശാരീരികവും മാനസികവും ആധ്യാത്മികവുമായ സന്തോഷത്തിന് സംഗീത ആസ്വാദനം ഏറ്റവും മികച്ച ഒരു ഉപാധിയാണെന്നതിൽ സംശയമില്ല. രോഗത്തിനു മരുന്നായും സംഗീതം ഏറെ ഫലപ്രദം. മനുഷ്യന്റെ ആത്മീയ അനുഭവങ്ങളിൽ ഉൾപ്പെടുന്ന ഒന്നാണ് സംഗീതാസ്വാദനം എന്ന് ചാൾസ് ഡാർവിൻ പറഞ്ഞിരിക്കുന്നു. ആധുനിക കാലഘട്ടത്തിൽ അനുദിനം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ശാരീരികവും മാനസികവും ആധ്യാത്മികവുമായ സന്തോഷത്തിന് സംഗീത ആസ്വാദനം ഏറ്റവും മികച്ച ഒരു ഉപാധിയാണെന്നതിൽ സംശയമില്ല. രോഗത്തിനു മരുന്നായും സംഗീതം ഏറെ ഫലപ്രദം. മനുഷ്യന്റെ ആത്മീയ അനുഭവങ്ങളിൽ ഉൾപ്പെടുന്ന ഒന്നാണ് സംഗീതാസ്വാദനം എന്ന് ചാൾസ് ഡാർവിൻ പറഞ്ഞിരിക്കുന്നു. ആധുനിക കാലഘട്ടത്തിൽ അനുദിനം വളർന്നുകൊണ്ടിരിക്കുന്ന ശാസ്ത്ര ശാഖകളായ വൈദ്യവും സംഗീതവും സംയോജിപ്പിച്ചുകൊണ്ടുള്ള ചികിത്സാ സമ്പ്രദായമാണ് സംഗീത ചികിത്സ അഥവാ മ്യൂസിക് തെറപ്പി. പാർശ്വഫലങ്ങളില്ലാതെ മനുഷ്യന്റെ വികാരവിചാരങ്ങളെ നിയന്ത്രിക്കുന്ന സംഗീതം, ജീവജാലങ്ങൾക്കും മനുഷ്യർക്കും ഒരുപോലെ ഗുണകരമാണെന്ന് പഠനങ്ങൾ പറയുന്നു. 

പ്രതീകാത്മക ചിത്രം Image Credit: Istock/vadimguzhva

പൗരാണിക കാലം മുതൽക്കേ സംഗീത ചികിത്സയുടെയും രാഗ ചികിത്സയുടെയും പ്രാധാന്യവും ഫലപ്രാപ്തിയും മനസ്സിലാക്കിയ രാജ്യമാണ് ഇന്ത്യ. രാജ്യത്ത് സംഗീത ചികിത്സ ഫലപ്രദമായി ഉപയോഗിച്ചിരുന്നതിന്റെ തെളിവുകളും ചരിത്രങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്നു. സംഗീതത്തെ പഞ്ചമവേദം ആയിട്ടും ഉപവേദമായിട്ടുമാണ് കരുതുന്നത്. ശ്രീകൃഷ്ണന്റെ ഓടക്കുഴൽ നാദത്തിന് ലോകത്തെ നിശ്ചലമാക്കാൻ കഴിവുണ്ടായിരുന്നു എന്ന് പുരാണങ്ങളിൽ പറയുന്നു. രാമായണത്തിലും മഹാഭാരതത്തിലും പഞ്ചതന്ത്ര കഥകളിലുമൊക്കെ ഇതിന് സമാനമായ ഒട്ടേറെ കഥകൾ കാണാനാകും. ഉറക്കം വരാതെ കഷ്ടപ്പെട്ടിരുന്ന രാജാവിനെ ദാവീദ് കിന്നരി മീട്ടി പാടിയുറക്കിയതിന്റെ തെളിവുകൾ ബൈബിളിലുമുണ്ട്. 

