സൂപ്പർഹിറ്റ് പാട്ട് ഇലുമിനാറ്റിക്കു ചുവടുവയ്ക്കുന്ന നടൻ ഫഹദ് ഫാസിലിന്റെ വിഡിയോ വൈറലാകുന്നു. മഴവിൽ അവാർഡ്സിന്റെ റിഹേഴ്സൽ ക്യാംപിൽ നിന്നുള്ള ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. നടൻ ചെമ്പൻ വിനോദ് ജോസ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വിഡിയോ ഇതിനകം നിരവധി ആസ്വാദകരെ സ്വന്തമാക്കിക്കഴിഞ്ഞു. ഫഹദിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആവേശം സിനിമയിലെ സൂപ്പർഹിറ്റ് പാട്ടായ ‘ഇലുമിനാറ്റിക്കു’ ചുവടുവയ്ക്കുന്ന നടൻ ഫഹദ് ഫാസിലിന്റെ വിഡിയോ വൈറലാകുന്നു. അമ്മ മഴവിൽ അവാർഡ്സിന്റെ റിഹേഴ്സൽ ക്യാംപിൽ നിന്നുള്ള ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. നടൻ ചെമ്പൻ വിനോദ് ജോസ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വിഡിയോ ഇതിനകം നിരവധിപ്പേരാണ് കണ്ടത്. 

ഫഹദിന്റെ വിഡിയോയിൽ നടൻ മുകേഷിനെയും നടി മാളവിക മേനോനെയും മറ്റു താരങ്ങളെയും കാണാം. ഫഹദിന്റെ ചുവടുകൾക്കൊപ്പം മുകേഷിന്റെ പ്രകടനവും ശ്രദ്ധ നേടുന്നുണ്ട്. പ്രമുഖരുൾപ്പെടെ നിരവധി പേരാണു പ്രതികരണങ്ങൾ അറിയിക്കുന്നത്. 

ADVERTISEMENT

ഫഹദ് ഫാസിൽ നായകനായെത്തിയ ഇൗ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായ ആവേശത്തിലെ ഗാനമാണ് ‘ഇലുമിനാറ്റി’. പ്രേക്ഷകരെ ആവേശത്തിന്റെ കൊടുമുടി കയറ്റിയ ഗാനം ഇതിനകം 13 കോടിയിലേറെ പ്രേക്ഷകരെ നേടി. സുഷിൻ ശ്യാമിന്റെ ഈണത്തിൽ പിറന്ന ഗാനത്തിനു വരികൾ കുറിച്ചത് വിനായക് ശശികുമാർ ആണ്. 

English Summary:

Fahadh Faasil dancing with the song iluminati

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT