കോൾഡ്പ്ലേയ്ക്ക് ചൂടൻ പ്രതികരണം; ഓൺലൈൻ ടിക്കറ്റ് ബുക്കിങ് സംവിധാനം തകർന്നു
ആരാധകർ ആവേശത്തോടെ ലോഗ്ഇൻ ചെയ്തതോടെ ‘കോൾഡ്പ്ലേ’ ഇന്ത്യ സംഗീതപരിപാടിയുടെ ഓൺലൈൻ ടിക്കറ്റ് ബുക്കിങ് സംവിധാനം തകർന്നു. ഇന്നലെ ബുക്കിങ് വിൻഡോ തുറന്ന 12 മണിക്ക് 10 ലക്ഷത്തിലേറെപ്പേർ ഒരുമിച്ചെത്തിയപ്പോൾ ബുക്ക് മൈ ഷോയുടെ ആപ്പും വെബ്സൈറ്റും ക്രാഷായി. 2025 ജനുവരി 18, 19 തീയതികളിൽ മുംബൈ ഡിവൈ പാട്ടീൽ

ആരാധകർ ആവേശത്തോടെ ലോഗ്ഇൻ ചെയ്തതോടെ ‘കോൾഡ്പ്ലേ’ ഇന്ത്യ സംഗീതപരിപാടിയുടെ ഓൺലൈൻ ടിക്കറ്റ് ബുക്കിങ് സംവിധാനം തകർന്നു. ഇന്നലെ ബുക്കിങ് വിൻഡോ തുറന്ന 12 മണിക്ക് 10 ലക്ഷത്തിലേറെപ്പേർ ഒരുമിച്ചെത്തിയപ്പോൾ ബുക്ക് മൈ ഷോയുടെ ആപ്പും വെബ്സൈറ്റും ക്രാഷായി.
2025 ജനുവരി 18, 19 തീയതികളിൽ മുംബൈ ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിൽ നടക്കുന്ന വേൾഡ് ടൂർ പ്രോഗ്രാമിന്റെ ടിക്കറ്റുകളാണ് വിറ്റഴിഞ്ഞത്. 21ന് വീണ്ടുമൊരു ലൈവ് ഷോ നടത്തുമെന്ന് എക്സിൽ പ്രഖ്യാപിച്ചെങ്കിലും ഉച്ചയ്ക്ക് 2ന് ബുക്കിങ് ആരംഭിച്ചു നിമിഷങ്ങൾക്കകം ടിക്കറ്റ് വിറ്റഴിഞ്ഞു. 2000 രൂപ മുതൽ 35000 രൂപ വരെയാണ് നിരക്ക്. ഒരു ലക്ഷം രൂപയ്ക്കുവരെ ടിക്കറ്റുകൾ മറിച്ചുവിറ്റവരുണ്ട്.
ബ്രിട്ടിഷ് റോക്ക് ബാൻഡായ ‘കോൾഡ്പ്ലേ’യുടെ സംഗീതപരിപാടിക്കായി ഒരവസരം കൂടി ആരാധകർക്കു ലഭ്യമാണ്. ‘ഇൻഫിനിറ്റി’ ടിക്കറ്റ് വിൽപന നവംബർ 22ന് നടക്കും.