പ്രണയം പറഞ്ഞ് മനോരാജ്യത്തിലെ പാട്ടുകൾ; ഏറ്റെടുത്ത് പ്രേക്ഷകർ
‘മനോരാജ്യം’ എന്ന പുതുചിത്രത്തിലെ പാട്ടുകൾ ഏറ്റെടുത്ത് പ്രേക്ഷകർ. ‘തൂവലായ്’, ‘നിലാവിന്റെ’ എന്നീ ഗാനങ്ങളാണ് പുറത്തിറങ്ങിയത്. റഷീദ് പാറയ്ക്കൽ പാട്ടുകളുടെ രചന നിർവഹിച്ചു. യൂനസ് ഈണമൊരുക്കി. ‘തൂവലായ്’ എന്നു തുടങ്ങുന്ന ഗാനം അൽഫോൻസ് ജോസഫും ‘നിലാവിന്റെ’ എന്നു തുടങ്ങുന്ന ഗാനം വി.വി.പ്രസന്ന, സിത്താര

‘മനോരാജ്യം’ എന്ന പുതുചിത്രത്തിലെ പാട്ടുകൾ ഏറ്റെടുത്ത് പ്രേക്ഷകർ. ‘തൂവലായ്’, ‘നിലാവിന്റെ’ എന്നീ ഗാനങ്ങളാണ് പുറത്തിറങ്ങിയത്. റഷീദ് പാറയ്ക്കൽ പാട്ടുകളുടെ രചന നിർവഹിച്ചു. യൂനസ് ഈണമൊരുക്കി. ‘തൂവലായ്’ എന്നു തുടങ്ങുന്ന ഗാനം അൽഫോൻസ് ജോസഫും ‘നിലാവിന്റെ’ എന്നു തുടങ്ങുന്ന ഗാനം വി.വി.പ്രസന്ന, സിത്താര കൃഷ്ണകുമാർ എന്നിവരും ചേർന്നാലപിച്ചു.
പാട്ടുകൾ ഇതിനകം ശ്രദ്ധേയമായിക്കഴിഞ്ഞു. നിരവധി പേരാണു പ്രതികരണങ്ങൾ അറിയിക്കുന്നത്. ചിത്രത്തിലെ നേരത്തേ പുറത്തിറങ്ങിയ ‘തെളിവാനമേ’ എന്നു തുടങ്ങുന്ന ഗാനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നടി രഞ്ജിത മേനോൻ ആണ് പാട്ടിനു വരികൾ കുറിച്ചത്. വിനീത് ശ്രീനിവാസൻ ആലപിച്ച ഗാനം നിരവധി ആരാധകരെ സ്വന്തമാക്കിയിരുന്നു.
റഷീദ് പാറയ്ക്കൽ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് ‘മനോരാജ്യം’. ഗോവിന്ദ് പത്മസൂര്യ (ജിപി) നായകനായെത്തുന്നു. രഞ്ജിത മേനോൻ ആണ് ജിപിയുടെ നായിക. ഓഗസ്റ്റ് 30ന് ‘മനോരാജ്യം’ തിയറ്ററുകളിലെത്തും.