ADVERTISEMENT

സംഗീത ചികിത്സയുടെ ഉത്ഭവം ഇന്ത്യയിൽ ആണെങ്കിലും ഈ സമ്പ്രദായത്തിന്റെ പ്രാധാന്യവും സാധ്യതയും ഫലപ്രാപ്തിയും മനസ്സിലാക്കി പ്രാവർത്തികമാക്കിയത് പാശ്ചാത്യ രാജ്യങ്ങളിലാണ്. ബിസി 2500ലെ ഈജിപ്തിലെ വൈദ്യശാസ്ത്ര രേഖകളിൽ സംഗീതത്തിന്റെ സ്വാധീനം പരാമർശിച്ചിട്ടുണ്ട്. ചൈനയിൽ മണ്ണിന്റെ ഫലഭൂയിഷ്ഠത വർദ്ധിപ്പിക്കാനായി സംഗീത ചികിത്സ ഉപയോഗിച്ചിരുന്നതായും പറയപ്പെടുന്നു. കാൽ നൂറ്റാണ്ടിലേറെയായി യുഎസിൽ സംഗീത ചികിത്സ പ്രാബല്യത്തിലുണ്ട്. ഈ മേഖലയ്ക്കു വേണ്ടി ആഴത്തിലുള്ള പഠനങ്ങളും ഗവേഷണങ്ങളും അവിടെ ഇന്നും നടക്കുന്നുമുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സംഗീത ചികിത്സയ്ക്കായി പ്രത്യേക പഠന രീതികൾ തന്നെയുണ്ട്. ഒപ്പം സംഗീത ചികിത്സയ്ക്കായി പ്രത്യേക സെല്ലുകളും സെന്ററുകളും രൂപപ്പെടുത്തിയിരിക്കുന്നു. സംഗീത ചികിത്സയുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന നിരവധി സംഘടനകളും സജീവമാണ്.

പ്രതീകാത്മക ചിത്രം Image Credit: Istock/ RECVISUAL

ലോകത്തിലെ ആദ്യ സംഗീത ചികിത്സ കേന്ദ്രമായ മിഷിഗൺ സ്റ്റേറ്റ് സർവ്വകലാശാല 1944 ലാണ് സ്ഥാപിതമാകുന്നത്. അമേരിക്കൻ മ്യൂസിക് തെറപ്പി അസോസിയേഷൻ (AMTA) 1975 ലാണ് നിലവിൽ വന്നത്. സംഗീതവും ആരോഗ്യ മേഖലയും അടിസ്ഥാനമാക്കി അധ്യയനം നടത്തുന്ന സംഘടനയ്ക്ക് രൂപം നൽകിയത് ഹെഡ്ഡർ, ബോക്സ്‌ലി, ബ്രൂഷ്യ എന്നിവരാണ്. സർട്ടിഫിക്കേഷൻ ബോർഡ് ഫോർ മ്യൂസിക് തെറപ്പി എന്ന സംഘടന 1985 മുതൽ സംഗീത ചികിത്സയ്ക്കായി പരീക്ഷകളും നടത്തുന്നു.

ADVERTISEMENT

ഇൻഫന്റ് ആൻഡ് ചൈൽഡ് മെഡിക്കൽ മ്യൂസിക് തെറപ്പി ഇൻസ്റ്റിറ്റ്യൂട്ടിൽ ശിശുരോഗ വിഭാഗത്തിൽ ആയി സംഗീത ചികിത്സ പ്രാവർത്തികമാക്കിയിട്ടുണ്ട്. കുട്ടികളിലെ മസ്തിഷ്ക വികസനത്തിന് ഉതകുന്ന രീതിയിൽ സംഗീത ചികിത്സ നൽകുക, എൻഐസി യു യൂണിറ്റിൽ പ്രാവർത്തികമാക്കേണ്ട സംഗീത ചികിത്സാരീതി എന്നിവയെക്കുറിച്ചെല്ലാം ഇവർ പരിശീലനം നൽകുന്നു. ചെന്നൈയിലെ വിവിധ പഠന കേന്ദ്രങ്ങളിൽ സംഗീത ചികിത്സയുമായി ബന്ധപ്പെട്ട ഗവേഷണങ്ങൾ നടക്കുന്നുണ്ട്. മദ്രാസ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന നാദാ സെന്റർ ഫോർ മ്യൂസിക് തെറപ്പി സംഘടന പോലെയുള്ള നിരവധി സെന്ററുകളും ഇന്ന് സജീവമാണ്.

