‘24 മണിക്കൂർ തരും, അതിനുള്ളിൽ എല്ലാം ഡിലീറ്റ് ചെയ്തിരിക്കണം’; അപവാദപ്രചാരകർക്കു മുന്നറിയിപ്പുമായി എ.ആർ.റഹ്മാൻ
വിവാഹമോചന വാർത്ത സ്ഥിരീകരിച്ചതിനു പിന്നാലെ തനിക്കെതിരെ അപവാദപ്രചാരണം നടത്തിയവർക്കു മുന്നറിയിപ്പുമായി സംഗീതജ്ഞൻ എ.ആർ.റഹ്മാൻ. വിദ്വേഷം പരത്തുന്ന സമൂഹമാധ്യമ പോസ്റ്റുകൾ ഉടനടി നീക്കം ചെയ്യണമെന്നും അല്ലാത്തപക്ഷം നിയമനടപടി സ്വീകരിക്കുമെന്നും റഹ്മാൻ അറിയിച്ചു. റഹ്മാനു വേണ്ടി നർമദാ സമ്പത്ത് അസോഷ്യേറ്റ്സ്

വിവാഹമോചന വാർത്ത സ്ഥിരീകരിച്ചതിനു പിന്നാലെ തനിക്കെതിരെ അപവാദപ്രചാരണം നടത്തിയവർക്കു മുന്നറിയിപ്പുമായി സംഗീതജ്ഞൻ എ.ആർ.റഹ്മാൻ. വിദ്വേഷം പരത്തുന്ന സമൂഹമാധ്യമ പോസ്റ്റുകൾ ഉടനടി നീക്കം ചെയ്യണമെന്നും അല്ലാത്തപക്ഷം നിയമനടപടി സ്വീകരിക്കുമെന്നും റഹ്മാൻ അറിയിച്ചു. റഹ്മാനു വേണ്ടി നർമദാ സമ്പത്ത് അസോഷ്യേറ്റ്സ് ആൻഡ് അഡ്വക്കറ്റ്സ് ആണ് വക്കീൽ നോട്ടിസ് അയച്ചിരിക്കുന്നത്.
വിവാഹമോചനവാർത്ത അറിയിച്ചതിനുപിന്നാലെ നിരവധി അഭ്യുദയകാംക്ഷികൾ റഹ്മാനോട് സങ്കടമറിയിച്ചും അദ്ദേഹത്തിന്റെ പ്രതിസന്ധിയിൽ പിന്തുണയറിയിച്ചും എത്തിയിരുന്നു. എന്നാൽ ചില സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ റഹ്മാന്റെ സ്വകാര്യജീവിതത്തെക്കുറിച്ച് തികച്ചും സാങ്കൽപികവും അപകീർത്തികരവുമായ കഥകൾ പടച്ചുവിട്ടു. റഹ്മാന്റെ ദാമ്പത്യത്തകർച്ചയെക്കുറിച്ചു പറയുന്ന അടിസ്ഥാനരഹിതമായ അഭിമുഖങ്ങളും പ്രചരിച്ചവയിലുണ്ടായിരുന്നെന്നും നോട്ടിസിൽ പറയുന്നു.
