‘സിദ്ധു തിരിച്ചു വന്നതുപോലെ..’; 8 മാസത്തിനിപ്പുറം കുഞ്ഞിന്റെ മുഖം വെളിപ്പെടുത്തി കുടുംബം, കണ്ണീരണിയിച്ച് വിഡിയോ
കൊല്ലപ്പെട്ട പഞ്ചാബി ഗായകൻ സിദ്ധു മൂസാവാലയുടെ കുഞ്ഞനുജന്റെ ചിത്രം ഔദ്യോഗികമായി പുറത്തുവിട്ട് കുടുംബം. കുഞ്ഞ് ജനിച്ച് 8 മാസം പിന്നിടുമ്പോഴാണ് മുഖം പൂർണമായും വെളിപ്പെടുത്തുന്ന ചിത്രം കുടുംബം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. സിദ്ധുവിന്റെ ഒരു പാട്ട് പശ്ചാത്തലത്തിൽ ഉൾപ്പെടുത്തി പങ്കുവച്ച വിഡിയോ ആരാധകരെ

കൊല്ലപ്പെട്ട പഞ്ചാബി ഗായകൻ സിദ്ധു മൂസാവാലയുടെ കുഞ്ഞനുജന്റെ ചിത്രം ഔദ്യോഗികമായി പുറത്തുവിട്ട് കുടുംബം. കുഞ്ഞ് ജനിച്ച് 8 മാസം പിന്നിടുമ്പോഴാണ് മുഖം പൂർണമായും വെളിപ്പെടുത്തുന്ന ചിത്രം കുടുംബം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. സിദ്ധുവിന്റെ ഒരു പാട്ട് പശ്ചാത്തലത്തിൽ ഉൾപ്പെടുത്തി പങ്കുവച്ച വിഡിയോ ആരാധകരെ കണ്ണീരണിയിക്കുകയാണ്. ചുരുങ്ങിയ സമയം കൊണ്ടു തന്നെ ശ്രദ്ധേയമായ ചിത്രത്തിനു നിരവധി പേർ പ്രതികരണങ്ങളുമായി എത്തി. സിദ്ധു തിരികെ വന്നതുപോലെ തോന്നുന്നു എന്ന് സ്നേഹിതർ കുറിക്കുന്നു.
ഈ വർഷം മാർച്ചിലാണ് സിദ്ധു മൂസാവാലയുടെ മാതാപിതാക്കളായ ബാൽകൗർസിങ്ങിനും ഭാര്യ ചരൺ കൗറിനും രണ്ടാമത്തെ കൺമണി പിറന്നത്. മകനെ സ്വീകരിക്കുന്ന മാതാപിതാക്കളുടെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. 58ാം വയസ്സിലാണ് ചരൺ ഗർഭം ധരിച്ചത്.
ബാൽകൗർ സിങ്ങിന്റെയും ചരൺ കൗറിന്റെയും ഏകമകനായിരുന്നു കൊല്ലപ്പെട്ട സിദ്ധു മൂസാവാല. മകന്റെ അപ്രതീക്ഷിത വിയോഗത്തിനു ശേഷം കടുത്ത വിഷാദത്തിന് അടിമപ്പെട്ടുപോയ ഇരുവരുടെയും മാനസികാരോഗ്യം വീണ്ടെടുക്കാൻ ബന്ധുക്കൾ പ്രത്യേക ശ്രമങ്ങൾ നടത്തിയിരുന്നു. ചരൺ വീണ്ടും ഗർഭിണിയായതോടെ അതിയായ സന്തോഷത്തിലായിരുന്നു കുടുംബം. മാർച്ച് 17നാണ് ചരൺ ആൺകുഞ്ഞിനു ജന്മം നൽകിയത്. ഇക്കാര്യം ബാൽകൗർ സിങ് തന്നെ സമൂഹമാധ്യമങ്ങളിലൂടെ ഔദ്യോഗികമായി അറിയിക്കുകയായിരുന്നു.
2022 മേയ് 29നാണ് പഞ്ചാബിലെ മാന്‍സ ജില്ലയിൽ സിദ്ധു മൂസാവാല വെടിയേറ്റു മരിച്ചത്. പഞ്ചാബിലെ ജവഹർകി ഗ്രാമത്തിലേക്കുള്ള യാത്രാമധ്യേ മൂസാവാലയും രണ്ടു സുഹൃത്തുക്കളും സഞ്ചരിച്ച വാഹനത്തിനു നേരെ ആക്രമണം ഉണ്ടാവുകയായിരുന്നു. കാറിന്റെ സീറ്റിൽ വെടിയേറ്റ നിലയിലാണ് മൂസാവാലയെ കണ്ടെത്തിയത്. ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.