മകൾക്കൊപ്പം ട്രെൻഡിങ് പാട്ടിന് ചുവടു വച്ച് ബിജു കുട്ടൻ. സമൂഹമാധ്യമങ്ങളിൽ വൈറലായ 'തോബ തോബ' എന്ന ഗാനത്തിനാണ് മകൾക്കൊപ്പം സ്റ്റൈലൻ ചുവടുകളുമായി ബിജു കുട്ടൻ എത്തിയത്.

മകൾക്കൊപ്പം ട്രെൻഡിങ് പാട്ടിന് ചുവടു വച്ച് ബിജു കുട്ടൻ. സമൂഹമാധ്യമങ്ങളിൽ വൈറലായ 'തോബ തോബ' എന്ന ഗാനത്തിനാണ് മകൾക്കൊപ്പം സ്റ്റൈലൻ ചുവടുകളുമായി ബിജു കുട്ടൻ എത്തിയത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മകൾക്കൊപ്പം ട്രെൻഡിങ് പാട്ടിന് ചുവടു വച്ച് നടൻ ബിജു കുട്ടൻ. സമൂഹമാധ്യമങ്ങളിൽ വൈറലായ 'തോബ തോബ' എന്ന ഗാനത്തിനൊപ്പമാണ് മകളുമായി ചേർന്ന് സ്റ്റൈലൻ ചുവടുകളുമായി ബിജു കുട്ടൻ എത്തിയത്. ഒറിജിനലിനോടു കിട പിടിക്കുന്ന തരത്തിലുള്ള പ്രകടനമാണ് ഇരുവരും കാഴ്ച വച്ചിരിക്കുന്നത്. കറുപ്പ് നിറത്തിലുള്ള വസ്ത്രമണിഞ്ഞാണ് ബിജു കുട്ടൻ വിഡ‍ിയോയിൽ പ്രത്യക്ഷപ്പെട്ടത്. ഓഫ് വൈറ്റ് പാന്റ്സും പേസ്റ്റൽ പിങ്ക് നിറത്തിലുള്ള ക്രോപ്പ് ടിഷർട്ട് അണിഞ്ഞാണ് മകളുടെ പ്രകടനം. 

വിക്കി കൗശൽ നായകനായെത്തിയ ഏറ്റവും പുതിയ ചിത്രം ബാഡ് ന്യൂസിലെ ഗാനമാണ് 'തോബ തോബ'. ഈ ഗാനവും ഇതിന് വിക്കി കൗശാൽ ചെയ്യുന്ന സിഗ്നേച്ചർ സ്റ്റെപ്പും സമൂഹമാധ്യമങ്ങളിൽ തരംഗമാണ്. വിക്കിയുടെ സിഗ്നേച്ചർ സ്റ്റെപ്പ് റിക്രിയേറ്റ് ചെയ്തുകൊണ്ട് നിരവധി പേരാണ് വിഡിയോ ചെയ്തത്. അവർക്കിടയിൽ ശ്രദ്ധേയമാവുകയാണ് ബിജു കുട്ടന്റെയും മകളുടെയും പ്രകടനം. 

ADVERTISEMENT

മികച്ച പ്രതികരണങ്ങളാണ് വിഡിയോയ്ക്ക് സമൂഹമാധ്യമങ്ങളിൽ നിന്നും ലഭിക്കുന്നത്. ബിജു കുട്ടന്റെ തന്നെ ഹിറ്റ് ഡയലോഗായ 'ഒന്നും പറയാനില്ല' എന്നാണ് പലരും കമന്റ് ചെയ്തത്. 'എന്തോരം കഴിവാണ് തലയുടെ പിള്ളേർക്ക്' എന്നാണ് ബിജു കുട്ടന്റെ ഛോട്ടാ മുംബൈയിലെ പ്രകടനത്തെ ഓർമിപ്പിച്ച് ഒരാളുടെ കമന്റ്. കൂടെ ഡാൻസ് ചെയ്യുന്നത് അനിയത്തി ആണോ എന്നായിരുന്നു മറ്റൊരാളുടെ കമന്റ്. 

English Summary:

Actor Biju Kuttan and daughter take on the viral 'Thoba Thoba' challenge!