മനോഹരമായ ഗാനങ്ങളുമായി വിനീതിന്റെ ആനന്ദം

വിനീത് ശ്രീനിവാസൻ നിർമ്മിക്കുന്ന ചിത്രം ആനന്ദത്തിലെ ജ്യൂക് ബോക്സ് എത്തി. ഈണങ്ങളുടെ വിവിധ ഭാവങ്ങളൊന്നിച്ച മനോഹരമായ ചിത്രം എന്നു തന്നെ പറയാം ആനന്ദത്തെ. കോളജ് കാലത്തിന്റെ കഥ പറയുന്ന സിനിമയുെട പ്രമേയം പോലെ മനോഹരമായ പാട്ടുകൾ. ഗായകനായി തുടങ്ങി സംഗീത സംവിധാന രംഗത്തെത്തിയ സച്ചിൻ വാര്യറുടെ ആദ്യ ചിത്രമാണിത്. തുടക്കം സച്ചിൻ ഗംഭീരമാക്കി.

അഞ്ചു പാട്ടുകളാണ് സിനിമയിലുള്ളത്. വിനീത് ശ്രീനിവാസനും സച്ചിനും ഓരോ പാട്ടു വീതം എഴുതിയിട്ടുമുണ്ട്. അനു എലിസബത്ത് രണ്ടു ഗാനങ്ങളും മനു മഞ്ജിത് ഒരു പാട്ടും സിനിമയ്ക്കായി കുറിച്ചു. നിലാവിൽ എല്ലാമേ എന്ന ഗാനം പാടിയിരിക്കുന്നതും സച്ചിൻ വാര്യറാണ്. വിനീത് ശ്രീനിവാസൻ അപൂര്‍വ്വ ബോസ്, അശ്വിൻ ഗോപകുമാർ, സ്നേഹ വാര്യർ, രഘു ദീക്ഷിത്, സുചിത് സപരേശന്‍, വിശാഖ് നായർ എന്നിവരാണ് ഗായകർ. ദൂരെയോ എന്ന ഗാനത്തിന്റെ വിഡിയോ യുട്യൂബിൽ മികച്ച പ്രേക്ഷക പിന്തുണയും നേടിയിരുന്നു. 

നവാഗതനായ ഗണേഷ് രാജ് തിരക്കഥയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രമാണ് ആനന്ദം. എൽജെ ഫിലിംസ് ആണ് വിതരണം. ആനന്ദ് സി ചന്ദ്രനാണ് ഛായാഗ്രഹണം.