‘നൂലില്ലാ കറക്കം’ പാടി ശ്രീനാഥ് ഭാസി, ട്രെൻഡിങ്ങിൽ ഇടം പിടിച്ച് മുറയിലെ പാട്ട്
‘മുറ’ എന്ന ചിത്രത്തിനു വേണ്ടി നടൻ ശ്രീനാഥ് ഭാസി ആലപിച്ച ഗാനം പ്രേക്ഷകശ്രദ്ധ നേടുന്നു. ‘നൂലില്ലാ കറക്കം... ’ എന്നു തുടങ്ങുന്ന പാട്ടിന് വിനായക് ശശികുമാർ ആണ് വരികൾ കുറിച്ചത്. ക്രിസ്റ്റി ജോബി ഈണമൊരുക്കി. ചുരുങ്ങിയ സമയം കൊണ്ടു ശ്രദ്ധേയമായ ഗാനം മികച്ച പ്രതികരണങ്ങളോടെ ട്രെൻഡിങ്ങിലും ഇടം പിടിച്ചു. ശ്രീനാഥ്

‘മുറ’ എന്ന ചിത്രത്തിനു വേണ്ടി നടൻ ശ്രീനാഥ് ഭാസി ആലപിച്ച ഗാനം പ്രേക്ഷകശ്രദ്ധ നേടുന്നു. ‘നൂലില്ലാ കറക്കം... ’ എന്നു തുടങ്ങുന്ന പാട്ടിന് വിനായക് ശശികുമാർ ആണ് വരികൾ കുറിച്ചത്. ക്രിസ്റ്റി ജോബി ഈണമൊരുക്കി. ചുരുങ്ങിയ സമയം കൊണ്ടു ശ്രദ്ധേയമായ ഗാനം മികച്ച പ്രതികരണങ്ങളോടെ ട്രെൻഡിങ്ങിലും ഇടം പിടിച്ചു. ശ്രീനാഥ് ഭാസിയുടെ ആലാപനത്തെ പ്രശംസിച്ചു നിരവധി പേരാണു രംഗത്തെത്തുന്നത്.
കപ്പേളയ്ക്ക് ശേഷം മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മുറ’. സുരേഷ് ബാബു രചന നിർവഹിച്ചിരിക്കുന്നു. സുരാജ് വെഞ്ഞാറമൂട്, ഹ്രിദ്ധു ഹാറൂണ്‍ എന്നിവരാണ് ചിത്രത്തിൽ മുഖ്യവേഷങ്ങളിലെത്തുന്നത്. മാലാ പാർവതി, കനി കുസൃതി, കണ്ണൻ നായർ, ജോബിൻ ദാസ്, അനുജിത് കണ്ണൻ, യദു കൃഷ്ണാ, വിഘ്‌നേശ്വർ സുരേഷ്, കൃഷ് ഹസ്സൻ, സിബി ജോസഫ് തുടങ്ങിയവർ മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഫാസിൽ നാസർ ആണ് മുറയുടെ ഛായാഗ്രാഹകൻ. എഡിറ്റിങ്: ചമൻ ചാക്കോ. ശ്രീനു കല്ലേലിൽ കലാസംവിധാനം നിർവഹിക്കുന്നു. മേക്കപ്പ്: റോണക്സ് സേവ്യർ. റിയാ ഷിബു, എച്ച് ആർ പിക്ചേഴ്സ് ആണ് മുറ നിർമിക്കുന്നത്. എക്സിക്കുട്ടീവ് പ്രൊഡ്യൂസർ: റോണി സക്കറിയ. ചിത്രം ഉടൻ പ്രദർശനത്തിനെത്തും.