‘തന്റെ പ്രശസ്തിയെയും കുടുംബത്തേയും ബാധിക്കുന്ന തരത്തിലുള്ള ഒരു പ്രോഗ്രാമിലും അശ്ലീല ഉള്ളടക്കങ്ങൾ ആരോപിക്കുന്ന അഭിമുഖങ്ങളിലും സത്യത്തിന്റെ ഒരു കണികയുമില്ലെന്ന് അറിയിക്കാൻ റഹ്മാൻ നിർദേശിച്ചിട്ടുണ്ട്. ഇത് കാണിക്കുന്നത് എന്റെ കക്ഷിയുടെ പ്രശസ്തിക്ക് ഹാനി വരുത്താൻ ഉദ്ദേശിക്കുന്ന സോഷ്യൽ മീഡിയ വ്യക്തികൾ അവരുടെ പ്രൊഡക്‌ഷനുകൾക്കായി പട്ടിണി കിടക്കുകയാണെന്നു മനസ്സിലാക്കുന്നു. കുറഞ്ഞ കാലത്തെ പരസ്യത്തിനായി റഹ്മാനെ അപകീർത്തിപ്പെടുത്താൻ സാങ്കൽപികവും വ്യാജവുമായ കഥകൾ അവർ കെട്ടിച്ചമയ്ക്കുകയാണ്. അടുത്ത ഒരു മണിക്കൂറിനുള്ളിൽ, അല്ലെങ്കിൽ പരമാവധി 24 മണിക്കൂറിനുള്ളിൽ വിദ്വേഷകരമായ ഉള്ളടക്കങ്ങൾ നീക്കം ചെയ്യണമെന്ന് അറിയിക്കുകയാണ്. അല്ലാത്തപക്ഷം 2023 ലെ ഭാരതീയ ന്യായസംഹിതയിലെ സെക്ഷൻ 356 പ്രകാരമുള്ള നിയമനടപടികൾ സ്വീകരിക്കുന്നതായിരിക്കും’, വക്കീൽ നോട്ടിസിൽ പറയുന്നു.
ഏതാനും ദിവസങ്ങൾക്കു മുൻപാണ് എ.ആർ.റഹ്മാനും സൈറ ഭാനുവും ദാമ്പത്യജീവിതം അവസാനിപ്പിക്കുകയാണെന്ന് പരസ്യപ്രഖ്യാപനം നടത്തിയത്. ഈ വിവരം ഞെട്ടലോടെയാണ് ആരാധകർ കേട്ടത്. വിവാഹമോചനം സംബന്ധിച്ചുള്ള ചർച്ചകൾ നടക്കവെ, റഹ്മാന്റെ ബാൻഡ് അംഗം മോഹിനി ഡേയും വിവാഹമോചനം നേടിയെന്ന വാർത്ത പുറത്തുവന്നു. പിന്നാലെ ഈ രണ്ട് വിവാഹമോചനങ്ങളും തമ്മിൽ ബന്ധമുണ്ടെന്നു ചൂണ്ടിക്കാട്ടി അനാവശ്യ വിലയിരുത്തലുകളും അനുമാനങ്ങളുമുണ്ടായി.
സമൂഹമാധ്യമങ്ങളിലെ ചർച്ചകൾ അതിരുവിട്ടതോടെ വിഷയത്തിൽ പ്രതികരണവുമായി സൈറയുടെ അഭിഭാഷക വന്ദന ഷാ രംഗത്തെത്തി. റഹ്‌മാന്‍- സൈറ വേര്‍പിരിയലിന് മോഹിനി ഡേയുടെ വിവാഹമോചനവുമായി യാതൊരു ബന്ധമില്ലെന്ന് വന്ദന വ്യക്തമാക്കി. സൈറയുടേയും റഹ്‌മാന്റേയും വേർപിരിയൽ ഇരുവരുടെയും സ്വതന്ത്ര തീരുമാനത്താലാണെന്നും അവർ കൂട്ടിച്ചേർത്തു. എന്നാൽ അതുകൊണ്ടും തീർന്നില്ല പ്രചാരണങ്ങൾ. അഭ്യൂഹങ്ങൾ വീണ്ടും തലപൊക്കിയതോടെ റഹ്മാന്റെ മക്കളും വിഷയത്തിൽ രൂക്ഷമായി പ്രതികരിച്ചിരുന്നു. പിന്നാലെ മോഹിനി ഡേയും എത്തി. പ്രചരിക്കുന്നത് വ്യാജമാണെന്നും തന്റെ ഊർജം അഭ്യൂഹങ്ങളിൽ ചെലവിടാനുള്ളതല്ലെന്നും മോഹിനി ഡേ സമൂഹമാധ്യമങ്ങളിൽ കുറിച്ചു. വീണ്ടും അഭ്യൂഹങ്ങൾ ശക്തമായതോടെ മുന്നറിയിപ്പുമായി റഹ്മാൻ രംഗത്തെത്തുകയായിരുന്നു.