പ്രതിസന്ധിഘട്ടങ്ങളിൽ നിൽക്കുന്ന ഒരാളോട് എല്ലാം ശരിയാകും എന്ന് പറയാത്തവരായി ആരും ഉണ്ടാവില്ല. തോറ്റു പോയ ഇടത്തു നിന്ന് മുന്നേറാനുള്ള ഒരു പ്രചോദനം ചിലപ്പോഴെങ്കിലും പലർക്കും പകർന്നു കൊടുക്കുന്ന ഒരു വലിയ മന്ത്രമാണത്. ചാരത്തിൽനിന്ന് ഉയർത്തെഴുന്നേൽക്കുന്ന ഫീനിക്സ് പക്ഷിയെ പോലെ മുന്നോട്ടു കുതിക്കാൻ ഊർജം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രതിസന്ധിഘട്ടങ്ങളിൽ നിൽക്കുന്ന ഒരാളോട് എല്ലാം ശരിയാകും എന്ന് പറയാത്തവരായി ആരും ഉണ്ടാവില്ല. തോറ്റു പോയ ഇടത്തു നിന്ന് മുന്നേറാനുള്ള ഒരു പ്രചോദനം ചിലപ്പോഴെങ്കിലും പലർക്കും പകർന്നു കൊടുക്കുന്ന ഒരു വലിയ മന്ത്രമാണത്. ചാരത്തിൽനിന്ന് ഉയർത്തെഴുന്നേൽക്കുന്ന ഫീനിക്സ് പക്ഷിയെ പോലെ മുന്നോട്ടു കുതിക്കാൻ ഊർജം പകരുന്ന വാക്കുകൾ. ചുറ്റുമുള്ള ഒന്നിനും നമ്മെ മുന്നോട്ട് നയിക്കാൻ കഴിയാതെ വരുമ്പോൾ അവരവരിൽ നിന്നും തന്നെ ഊർജം സംഭരിച്ച് മുന്നോട്ട് പോകേണ്ടിവരും എന്ന് ഓർമിപ്പിക്കുകയാണ് 'ഫ്രം ദ് ആഷസ്' എന്ന ഗാനം. 

തളർന്നിരിക്കുന്നിടത്ത് നിന്നും ഉയർത്തെഴുന്നേറ്റ് പുത്തൻ കാര്യങ്ങൾ ചെയ്യാനും മുന്നോട്ടുപോയി ലോകം കീഴടക്കാനുമുള്ള ഊർജം പങ്കുവയ്ക്കുന്ന ഫ്രം ദ് ആഷസ് എന്ന ഗാനത്തിന്റെ രചനയും സംഗീതസംവിധാനവും നിർവഹിച്ചിരിക്കുന്നത് ജിഷ്ണു ആണ്. കഴിഞ്ഞവർഷം പുറത്തിറങ്ങിയ ഗാനത്തിന്റെ ഓർക്കസ്ട്രൽ പതിപ്പ് ആണ് ഇപ്പോൾ പ്രേക്ഷകർക്കു മുന്നിലെത്തിയത്. ഗായിക സയനോര ഫിലിപ് ഗാനം ആലപിച്ചു. ഗാനരംഗത്തിൽ പ്രത്യക്ഷപ്പെടുന്നതും സയനോര തന്നെ. കാർബൺ എന്ന യൂട്യൂബ് ചാനലിലൂടെയാണ് ഗാനം റിലീസ് ചെയ്തിരിക്കുന്നത്. ചുരുങ്ങിയ സമയം കൊണ്ടു ശ്രദ്ധേയമായ പാട്ടിനു മികച്ച പ്രേക്ഷകസ്വീകാര്യതയും ലഭിക്കുന്നു. 

ADVERTISEMENT

സന്തോഷത്തോടൊപ്പം ദുഃഖവും വേദനകളും നിറഞ്ഞതാണ് ജീവിതം. ചില ഓർമകളെ എത്രമാത്രം മറക്കാൻ ശ്രമിച്ചാലും അവയിൽ നിന്നും മുക്തി നേടാൻ സാധിക്കാറില്ല. സമാധാനം നശിപ്പിക്കാനും ഉറക്കം കെടുത്താനുമൊക്കെ ഓർമകൾക്കു വലിയ ശക്തിയുണ്ട്. കഴിവും കഴിവുകേടുകളും എല്ലാം തിരിച്ചറിയാൻ സാധിക്കുന്ന സ്വന്തം ബോധമണ്ഡലത്തിൽ നിന്ന് വേണം ഓർമകളെ മറികടന്ന് മുന്നേറുവാൻ എന്ന് ഫ്രം ദ് ആഷസ്സിലൂടെ ജിഷ്ണു ഓർമിപ്പിക്കുന്നു. പ്രതിസന്ധിഘട്ടത്തെ അതിജീവിക്കുന്ന പ്രതീക്ഷകൾ ഉള്ള ഒരു യുവതിയുടെ ഭാവങ്ങൾ ഉൾക്കൊണ്ടുകൊണ്ടാണ് സയനോര ഗാനരംഗത്തിൽ അഭിനയിച്ചിരിക്കുന്നത്. 

പാട്ടിനെക്കുറിച്ച് സയനോര ഫിലിപ് മനോരമ ഓൺലൈനിനോടു പ്രതികരിച്ചതിങ്ങനെ: മനസ്സുകൊണ്ട് കരുത്തരാണ് എന്ന് നമ്മൾ കരുതുന്ന പലർക്കും ഒരുപാട് പ്രശ്നങ്ങളുണ്ട്. അത് സ്വയം മനസ്സിലാക്കി മുന്നേറണം എന്നാണ് ഈ ഗാനം നമ്മെ ഓർമിപ്പിക്കുന്നത്. എന്റെ ജീവിതാനുഭവങ്ങളുമായി ഏറെ കണക്ട് ചെയ്തിട്ടുള്ള ഒരു ഗാനമാണിത്. ജിഷ്ണു ഈ ഒരു ഗാനവുമായി എന്നെ സമീപിച്ചപ്പോൾ തന്നെ ഞാൻ അത് മനസ്സിലാക്കി. ഷൂട്ടിങ് വേളയിൽ ഈ ഗാനം പ്ലേ ചെയ്യുമ്പോൾ പലപ്പോഴും എന്റെ കണ്ണുകൾ നിറഞ്ഞിരുന്നു. ഒരു വലിയ കലാകാരനാണ് ജിഷ്ണു. സംഗീതരംഗത്തെ ഒരു പുത്തൻ വാഗ്ദാനം എന്ന് വേണമെങ്കിൽ പറയാം. ജിഷ്ണു ഈ പാട്ട് എഴുതി കംപോസ് ചെയ്യുന്നത് 15 വയസ്സുള്ളപ്പോഴാണ്. കഴിവുള്ള കലാകാരന്മാർ മുന്നോട്ടു വരാൻ ആഗ്രഹിക്കുമ്പോൾ അവരെ സപ്പോർട്ട് ചെയ്യേണ്ടത് നമ്മുടെ കടമയാണെന്നെനിക്കു തോന്നി. ഇക്കഴിഞ്ഞ കുറച്ച് കാലങ്ങളായി ഞാനും പലവിധ പ്രശ്നങ്ങളിലൂടെയാണ് കടന്നുപോയത്. ഈ പാട്ട് എനിക്കും വളരെയധികം കണക്ട് ആയി.

English Summary:

Singer Sayanora Philip opens up about the song from the ashes