പ്രതീകാത്മക ചിത്രം Image Credit: Istock/ PamelaJoeMcFarlane

ലണ്ടനിലെ സെന്റ് ജോർജ് ആശുപത്രി, മനോരോഗ വിഭാഗത്തിൽ സംഗീത ചികിത്സ ഫലപ്രദമാണെന്നു കണ്ടെത്തിയത് സംഗീത ചികിത്സയുടെ പ്രാധാന്യം വർധിപ്പിച്ചു. കാലിഫോർണിയ മെഡിക്കൽ സർവകലാശാലയിൽ കുട്ടികളെ കൊണ്ട് വാദ്യോപകരണങ്ങൾ വായിപ്പിക്കാൻ തുടങ്ങിയതിലൂടെ അവർക്ക് ശാരീരികവും മാനസികവുമായ വികാസം ഉണ്ടായെന്നുള്ളതും തുടർ പഠനങ്ങൾക്കു വഴിയൊരുക്കിയെന്നു പറയാം. അർബുദം ഉൾപ്പെടെയുള്ള രോഗങ്ങൾക്ക് ഇന്ന് സംഗീത ചികിത്സ നിർദേശിക്കുന്നുണ്ട്. രോഗ പ്രതിരോധം എന്ന നിലയിലും മരുന്നുകൾക്ക് അനുബന്ധം എന്ന നിലയിലുമാണ് ഈ സംഗീത ചികിത്സ നിർദേശിച്ചു വരുന്നത്. നിരന്തരവും സന്തുലിതവുമായ സംഗീത ചികിത്സയിലൂടെ പ്രതിരോധശേഷി വർധിപ്പിക്കാമെന്നും കണ്ടെത്തലുകൾ ഉണ്ട്.

പ്രതീകാത്മക ചിത്രം Image Credit: Istock/Smederevac
ADVERTISEMENT

ഓഡിയോ അനൽജീസിയ എന്ന് വിശേഷിപ്പിക്കപ്പെടുന്ന സംഗീതത്തിന് ദോഷഫലങ്ങളും പാർശ്വഫലങ്ങളും ഒന്നുംതന്നെയില്ല എന്നത് ഏറ്റവും വലിയ പ്രത്യേകതയാണ്. വേദനയുടെയും അങ്കലാപ്പിന്റെയും ലോകത്ത് നിന്ന് രോഗികളെ മറ്റൊരു മായിക ലോകത്തിലേക്ക് ആനയിച്ചു കൊണ്ടുപോകാനുള്ള മാസ്മരിക ശക്തി സംഗീതത്തിന് ഉണ്ടെന്നുള്ളത് ഈ നൂതന ചികിത്സാ രീതിയുടെ പ്രാധാന്യം വർധിപ്പിക്കുന്നു. രോഗിക്ക് ഹിതം ആയിട്ടുള്ള സംഗീതശൈലി മനസ്സിലാക്കി ചികിത്സാ രീതി പിന്തുടരുമ്പോൾ സംഗീത ചികിത്സയ്ക്ക് വലിയ മാസ്മരികത സൃഷ്ടിക്കാൻ കഴിയും. തിരക്കുപിടിച്ച ജീവിതത്തിൽ സാന്ത്വനം നൽകാൻ കഴിയുന്ന സംഗീതം അവിശ്വസനീയമായ ഫലങ്ങൾ തരുമെന്നുള്ളത് തീർച്ച.

English Summary:

Effect of Music therapy

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT