ഒരു വർഷത്തിനിടെ വിവാഹം നടത്താൻ പദ്ധതി, ഒടുവിൽ നിനച്ചിരിക്കാതെ മരണം; മനം നൊന്ത് ലിയാം പെയിനിന്റെ കാമുകി
ഗായകൻ ലിയാം പെയിനിന്റെ അപ്രതീക്ഷിത വേർപാടിൽ മനം നൊന്ത് പ്രണയിനി കാറ്റി കാസ്സിഡി. താൻ ഇപ്പോൾ തകർന്ന അവസ്ഥയിലാണെന്നും ലിയാം ഇല്ലാത്ത ഒരു ജീവിതത്തെക്കുറിച്ചു ചിന്തിക്കാനാകുന്നില്ലെന്നും കാറ്റി സമൂഹമാധ്യമങ്ങളിൽ കുറിച്ചു. ഒരു വർഷത്തിനുള്ളിൽ തങ്ങളുടെ വിവാഹം നടത്താൻ ലിയാം പദ്ധതിയിട്ടിരുന്നുവെന്നും
ഗായകൻ ലിയാം പെയിനിന്റെ അപ്രതീക്ഷിത വേർപാടിൽ മനം നൊന്ത് പ്രണയിനി കാറ്റി കാസ്സിഡി. താൻ ഇപ്പോൾ തകർന്ന അവസ്ഥയിലാണെന്നും ലിയാം ഇല്ലാത്ത ഒരു ജീവിതത്തെക്കുറിച്ചു ചിന്തിക്കാനാകുന്നില്ലെന്നും കാറ്റി സമൂഹമാധ്യമങ്ങളിൽ കുറിച്ചു. ഒരു വർഷത്തിനുള്ളിൽ തങ്ങളുടെ വിവാഹം നടത്താൻ ലിയാം പദ്ധതിയിട്ടിരുന്നുവെന്നും
ഗായകൻ ലിയാം പെയിനിന്റെ അപ്രതീക്ഷിത വേർപാടിൽ മനം നൊന്ത് പ്രണയിനി കാറ്റി കാസ്സിഡി. താൻ ഇപ്പോൾ തകർന്ന അവസ്ഥയിലാണെന്നും ലിയാം ഇല്ലാത്ത ഒരു ജീവിതത്തെക്കുറിച്ചു ചിന്തിക്കാനാകുന്നില്ലെന്നും കാറ്റി സമൂഹമാധ്യമങ്ങളിൽ കുറിച്ചു. ഒരു വർഷത്തിനുള്ളിൽ തങ്ങളുടെ വിവാഹം നടത്താൻ ലിയാം പദ്ധതിയിട്ടിരുന്നുവെന്നും
ഗായകൻ ലിയാം പെയിനിന്റെ അപ്രതീക്ഷിത വേർപാടിൽ മനം നൊന്ത് പ്രണയിനി കാറ്റി കാസ്സിഡി. താൻ ഇപ്പോൾ തകർന്ന അവസ്ഥയിലാണെന്നും ലിയാം ഇല്ലാത്ത ഒരു ജീവിതത്തെക്കുറിച്ചു ചിന്തിക്കാനാകുന്നില്ലെന്നും കാറ്റി സമൂഹമാധ്യമങ്ങളിൽ കുറിച്ചു. ഒരു വർഷത്തിനുള്ളിൽ തങ്ങളുടെ വിവാഹം നടത്താൻ ലിയാം പദ്ധതിയിട്ടിരുന്നുവെന്നും അക്കാര്യം രഹസ്യമായി എഴുതി സൂക്ഷിച്ചിരുന്നുവെന്നും കാറ്റി വെളിപ്പെടുത്തി. കാറ്റി കാസ്സിഡിയുടെ നോവും കുറിപ്പ് ലിയാം പെയിനിന്റെ ആരാധകരെയും കണ്ണീരണിയിക്കുകയാണ്.
‘എവിടെ തുടങ്ങണമെന്ന് എനിക്കറിയില്ല. വാക്കുകൾ കൊണ്ട് വിവരിക്കാൻ കഴിയാത്ത വിധത്തിൽ എന്റെ ഹൃദയം തകർന്നിരിക്കുന്നു. എനിക്കു ചുറ്റുമിപ്പോൾ അന്ധകാരം അനുഭവപ്പെടുന്നു. ലിയാം, നീ ലോകത്തിൽ ചെലുത്തിയ വലിയ സ്വാധീനം മറ്റുള്ളവർ കാണണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. നീ എല്ലാവർക്കും വളരെയധികം സന്തോഷവും പോസിറ്റിവിറ്റിയും നൽകി. ദശലക്ഷക്കണക്കിന് ആരാധകർ, നിന്റെ കുടുംബം, സുഹൃത്തുക്കൾ, പിന്നെ ഞാന്‍. അങ്ങനെ അവിശ്വസനീയമാം വിധം നീ സ്നേഹിക്കുകയും സ്നേഹിക്കപ്പെടുകയും ചെയ്തു.
നീ ആയിരുന്നു എന്റെ ഉറ്റ സുഹൃത്ത്. എന്റെ പ്രാണൻ! നീ അടുത്തിടപഴകിയ എല്ലാവർക്കും നീ വളരെ സ്പെഷലായിരുന്നു. നിന്റെ ഊർജം കണക്കില്ലാത്ത വിധം മറ്റുള്ളവരിലേക്കു പടർന്നു പിടിച്ചു. നീ കടന്നുപോയ എല്ലാ ഇടങ്ങളിലും പ്രകാശം പരന്നു. ഇപ്പോൾ നീ ഇല്ലെന്ന സത്യത്തെ അംഗീകരിക്കാൻ എനിക്കാകുന്നില്ല. ഇതൊക്കെ യഥാർഥ്യമാണെന്ന് ഞാൻ എങ്ങനെ വിശ്വസിക്കും? അരികിൽ നീയില്ലാത്ത ഒരു ലോകത്ത് ഞാനെങ്ങനെ ജീവിക്കും? സത്യത്തോടു പൊരുത്തപ്പെടാൻ ഞാൻ പ്രയാസപ്പെടുകയാണ്.
ഞങ്ങൾ കുഞ്ഞുങ്ങളെപ്പോലെയായിരുന്നു. എപ്പോഴും ചെറിയ കാര്യങ്ങളിൽ സന്തോഷം കണ്ടെത്തി. ലിയാം, നീ ഏറ്റവും അലിവുള്ള, ആനന്ദമുള്ള ആത്മാവാണ്. നീ പോയതോടെ എനിക്ക് എന്റെ ജീവിതത്തിന്റെ ഏറ്റവും മനോഹരമായ ഭാഗമാണ് നഷ്ടമായത്. നിന്റെ ചിരിയും സന്തോഷവുമില്ലാത്ത ഒരു ദിനം പോലും സങ്കൽപ്പിക്കാൻ എനിക്കാവില്ല. നീ എന്റെ ജീവിതത്തെ വളരെയധികം പ്രകാശപൂരിതമാക്കി.
‘‘ഞാനും കാറ്റിയും ഒരു വർഷത്തിനുള്ളിൽ വിവാഹം കഴിക്കും, അതല്ലെങ്കില്‍ വിവാഹനിശ്ചയമെങ്കിലും നടത്തും’’ എന്ന് നീ എഴുതിയ കുറിപ്പ് ഞാൻ വായിച്ചു. നിന്റെ എഴുത്തുകളെല്ലാം ഞാനെപ്പോഴും നെഞ്ചോടു ചേർത്തുപിടിച്ചിട്ടുണ്ട്. ഏതാനും ആഴ്‌ചകൾക്കു മുൻപ് മനോഹരമായ ഒരു സായാഹ്നത്തിൽ സ്വകാര്യ നിമിഷങ്ങൾ ആസ്വദിച്ച് നാം ഏറെ നേരം പുറത്തിരുന്നത് ഓർക്കുന്നു ഇപ്പോൾ. ലിയാം, നമ്മൾ എപ്പോഴും ഒരുമിച്ചായിരിക്കുമെന്ന് എനിക്കറിയാം. പക്ഷേ, നാം പദ്ധതിയിട്ടപ്രകാരമല്ലല്ലോ അത്. നീ എപ്പോഴും ഒപ്പമുണ്ടെന്ന് എനിക്കറിയാം. എനിക്കൊരു പുതിയ കാവൽ മാലാഖയെ ലഭിച്ചുവെന്നു ഞാൻ മനസ്സിലാക്കുന്നു. ഞാൻ പോകുന്നിടത്തെല്ലാം നമ്മുടെ സ്വപ്നങ്ങളും ഓർമകളും വഹിച്ചുകൊണ്ട് ജീവിതകാലം മുഴുവൻ ഞാൻ നിന്നെ സ്നേഹിച്ചുകൊണ്ടേയിരിക്കും’, കാറ്റി കാസ്സിഡി കുറിച്ചു.
കഴിഞ്ഞയാഴ്ചയാണ് അർജന്റീനയിലെ ബ്യൂണസ് ഐറിസിലുള്ള ഹോട്ടലിന്റെ മൂന്നാം നിലയിൽനിന്ന് ലിയാം പെയിൻ വീണുമരിച്ചത്. പെയിനിന്റെ ശരീരത്തിലുള്ള മുറിവുകൾ പരിശോധിച്ച മെഡിക്കൽ സംഘം വീഴ്ചയിൽ പറ്റിയതാണ് ഇവയെന്നും ദുരൂഹമായി ഒന്നുമില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. പെയിനിന്റെ മുറിയിൽ നിന്നു മദ്യവും ലഹരിവസ്തുക്കളും ഉറക്കഗുളികകളും പൊലീസ് കണ്ടെത്തിയിരുന്നു.
അബോധാവസ്ഥയിലോ പാതി ബോധത്തിലോ പെയിൻ വീണതാകാമെന്നാണ് ഇപ്പോഴത്തെ നിഗമനം. അന്വേഷണം തുടരുന്നതിനാൽ പെയിനിന്റെ ശരീരം അർജന്റീനയ്ക്കു പുറത്തേക്കു കൊണ്ടുപോകാനായിട്ടില്ല. അടുത്തയാഴ്ചയോടെ മൃതദേഹം വിട്ടുകിട്ടുമെന്നാണു പ്രതീക്ഷ. തുടർന്ന് ഇംഗ്ലണ്ടിലെത്തിച്ച് സംസ്കാരം നടത്തും.